Sunday, January 26, 2014

തകര്‍ത്തു മക്കളേ...


കണക്കിലെ ആറ് അല്ലാതെ വേറൊര് ആറ് നെടുംകുന്നത്തില്ല. അതുകൊണ്ടുതന്നെ വള്ളം കളിയുമായി നമ്മക്കൊള്ള ബന്ധോം അത്രേയൊള്ളൂ.  എന്നിട്ടും നമ്മടെ മഠം സ്കൂളിലെ പെന്പിള്ളാര്
അടിച്ചു പൊളിച്ചു. അതേന്ന്! പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ടു മത്സരത്തി നമ്മടെ പിള്ളാര്‍ക്ക് ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം!

 കുട്ടനാടന്‍ ശൈലിയിലുള്ള "ദേവകിയുടെ...'' എന്നു തുടങ്ങുന്ന പാട്ടുപാടിയാണ് നമ്മടെ സെന്‍റ് തെരേസാസ് സ്കൂളിലെ ആതിര എസ്. പിള്ളയും സംഘവും ആലപ്പുഴ ചെന്നിത്തല മഹാത്മ ഗേള്‍സ് ഹൈസ്കൂള്‍ ടീമിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്.

സാന്ദ്ര ജോസഫ്, പി. മറീന , സ്റ്റിനുമോള്‍ ടി.എസ്, അഹല്യ പി. ബാബു, ജോഷ്‌ന ജോര്‍ജ് സാന്ദ്ര സാജു,  റിഞ്ചു റോയ്, സ്റ്റെഫി സിബി, ഹന്ന മേരി എന്നിവരാണ് നെടുംകുന്നം സംഘത്തിലുണ്ടായിരുന്നത്. അന്പലപ്പുഴ ലീല, മംഗളദാസ് എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്.

ഇന്നലെ അതായത് ജനുവരി 25ന് രാവിലെയായിരുന്നു മത്സരം.
സാധാരണ വലിയ  നേട്ടങ്ങള് കൈവരിക്കുന്നോര്‍ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടു നേരും അല്ലെങ്കില്‍ ഒരു ബൊക്കെയോ പൂമാലയോ കൊടുക്കും. പിന്നെ കൊറച്ച് പടക്കോം പൊട്ടിക്കും.

ഞങ്ങള് അതേല് ഒതുക്കുന്നില്ല. ആതിര എസ്. പിള്ളയ്ക്കും സംഘത്തിനും വല്യൊരു പൂന്തോട്ടം തരുന്നു. പിന്നെ സന്തോഷത്തിന്‍റെ വെടിമരുന്നു നിറച്ച നൂറു ബോംബും പൊട്ടിച്ചേക്കുവാ...!

പിള്ളാരടെ പടം നാളത്തേക്ക് സംഘടിപ്പിച്ച് പോസ്റ്റുചെയ്യാന്‍ ശ്രമിക്കാം.

Wednesday, January 22, 2014

നെടുംകുന്നത്ത് നാളെ(ജനുവരി 23) ഹര്‍ത്താല്‍



നെടുംകുന്നം കവലയില്‍ ബി.ജെ.പി നാളെ ഹര്‍ത്താല്‍ നടത്തും. കവലയിലെ രൂക്ഷമായ പൊടിശല്യം പരിഹരിക്കാത്തതിലും കുടിവെള്ള വിതരണ പൈപ്പ് ലൈനിന്‍റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ നടത്തുന്നത്.

കുന്പിളുവേലില്‍ ലൂയീസ് കുര്യന്‍ നിര്യാതനായി


Sunday, January 5, 2014

കാവുങ്കല്‍(വട്ടപ്പാറയ്ക്കല്‍) മേരി നിര്യാതയായി


നെടുംകുന്നം തോണിപ്പാറ കാവുങ്കല്‍(വട്ടപ്പാറയ്ക്കല്‍) പരേതനായ ഔസേപ്പ് ഔസേപ്പിന്റെ(കുട്ടപ്പന്‍) ഭാര്യ  മേരി(90) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ജുനുവരി ആറിന്റ് ഉച്ചകഴിഞ്ഞ് 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍. പരേത മുട്ടാര്‍  ചീരംവേലില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോസഫ്(കുഞ്ഞച്ചി), സ്‌കറിയ(പൂന), വത്സമ്മ, സണ്ണി, ജെസി. മരുമക്കള്‍: മറിയാമ്മ മുക്കാട്ട് വായ്പൂര്, മോളി എള്ളില്‍ ചാമംപതാല്‍, സ്റ്റാലിന്‍ വാഴപ്പറമ്പില്‍ പുളിങ്കുന്ന്, വത്സമ്മ പതാലില്‍ നെടുംകുന്നം(ടീച്ചര്‍, സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂള്‍, നെടുംകുന്നം), ഷിബു പരത്തമല കാടംകുളം.


