Wednesday, January 30, 2013

മഠം സ്കൂളില്‍ വാര്‍ഷികവും യാത്രയയ്പ്പും


നെടുംകുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നു നടക്കും. രാവിലെ പത്തിനു സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. സുമാ റോസ് അധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ജേക്കബ് ജോബ് മുഖ്യപ്രഭാഷണവും ഡിഇഒ ടി.വി. പ്രസന്നകുമാരി ഉപഹാര സമര്‍പ്പണവും നടത്തും. 

സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസി മാത്യുവിനും അധ്യാപിക ത്രേസ്യാമ്മ ഏബ്രഹാമിനും യാത്രയയപ്പു നല്കും. ഫാ. മാത്യു പുത്തനങ്ങാടി, സിസ്റ്റര്‍ മേരി ജോര്‍ജ്, റെജി പോത്തന്‍, സ്‌കറിയ തോമസ്, വര്‍ഗീസ് ആന്‍റണി തുടങ്ങിയവര്‍ പ്രസംഗിക്കും.

Monday, January 28, 2013

ഫാ.ജേക്കബ് കാട്ടൂരിന്‍റെ സംസ്‌കാരം നാളെ




കഴിഞ്ഞദിവസം നിര്യാതനായ ഫാ.ജേക്കബ് കാട്ടൂരി (82)ന്‍റെ സം

സ്‌കാരം നാളെ(ജനുവരി 29) ചേനപ്പാടി ചേനപ്പാടി തരകനാട്ടുകുന്ന് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ നടക്കും. 

സംസ്‌കാരശുശ്രൂഷകള്‍ നാളെ ഒന്നിന് ചേനപ്പാടിയിലുള്ള സഹോദരപുത്രന്‍ ടോമി കാട്ടൂരിന്‍റെ വസതിയില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ മോണ്‍.മാത്യു പായിക്കാട്ടിന്‍റെ

മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കും. പള്ളിയിലെ ശുശ്രൂഷകര്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സമാപനശുശ്രൂഷകള്‍ക്ക് വികാരിജനറാള്‍മാരായ മോണ്‍.ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജോണ്‍ വി.തടത്തില്‍ എന്നിവരും കാര്‍മികത്വം വഹിക്കും. 

മൃതദേഹം ഇന്ന് 4.30-ന് ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 



1959 മാര്‍ച്ച് 28-നാണ് ഫാ. കാട്ടൂര്‍ വൈദികപട്ടം സ്വീകരിച്ചത്. പൊന്‍കുന്നം, കല്ലാര്‍, കൊല്ലമുള, പൂന്തോപ്പ്, കേസറിയ, നെടുമണ്ണി, തത്തംപള്ളി, അയര്‍ക്കുന്നം, പുഷ്പഗിരി, വായ്പൂര്‍ ഓള്‍ഡ്, ചാഞ്ഞോടി, ചെറുവാണ്ടൂര്‍, കൂരോപ്പട, മുണ്ടത്താനം പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2007 വരെ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്‍റെ നാമകരണ നടപടികള്‍ക്കായുള്ള വൈസ്‌പോസ്റ്റുലേറ്ററായിരുന്നു. 
സങ്കീര്‍ത്തന മഞ്ജരി, ജ്ഞാനസുമാവലി, കുഞ്ഞുമക്കള്‍ക്കൊരു സമ്മാനം, പാദമുദ്രകള്‍, എനിക്കുമുണ്ടൊരു കഥപറയാന്‍ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖകള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 


പരേതന്‍ നെടുംകുന്നത്തുനിന്ന് ചേനപ്പാടിയിലേക്ക് താമസം മാറിയ കാട്ടൂര്‍ പരേതനായ കെ.ജെ.ചാക്കോ-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പെണ്ണമ്മ അമ്പലത്തുങ്കല്‍ കടയനിക്കാട്, കെ.സി. ആന്‍റണി(അന്തോനിച്ചന്‍), സിസ്റ്റര്‍ സീലിയ എസ്എച്ച് (പുന്നത്തുറ), കാതറീന്‍ ആയല്ലൂര്‍ പൊന്‍കുന്നം, പരേതരായ അന്നമ്മ അഞ്ചനാട്ട് കാഞ്ഞിരപ്പള്ളി, എ.സി. ജോസഫ്(അപ്പച്ചന്‍).




