ഇന്ന് രാജസ്ഥാന്‍ റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലൊള്ള മത്സരത്തില്‍ 41 പന്തില്‍ രണ്ടു സിക്സും ഏഴു ഫോറും ഉള്‍പ്പെടെ 63 റണ്‍സ് അടിച്ചുകൂട്ടിയ പയ്യന്‍സ് ഐപിഎലിലെ ഹീറോ ക്രിസ് ഗെയിലിനെയും രവി രാംപോളിനെയും വിക്കറ്റിനു പിന്നില്‍ പിടികൂടുകയും മൊയ്സസ് ഹെന്‍ട്രിക്വസിനെ റണ്ണൗണ്ടാക്കുകയും ചെയ്താണ് കളിയിലെ കേമനായത്.
16 പന്തില്‍ 34 റണ്‍സെടുത്ത് കത്തിക്കേറിക്കൊണ്ടിരിക്കുന്പം വാട്സന്‍റെ പന്ത് എഡ്ജ് ചെയ്ത ഗെയ്ല്‍ ലോകത്തിന്‍റെ ഏതു മൂലയിലുമെന്നപോലെ വിക്കറ്റിനു പിന്നിലും ഒരു മല്ലുവുണ്ടെന്ന കാര്യം മറന്നുപോയി. പന്ത് സുരക്ഷിതമായി സഞ്ചുവിന്‍റെ കയ്യില്‍. നേരത്തെ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ ജെയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്നു ക്യാച്ചുകളെടുക്കുകയും പ്രവീണ്‍കുമാറിനെ റണ്ണൗട്ടാക്കുകയും ചെയ്ത സഞ്ജൂ പുറത്താകാതെ 23 പന്തില്‍ നാലു ഫോറുകളുള്‍പ്പെടെ 27 റണ്‍സും സ്വന്തമാക്കി. അന്ന് സഞ്ജൂവിന് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നല്‍കാതിരുന്നതിനെച്ചൊല്ലി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
എന്തായാലും എല്ലാ മല്ലൂസിനുമൊപ്പം നെടുംകുന്നം നാട്ടുവിശേഷവും ഈ പൊളപ്പന്‍ തിരോന്തോരംകാരന് അഭിന്ദനങ്ങള്‍ നേരുന്നു.



No comments:
Post a Comment