ഈ എസ്.എം.എസിന്‍റെ ഓരോ അത്ഭുതങ്ങളേയ്!!!



ന്യൂസ് മേക്കര്‍ എന്നു പറഞ്ഞാല്‍ നെടുംകുന്നം ഭാഷേല്‍ പച്ച മലയാളം- വാര്‍ത്ത ഒണ്ടാക്കുകാരന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വാര്‍ത്ത ഒണ്ടാക്കുകാരനെ കണ്ടെത്താന്‍ മലയാള മനോരമ ചാനല്‍ നടത്തിയ അഷ്റാ... അല്ല അശ്ര്യാ.. അല്ല അസ്സ്സ്സ് റാന്തല്‍ പരിശ്രമം വിജയിച്ചു. കോടാനുകോടി മല്ലൂസിന്‍റെ എസ്.എം.എസ് വോട്ടിംഗിന്‍റെ പിന്‍ബലത്തില്‍ നമ്മടെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആ പദവി സ്വന്തമാക്കി.

അപ്പം വോട്ടില് തോറ്റതോ... നാഴികയ്ക്ക് നാല്‍പ്പതുവട്ടോം വാര്‍ത്ത അടുപ്പേലു വച്ച് വേവിക്കുകേം ഏതു പാതിരാത്രിക്കും ആര്‍ക്കും വയറു നറച്ച് വെളന്പുകേം ചേയ്യുന്ന  സാക്ഷാല്‍ പി.സി. ജോര്‍ജ്. അതുപിന്നെ അച്ചായന്‍റെ ന്യൂസില്‍ എരിവ് കൂടപ്പോയതായിരിക്കും. പിന്നെ തോറ്റതോ? പിള്ളാരാ... പറയാനുംമാത്രവില്ല.

ഒന്ന് നമ്മടെ തിരുവന്തോരംകാരന്‍ ചെറുക്കനില്ലേ? മറ്റേ ക്രിക്കറ്റ് കളിക്കാരനേ..? സഞ്ജൂ സാംസണോ ബീംസണെന്നോ അങ്ങനെങ്ങാണ്ട് പറയുന്നെ. ഓസീയാറ് അടിക്കുന്ന പോലെ നിസ്സാരമായി നമ്മടെ മലയാളി പിള്ളാര് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും അണ്ടര്‍-19ലും 18ലും 17 എന്നുവേണ്ട സര്‍വ്വ അണ്ടറിലും രഞ്ജിയിലും ഐപിഎലിലുമൊക്കെ അടിച്ചുകൂട്ടിയ റണ്ണിനും എറിഞ്ഞിട്ട വിക്കറ്റിനും എടുത്ത ക്യാച്ചിനും കയ്യും കണക്കുവൊണ്ടോ? അതിനെടേല് ഈ മൂക്കള മാറാത്ത പയ്യന്‍ എന്നാ കാണിച്ചിട്ടെന്നാ കാര്യം? ആരു മൈന്‍റ് ചെയ്യാനാ?

പിന്നെ മറ്റെ... അഭിലാഷ് ടോമി. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാഞ്ഞിട്ട് പായ് വഞ്ചിയേല് ഒറ്റയ്ക്ക് ലോകം ചുറ്റിക്കറങ്ങിയ പുള്ളി. നമ്മടെ നെടുങ്ങോത്തുതന്നെ ഇത്രേം കാലത്തിനെടേല് 
എത്ര പേര് വീട്ടീന്ന് പെണങ്ങി, ഒറ്റയ്ക്കും പെണങ്ങാതെ, പെട്ടയ്ക്കും എവിടെല്ലാം ചുറ്റാന്‍ പോയിരിക്കുന്നു. പിന്നാ 150 ദിവസവും ഏഴു മണിക്കൂറും തീരത്തടുക്കാതെ ലോകം ചുറ്റിയത് വലിയ ആനക്കാര്യവായിട്ട് പറയുന്നത്. ഇതു നേരത്തെ അറിയാരുന്നേല് നെടുംകുന്നത്ത് അഭിലാഷിന് വല്യ സ്വീകരണം കൊടുത്ത സി.വൈ.എം.എക്കാരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാരുന്നു. 

ഇതെല്ലാം മനസ്സിലാക്കി വിവരമൊള്ളോര് എസ്.എം.എസ്. വോട്ടു ചെയ്താണ് ഋഷിരാജ് സിംഗ് സാറിനെ തെരഞ്ഞെടുത്തത്. എസ്.എം.എസ് അമ്മേടെ അത്ഭുത പ്രവര്‍ത്തികള് മലയാളം ചാനലുകളീക്കൂടി എത്രയോ കാലവായിട്ട് നമ്മള് കണ്ടുകൊണ്ടിരിക്കുന്നതാ. ഇനിയും എത്രയോ കാണാനിരിക്കുന്നു. 