Wednesday, January 23, 2013

സ്കൂള്‍ വാര്‍ഷികവും യാത്രയയ്പ്പും നടത്തി


നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ജോസഫ് ആന്‍റണി, കായികാധ്യാപകന്‍ ജോണ്‍സണ്‍ പി. ജോസഫ് എന്നിവര്‍ക്ക് യാത്രയയപ്പും സ്‌കൂള്‍ വാര്‍ഷികാഘോഷവും നടത്തി. യാത്രയയപ്പ് സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി അദ്ധ്യക്ഷനായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ ഡോ. ജയിംസ് പാലയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.ജെ. എബ്രഹാം, റെജി മോന്‍ പി.എസ്, കെ.പി. വര്‍ഗീസ് റെജിപോത്തന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ പി.ജെ. എബ്രഹാം അദ്ധ്യക്ഷനായിരുന്നു. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. സനൂപ് വര്‍ഗീസ് അശ്വിന്‍ കെ. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Tuesday, January 22, 2013

ഏലിയാമ്മ ജോണ്‍ കാട്ടൂര്‍ നിര്യാതയായി


പേക്കാവില്‍ ജോണിച്ചന്‍റെ സംസ്കാരം ഇന്ന്




കഴിഞ്ഞ ദിവസം നിര്യാതനായ നെടുംകുന്നം കുന്പിളുവേലില്‍(പേക്കാവില്‍) പരേതനായ കെ. ജോസഫ് കോശിയുടെ(റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍) മകന്‍ ജോണ്‍ ജോസഫിന്‍റെ(ജോണി) സംസ്കാരം ഇന്ന്(ജനുവരി 22) ഉച്ചകഴിഞ്ഞ് മൂന്നിന് നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ നടക്കും. 
ഭാര്യഃ മേരിക്കുട്ടി(ടീച്ചര്‍, സെന്‍റ് തെരേസാസ് ഹൈസ്കൂള്‍, നെടുംകുന്നം) കറിക്കാട്ടൂര്‍ ഓലിക്കര കുടുംബാംഗമാണ്. മക്കള്‍ഃ മെല്‍വിന്‍, മീട്ടുമോള്‍. 

Monday, January 21, 2013

റോഡുകള്‍ക്ക് തുക അനുവദിച്ചു


നെടുംകുന്നം പഞ്ചായത്തിലെ നാലു റോഡുകള്‍ക്ക് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു തുക അനുവദിച്ചു. മാണിക്കുളം-മുതിരമല, അണിയറ-നെല്ലോലി, കണ്ണന്‍ചിറ-മൈലാടി, വേങ്ങച്ചേരി-ഇരുപ്പക്കാട് എന്നീ റോഡുകള്‍ക്കാണ് ഒന്നരലക്ഷം രൂപ വീതം അനുവദിച്ചത്. 


ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തില്‍ തിരുവത്സവം ഫെബ്രുവരി ഒന്നുമുതല്‍



\


മകയിരം ഉത്സവം


Sunday, January 13, 2013

മകരം പെരുന്നാള് പതിനെട്ടാം തീയതിമുതല്‍




നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദര്‍ശനത്തിരുന്നാള്‍ 2012 ജനുവരി 18 മുതല്‍ 21 വരെ ആചരിക്കും. 18നു രാവിലെ 6.30ന് വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റും. തുടര്‍ന്ന് ഏലക്തോരന്‍മാരുടെ വിശുദ്ധ കുര്‍ബാന, പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രസംഗം. കാര്‍മികന്‍-ഫാ. മാത്യു ഓടലാനി 5.45ന് പ്രസുദേന്തി വാഴ്ച്ച.


19ന് രാവിലെ ആറേകാലിന് സപ്രാ, പരിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന. ഫാ. ബനഡിക്ട് പുലിക്കാട്ടില്‍(ഒ.സി.ഡി) കാര്‍മികത്വം വഹിക്കും. ഫാ. ഫിലിപ്പ് ഏറത്തേടം വചനപ്രഘോഷണം നടത്തും. അഞ്ചിന് ലദീഞ്ഞ്, പ്രദക്ഷിണം. ആറിന് പ്രസുദേന്തിയുടെ വീട്ടില്‍ സ്നേഹവിരുന്ന്. 6.45ന് ജപമാല, ലദീഞ്ഞ്. തുടര്‍ന്ന് ഏഴിന് പള്ളിയിലേക്ക് കഴുന്നു പ്രദക്ഷിണം. രാത്രി എട്ടിന് പള്ളിയില്‍ സമാപനപ്രാര്‍ത്ഥന. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനം. 


20ന് രാവിലെ ആറിനും 7.30നും പരിശുദ്ധ കുര്‍ബാന. ഒന്‍പതിന് സപ്ര, പരിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. ഫാ സെബാസ്റ്റ്യന്‍ വലിയപറന്പില്‍ കാര്‍മികത്വം വഹിക്കും. ഫാ. ഫിലിപ്പ് നെല്‍പ്പുരയ്ക്കല്‍ വചനപ്രഘോഷണം നടത്തും. 5.30ന് പ്രദക്ഷിണം, കൊടിയിറക്ക്. 


മരിച്ചവരുടെ ദീവസമായി ആചരിക്കുന്ന ജനുവരി 21ന് രാവിലെ ആറേകാലിന് സപ്ര, പരിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. പി.സി. ജെയിംസ്കുട്ടി പുന്നയിലാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ പ്രസുദേന്തി.




കാവുംനട; പുതിയ പടങ്ങള്‍




Wednesday, January 9, 2013

നെടുംകുന്നം പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം


നെടുംകുന്നം ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച 3.15 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. ഭവന പുനരുദ്ധാരണത്തിന് 20 ലക്ഷവും റോഡ് വികസനത്തിന് 38 ലക്ഷവും വിനിയോഗിക്കും. പഞ്ചായത്ത് ഓഫീസ് നവീകരണം, പാലിയേറ്റീവ് പരിചരണം, വികലാംഗ ഉപകരണം, ക്ഷീരകര്‍ഷക സഹായം, ആംഗന്‍വാടികളുടെ വികസനം, വനിതകള്‍ക്ക് ആട് വിതരണം, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു.

Tuesday, January 8, 2013

കെ.എസ്.എഫ്.ഇ നെടുംകുന്നം ശാഖ തുറന്നു




സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍ പ്രൈസസിന്‍റെ 456 ആമത് ശാഖ നെടുംകുന്നത്ത് ഡോ. എന്‍.ജയരാജ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നിലവില്‍ ഫെഡറല്‍ ബാങ്കിനു സമീപത്തെ കെട്ടിടത്തില്‍ താല്‍കാലികമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇക്ക് വൈകാതെ സ്ഥിരം കെട്ടിടം ലഭ്യമാകും.  


 ഉദ്ഘാടനച്ചടങ്ങില്‍  ആന്‍റോ ആന്‍റണി എം.പി.അധ്യക്ഷതവഹിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പി.റ്റി.ജോസ് മുഖ്യപ്രഭാഷണം നടത്തി. 

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും സമയബന്ധിതമായി കെ.എസ്.എഫ്.ഇ ശാഖകള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. നെടുംകുന്നം 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ശശികല നായര്‍, വൈ.പ്രസിഡന്‍റ് റെജി പോത്തന്‍,  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈലജകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍  എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടര്‍ പി.രാജേന്ദ്രന്‍ നന്ദി പറഞ്ഞു.



Thursday, January 3, 2013

നെടുംകുന്നം പള്ളിയുടെ നേര്‍ച്ചക്കുറ്റിയില്‍നിന്ന് പണം കവര്‍ന്നു.



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയുടെ പതിനാലാം സ്ഥലത്തിന്‍റെ താഴെയുള്ള കല്‍ക്കുരിശിന് സമീപത്തെ നേര്‍ച്ചക്കുറ്റിയുടെ താഴു തകര്‍ത്ത് പണം കവര്‍ന്നു. ജനുവരി രണ്ട് ബുധനാഴ്ച്ച രാത്രിയാണ് നേര്‍ച്ചക്കുറ്റിയുടെ താഴ് അറുത്തു മാറ്റി കവര്‍ച്ച നടത്തിയത്. 
ഒരാഴ്ച്ച മുന്‍പ് പള്ളി അധികൃതര്‍  നേര്‍ച്ചപ്പെട്ടിയിലെ പണം എടുത്തിരുന്നു. എങ്കിലും മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വഴിയാത്രക്കാരും കല്‍ക്കുരിശിനു സമീപം വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവരും ഈ നേര്‍ച്ചപ്പെട്ടിയില്‍ പണമിടാറുണ്ട്.
കറുകച്ചാല്‍ പോലീസ് കേസെടുത്തു. 2012 ജൂലൈയില്‍ നെടുംകുന്നം പള്ളിയിലെ കറുകച്ചാല്‍ കുരിശടിയിലെ നേര്‍ച്ചക്കുറ്റിയില്‍നിന്നും പണം കവര്‍ന്നിരുന്നു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls