EXCLUSIVE
കക്ഷിക്ക് നെടുംകുന്നത്ത് എന്തുകാര്യം എന്ന സംശയം ന്യായം. സാഗര്‍ പരികര്‍മ്മ എന്നു പേരിട്ട 150 ദിവസത്തെ യാത്രാദൗത്യം പൂര്‍ത്തയാക്കി ചരിത്രത്തില്‍ ഇടംനേടിയ അഭിലാഷ് ജനിച്ചത് നെടുംകുന്നത്താണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ അഭിലാഷിന്‍റെ അമ്മവീട് നെടുംകുന്നത്താണ്.
പുത്തന്‍പറന്പില്‍ പി.ജെ. ഫിലിപ്പ്-അന്നമ്മ ദന്പതികളുടെ മകള്‍ മറിയാമ്മ(വത്സമ്മ)യാണ് അഭിലാഷിന്‍റെ അമ്മ. അഭിലാഷ് ആദ്യാക്ഷരം കുറിച്ചതും നെടുംകുന്നത്താണ്. പി.പി. ജോസ്, പി.പി. ജോണ്‍,പി.പി. വര്‍ഗീസ്(പി.പി) എന്നിവരാണ് അമ്മാവന്‍മാര്‍.
അഭിലാഷിന്‍റെ വല്യപ്പന്‍ പി.ജെ. ഫിലിപ്പ് (പീലിച്ചായന്‍) വര്‍ഷങ്ങളോളം നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ പുഴുക്കുനേര്‍ച്ച തയാറാക്കുന്നതിന്‍റെ മുഖ്യ ചുമതലക്കാരിലൊരാളായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം ഇപ്പോള്‍ കറുകച്ചാല്‍ മേഴ്സി ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുന്ന ഇദ്ദേഹത്തെ കാണാനാണ് അഭിലാഷ് എത്തുന്നത്. നാളെ(ഏപ്രില്‍ എട്ട്) രാവിലെ എത്തുമെന്നാണ് അഭിലാഷ് അറിയിച്ചിരിക്കുന്നതെന്ന് അമ്മാവന്‍ പി.പി. വര്‍ഗീസ് പറഞ്ഞു.
അഭിലാഷിനെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ
കേരളക്കരയ്ക്ക് അഭിമാനമായി അഭിലാഷ്
പി.സി. മാത്യു
മുംബൈ: കടലേഴും താണ്ടി അഭിലാഷ് ടോമി മടങ്ങിയെത്തുമ്പോള്‍ കേരളക്കരയ്ക്ക് അഭിമാനത്തിന്‍റെ നിമിഷം. കേരളത്തിന്‍റെ ചരിത്രം തന്നെ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിന്‍റെ പിന്തുടര്‍ച്ചക്കാരനാവുകയാണ് കുട്ടനാട്ടുകാരനായ അഭിലാഷ് ടോമി എന്ന 34 കാരന്‍. 20 വര്‍ഷായി താന്‍ കൊണ്ടു നടന്നിരുന്ന അഭിലാഷമാണ് അഭിലാഷിന് സഫലമായത്. പായ്‌വഞ്ചിയില്‍ എങ്ങും നിര്‍ത്താതെ ഒറ്റയ്ക്ക് ലോകം ചുറ്റിഎത്തുന്ന മലയാളിയായി അഭിലാഷ് മാറി. ഇപ്രകാരം ലോകം ചുറ്റിവന്ന രണ്ടാമത്തെ ഏഷ്യക്കാരന്‍ എന്ന ബഹുമതിയും അഭിലാഷ് ടോമിക്ക് സ്വന്തം
തൃപ്പൂണിത്തറ കണ്ടനാടില്‍ താമസമാക്കിയിരിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടീല്‍ വി.സി. ടോമിയുടെ മകനാണ് ലെഫ്. കമാന്‍ഡറായ അഭിലാഷ് ടോമി. അച്ഛന്‍റെ നാവികപാരമ്പര്യം മകന്‍ സ്വായത്തമാക്കുകയായിരുന്നു. ചെറുപ്പത്തില്‍ ബോട്ട് ഉണ്ടാക്കി കളിക്കുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ നീന്താന്‍ പോയപ്പോള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ വഴയ്ക്ക് പറയാതിരുന്ന അമ്മ തനിക്ക് പ്രചോദന മാകുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. ഒരിക്കലും മകന്‍റെ ആഗ്രഹങ്ങള്‍ക്ക് നോ പറഞ്ഞിട്ടില്ലെന്ന് അച്ഛന്‍ പറഞ്ഞു. നാവിക സേനയുടെ സാഗര്‍ പരികര്‍മ പദ്ധതിക്ക് അഭിലാഷ് മുന്നോട്ട് വരികയായിരുന്നു.
നാവികസേനയില്‍ പൈലറ്റായ അഭിലാഷ് കേരളത്തിലെത്തി വല്യപ്പനെ കണ്ടപ്പോള്‍ പോയ് മടങ്ങി വരൂഎന്നാണ് ആശംസിച്ചത്. സന്തോഷം പങ്കിടാന്‍ അപ്പച്ചന്‍റെ അടുത്തേയ്ക്ക് പോകാനൊരുങ്ങുകയാണ് അഭിലാഷ്.
2004-05 ല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ഏറിക്‌സണ്‍ റേസിങ് ടീമില്‍ അംഗമായി സമുദ്രയാത്രയ്ക്ക് അഭിലാഷ് താത്പര്യം കാട്ടി. അതിനുശേഷം കേപ്പ് ടൗണില്‍ നിന്ന് ഗോവയിലേക്കും സമുദ്രയാത്ര നടത്തി. റിയോഡി ജനീറോയില്‍ നിന്ന് കേപ്പ് ടൗണിലോക്കായിരുന്നു മറ്റൊരു സമുദ്ര യാത്ര. യാച്ചിംഗ് അസോസിയേഷന്‍റെ 2009 ലെ ഓഫ് ഷോര്‍ സെയിലര്‍ ആയിരുന്നു അഭിലാഷ്. കഴിഞ്ഞവര്‍ഷം നവംബറിലാണ് മുംബൈ തീരത്തുനിന്ന് യാത്രയായത്. അലകടലുകളെ കീഴടക്കി നാല് ലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ടാണ് അഭിലാഷ് മുംബൈ തീരത്ത് എത്തിയത്.


.jpg)
No comments:
Post a Comment