ലോകത്തിലെ ഏറ്റവും നല്ല ബ്ലോഗും ഫേസ്ബുക്ക് പേജും ഏതാണ്?- നെടുംകുന്നം നാട്ടുവിശേഷം. വൈകാതെ നിങ്ങള് ഇതും കേക്കും. ഞങ്ങള് എസ്.എം.എസ് അമ്മയോട് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുവാ. 

Thursday, January 2, 2014

ഗ്യാസ് പ്രശ്നം തല്‍ക്കാലം സോള്‍വായി; പക്ഷെ, നെഗളിക്കണ്ട!


ആധാര്‍ ലിങ്കിംഗ് നടത്തിയില്ലേലല് ഗ്യാസുകുറ്റി ഉപയോഗിച്ചോണ്ടിരിക്കുന്നോര്‍ക്കെല്ലാം എട്ടിന്‍റെ പണി കിട്ടുവെന്നാണ്  കൊറച്ചു മുന്പേ വരെ പറഞ്ഞോണ്ടിരുന്നത്. ഇപ്പം നമ്മടെ ചാനലുകളും വെബ്സൈറ്റുകളുമൊക്കെ പറയുന്നത് ശരിയാണെങ്കില്‍ ആ പ്രശ്നം തല്‍ക്കാലം സോള്‍വായി. 

സംഗതി ചുരുക്കിപ്പറയാം-
ഡിസംബര്‍ 31-ഓടെ ബാങ്ക് അക്കൗണ്ടും ഗ്യാസിന്‍റെ കണ്‍സ്യൂമര്‍ നന്പരും ആധാറുമായി ബന്ധിപ്പിച്ചില്ലേല്‍ പോക്കറ്റ് കീറുവെന്നാരുന്നു പറഞ്ഞോണ്ടിരുന്നത്. അതിനെടേല് ഗ്യാസുകുറ്റീടെ വെലേം റോക്കറ്റുപോലെ മേളോട്ട് വിട്ടപ്പം നമ്മള് പരക്കംപാച്ചിലല്ലാരുന്നോ?

കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി കൊറച്ചുമുന്പേ പറഞ്ഞത് ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിക്കാന്‍ രണ്ടുമാസംകൂടി തരുവെന്നാണ്. കുറ്റീടെ വെല 220 രൂപ കൂട്ടിയെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്തോര്‍ക്ക് പഴയ വെലയ്ക്ക് രണ്ടു മാസം കൂടി കുറ്റി കിട്ടുവെന്ന് സാരം.രണ്ടുമാസവേയൊള്ളു. അതായത് അധികം നെഗളിക്കാന്‍ വകുപ്പില്ലെന്ന് ഓര്‍ത്തോ.

ലിങ്ക് ചെയ്തോര് പുതിയ വെലയായ  1293 രൂപ തന്നെ കൊടുക്കണം. കൂട്ടിയ 
വെലയടക്കം ഇവര്‍ക്ക് 849 രൂപ സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടിലൂടെ തിരിച്ചു കിട്ടും. 

എങ്കിപ്പിന്നെ ഇത്ര പാടുപെടുന്നത് എന്തിനാ? എല്ലാരും ആധാര്‍ ലിങ്ക് ചെയ്തിട്ട് പോരെ വെലകൂട്ടലും സബ്സിഡി കൊടുക്കലുമെന്ന് നിങ്ങളു വിചാരിക്കും. 
ഞങ്ങളും അങ്ങനൊക്കെ വിചാരിച്ചതാ. പക്ഷെ, അങ്ങനൊക്കെ വിചാരിക്കുന്നോര് ഗ്യാസുകുറ്റിക്ക് പിന്നേം കൂടുതല് കാശു കൊടുക്കേണ്ടിവന്നാലോന്നോര്‍ത്ത് ആ കേസു വിട്ടു. 


അതൊക്കെ അവിടെ നിക്കട്ടെ,  ആധാര്‍ എന്നു പറയുന്ന സാധനം ഇതുവരെ കിട്ടാത്തോര് എന്തു ചെയ്യും? ആധാറ് ബാങ്കിലും ഗ്യാസ് ഏജന്‍സീലും ലിങ്ക് ചെയ്തിട്ടും ബാങ്കില്‍ ലിങ്ക് ചെയ്തതായി ഗ്യാസ് ഏജന്‍സീടെ കന്പ്യൂട്ടറില്‍ തെളിയുന്നില്ലെങ്കില്‍ എന്നാ പരിഹാരം? തൊടുങ്ങിയ ചോദ്യങ്ങളും നിങ്ങക്കൊക്കെ ചോയിക്കാനൊണ്ടാകും.
അതൊക്കെ ചോദിച്ചോണ്ടിരിക്കത്തേയൊള്ളൂ.


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls