Sunday, May 6, 2012

നെടുംകുന്നത്തും ഓള്‍ഡ് ഏജ് ഹോം; ഡോ. ജയരാജ് ഉദ്ഘാടനം ചെയ്തു



നെടുംകുന്നം: നെടുംകുന്നം കുന്നുംപുറത്ത് പ്രവര്‍ത്തനമാരംഭിച്ച ഓള്‍ഡ് ഏജ് ഹോം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൃദ്ധരെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സമൂഹം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.


ഹോമിന്‍റെ വെഞ്ചരിപ്പ് കര്‍മം പുന്നവേലി ചെറുപുഷ്പ പള്ളി വികാരി ഫാ. ജോണ്‍സണ്‍ തുണ്ടിയില്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലര്‍ റവ .ഡോ. കുര്യന്‍ താമരശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. തോമസ് പാറത്തറ, ഫാ. സ്‌കറിയ പറപ്പള്ളി, ഫാ. ജീമോന്‍ ബംഗ്ലാവുപറമ്പില്‍, ശശികലാ നായര്‍, റെജി പോത്തന്‍, സി.കെ ജോണ്‍, ജോണ്‍സണ്‍ പുത്തന്‍പുരം, ജോണ്‍സണ്‍ ഇടത്തിനകം എന്നിവര്‍ പ്രസംഗിച്ചു.

Thursday, May 3, 2012

റബര്‍ ഡിപ്പോ ഉദ്ഘാടനം


നെടുംകുന്നം: ചങ്ങനാശേരി സഹകരണ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ നെടുംകുന്നം ഡിപ്പോയുടെ ഉദ്ഘാടനം നാളെ നടക്കും.  രാവിലെ എട്ടിന് നടക്കുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി ഡിപ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സൊസൈറ്റി പ്രസിഡന്‍റ് അഡ്വ. ആര്‍.പ്രസാദ് അധ്യക്ഷത വഹിക്കും. ഡോ.എന്‍.ജയരാജ് എംഎല്‍എ ആദ്യ വില്പന നിര്‍വഹിക്കും. 


വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക

ദൈവാലയ പുനഃപ്രതിഷ്ഠ



നെടുംകുന്നം: ആംഗ്‌ളിക്കന്‍ അക്കാമദി ഓഫ് റിലീജിയസ് അഫയേഴ്‌സ് വിശുദ്ധനായി പ്രഖ്യാപിച്ച സ്‌തെപ്പനോസ് വട്ടപ്പാറയുടെ പേരില്‍ പാറയ്ക്കല്‍ പള്ളി ഇന്ന് പുനഃപ്രതിഷ്ഠിക്കും. ഇതോടനുബന്ധിച്ച് ചേലക്കൊമ്പില്‍ വിശുദ്ധന്‍റെ നാമശിലയും സ്ഥാപിക്കും. രാവിലെ പത്തിന് ഡോ.സ്റ്റീഫന്‍ വട്ടപ്പാറയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഡോ.ജോണ്‍ കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം ബിഷപ് ഡോ.സ്റ്റീഫന്‍ വട്ടപ്പാറ ഉദ്ഘാടനം ചെയ്യും.

വാര്‍ത്തയക്ക് കടപ്പാട്-ദീപിക




ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിച്ചു




നെടുംകുന്നം: നീലമ്പാറ കേന്ദ്രമായി സീനിയര്‍ ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരിച്ചു. വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ സ്ഥാപിക്കുക, കാര്‍ഷിക മേഖലയിലെ അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍. ആവശ്യക്കാര്‍ക്ക് വീടുകളില്‍ അടുക്കളത്തോട്ടം ക്ലബ് നിര്‍മിച്ചു നല്‍കുമെന്ന് ഭാരവാഹികളായ എം.പി.രാജന്‍, ടി.വി.ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 9747068692.


വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക

Wednesday, May 2, 2012


നഴ്‌സുമാര്‍ക്ക് വന്‍ ശമ്പളവര്‍ധനവിന് ശുപാര്‍ശ


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ. എസ്.ബലരാമാന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍ ശമ്പള വര്‍ധനവാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്.മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകളും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.

സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 12,900 രൂപയും സീനിയര്‍ സ്റ്റാഫ് നഴ്‌സുമാര്‍ക്ക് 13,650 രൂപയും ഹെഡ് നഴ്‌സുമാര്‍ക്ക് 15180 രൂപയും അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.

14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയശേഷമാണ് മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. എസ്.ബലരാമന്‍ കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.സര്‍ക്കാര്‍ ആസ്പത്രികളിലെ നഴ്‌സുമാരുടെ വേതനവുമായി തുലനപ്പെടുത്തിയാണ് സ്വകാര്യ ആസ്പത്രി നഴ്‌സുമാരുടെയും വേതനം ശുപാര്‍ശ ചെയ്തിട്ടുള്ളത്.

13,900 ആണ് ഇപ്പോള്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. പല സ്വകാര്യ ആസ്പത്രികളും ഉയര്‍ന്ന യോഗ്യതയുള്ള നഴ്‌സുമാര്‍ക്കു പോലും ഇതില്‍ പകുതി ശമ്പളംപോലും നല്‍കുന്നില്ല. നഴ്‌സുമാരുടെ സ്ഥിതി അതിദയനീയമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, നഴ്‌സിങ് ഡെപ്യൂട്ടി ഡയറക്ടര്‍, സീമാറ്റ് ഡയറക്ടര്‍, നഴ്‌സിങ് കൗണ്‍സില്‍ പ്രതിനിധി തുടങ്ങിയവരായിരുന്നു കമ്മിറ്റിയിലുണ്ടായിരുന്നത്.

വാര്‍ത്തയ്ക്ക് കടപ്പാട്-മാതൃഭൂമി.കോം.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls