Saturday, June 30, 2012

മോഹന്‍ലാല്‍ ഇനി ഒരു മാസത്തെ അവധിയില്‍





ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന് അവധിയെടുക്കുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 


കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകള്‍ക്കുമായാണ് ലാല്‍ സ്റ്റാര്‍ട്ട് കട്ടുകളോട് ഒരു മാസത്തെ അവധി പറയുന്നതെന്നാണ് കേള്‍ക്കുന്നത്. ബി.ഉണ്ണികൃഷ്ണന്റെ 'ഗ്രാന്റ്മാസ്റ്റര്‍', രഞ്ജിത്തിന്റെ 'സ്പിരിറ്റ്', ജോഷിയുടെ 'റണ്‍ ബേബി റണ്‍' എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറേനാളുകളായി ലാല്‍ ഏറെ തിരക്കിലായിരുന്നു. 


മാത്രവുമല്ല ലാലിന്റെ അമ്മ ശാന്തകുമാരി ഏറെ നാളുകളായി രോഗബാധിതയായി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യത്താല്‍ ലാലിന്റെ പ്രത്യേക താല്പര്യം പരിഗണിച്ച് അദ്ദേഹത്തിന്റെ സിനിമകളുടെ ഏറിയപങ്കും ചിത്രീകരിച്ചത് എറണാകുളത്തും പരിസരപ്രദേശങ്ങളിലും വച്ചാണ്. ഇത്രനാളും ഷൂട്ടിംഗ് ലൊക്കേഷനുകളും ആശുപത്രിയുമായി കഴിച്ചുകൂട്ടുകയായിരുന്നു ലാല്‍. ഇനി ഈ തിരക്കുകളില്‍ നിന്ന് കുറച്ചുദിവസത്തേക്ക് ഫ്രീയായി കുടുംബത്തോടൊപ്പംകൂടി ഒന്നു റിഫ്രഷ് ആവാനും ഒപ്പം പതിവുള്ള ചില ആയുര്‍വ്വേദ ചികിത്സകളുമായി ഒരു മാസം കൂടാനുമാണ് മോഹന്‍ലാലിന്റെ പദ്ധതി. 


ഒരു മാസത്തെ അവധി കഴിഞ്ഞ് ലാല്‍ ആദ്യം അഭിനയിക്കുക മേജര്‍ രവിയുടെ 'ദി ചേസി'ലാവുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് ആദ്യവാരം 'ദി ചേസി'ന്റെ ഷൂട്ടിംഗ് ആരംഭിക്കും. കൂടാതെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വരുന്ന സെപ്റ്റംബറില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. പ്രിയന്‍ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ അച്ഛന്‍ വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുകയെന്നു കേള്‍ക്കുന്നു. മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ് 'റണ്‍ ബേബി റണ്‍'. അമലപോളാണ് ഇതില്‍ ലാലിന്റെ നായിക.


കടപ്പാട്-mangalam.com

കോഴിമണ്ണിലെ ബിജുസാറ് സി.ബി.എസ്.ഇ സ്‌കൂള്‍ പി.ടി.എ പ്രസിഡന്‍റ്



നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ പ്രസിഡന്‍റായി ബിജു ജോസഫ് കോഴിമണ്ണിലിനെ തെരഞ്ഞെടുത്തു. കുറമ്പനാടം സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനാണ് ബിജു.


നെടുംകുന്നം പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തിലാണ് നിര്‍വാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുകയായിരുന്നു.


പി.ടി.എ പൊതു യോഗത്തില്‍ ഫാ. വര്‍ഗീസ് കുളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി, ട്രസ്റ്റ് അംഗം പ്രഫ. സി.എ സേവ്യര്‍, കെ.ജി. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം നേടിയ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും യോഗം അഭിനന്ദിച്ചു. സ്‌കൂളിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിനിധിയായി സംസാരിച്ച ബിജുസാറ്  അവതരിപ്പിച്ചു. നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ഇവ പരിഗണിച്ച് സാധ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ട്രസ്റ്റ് അംഗം പ്രഫ. അഗസ്റ്റിന്‍ തോമസ് അറിയിച്ചു. 


Wednesday, June 27, 2012

പിടിഎ വാര്‍ഷിക പൊതുയോഗവും പ്രതിഭാസംഗമവും നാളെ




നെടുംകുന്നം: നെടുംകുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപക-രക്ഷാകര്‍ത്തൃ സമിതി വാര്‍ഷിക പൊതുയോഗവും പ്രതിഭാസംഗമവും നാളെ ഉച്ചകഴിഞ്ഞ് 1.30-ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കെ.എ.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും.


സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം ഉഷ വിജയന്‍, നെടുംകുന്നം പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റെജി പോത്തന്‍, സിസി മാത്യു, വര്‍ഗീസ് ആ ന്‍റ ണി, പിടിഎ പ്രസിഡന്റ് ജോസ് കെ.ജേക്കബ് എന്നിവര്‍ പ്രസംഗിക്കും. പിടിഎ ഉപഹാരങ്ങള്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് സമ്മാനിക്കും.


(വാര്‍ത്ത-ദീപിക)

സെന്‍റ് ജോണ്‍സില്‍ പ്രവേശനോത്സവവും അവാര്‍ഡ വിതരണവും ഇന്ന്



നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സലന്‍സ്യ-2012 ഇന്ന് നടക്കും. പ്ലസ്ടുവിന് ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഫാ.സ്‌കറിയ പറപ്പള്ളില്‍ അധ്യക്ഷത വഹിക്കും. ഫാ.ഫിലിപ്‌സ് വടക്കേക്കളം ഉദ്ഘാടനം നിര്‍വഹിക്കും.







കറുകച്ചാലില്‍ ഇന്നുച്ചകഴിഞ്ഞ് ഹര്‍ത്താല്‍

കറുകച്ചാല്‍: വ്യാപാരസമൂഹ ത്തെ ദ്രോഹിക്കുന്നതിനും ജന ങ്ങളുടെ മുന്നില്‍ മോശമായി ചിത്രീകരിക്കാനുംവേണ്ടി നികുതിവകുപ്പ് കറുകച്ചാലില്‍ ആരംഭിച്ചിരിക്കുന്ന കടപരിശോധനയ്‌ക്കെതിരേ പ്രതികരിക്കാന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും. രണ്ടിന് ടൗണില്‍ പ്രകടനം നടത്തും. തുടര്‍ന്ന് വ്യാപാരഭവ നില്‍ പ്രതിഷേധയോഗം ചേരും.
(വാര്‍ത്ത-ദീപിക)

പുകയിലവിരുദ്ധ ദിനാചരണം നടത്തി


നെടുംകുന്നം: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ പുകയിലവിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. ഹെഡ്മിസ്ട്രസ് സിസി മാത്യു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. 




വര്‍ഗീസ് ആന്റണി, ഷിബു ജേക്കബ്, പ്രേംസണ്‍ വര്‍ഗീസ്, ആതിര ആര്‍.നായര്‍, അനു ആന്റണി എന്നിവര്‍ പ്രസംഗിച്ചു. റോയി ജോസഫ്, ചെറിയാന്‍ ജോബ്, ലത അലക്‌സ്, മിനി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(വാര്‍ത്ത-ദീപിക)

Sunday, June 17, 2012

പോലീസ് പാസിംഗ് ഔട്ട് പരേഡിലും നെടുംകുന്നം തിളങ്ങി; നാടിന്റെ യശ്ശസ്സുയര്‍ത്തി ശെല്‍വരാജ്


 ഇന്നു രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കേരള സായുധ പോലീസിന്‍റെ അഞ്ചാം ബറ്റാലിയനിലേക്കുള്ള പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ നെടുംകുന്നത്തിന് സ്വര്‍ണത്തിളക്കം. നെടുംകുന്നം പുതിയാപറമ്പില്‍ ശെല്‍വകുമാര്‍ പുതിയ ബാച്ചിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി തെരഞ്ഞെടുക്കപ്പെട്ടു. 



ഇന്ന് സേനയുടെ ഭാഗമായ 187 കേഡറ്റുകളില്‍ നാലു പേര്‍ക്കാണ് വ്യക്തിഗത മികവിനുള്ള പരസ്കാരം ലഭിച്ചത്. ഇതില്‍തന്നെ എല്ലാ മേഖലകളിലും മികവു തെളിയിച്ചാണ് നാട്ടില്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന ശെല്‍വകുമാര്‍ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ലോംഗ് റേഞ്ച് ഫയറിംഗ്, വെപ്പണ്‍ ട്രെയിനിംഗ്, ഡ്രില്‍, പി.ടി ആന്‍റ് ഔട്ട് ഡോര്‍ ലൈഫ്, ഫീല്‍ഡ് ക്രാഫ്റ്റ്   ആന്‍റ്   ടാക്ടിക്സ്,  ഓര്‍ഗനൈസേഷന്‍   ആന്‍റ്   അഡ്മിനിസ്ട്രേഷന്‍, സൊസൈറ്റി   ആന്‍റ്  ബിഹേവിയര്‍, നിയമം, പോലീസ് ഡ്യൂട്ടീസ് എന്നി വിഷയങ്ങളില്‍ നടത്തിയ പരീക്ഷയിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് ശെല്‍വനെ മികച്ച ഓള്‍റൌണ്ടറായി തെരഞ്ഞെടുത്തത്.


 പരേഡില്‍ സല്യൂട്ട സ്വീകരിച്ച സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശെല്‍വന് പുരസ്കാരം സമ്മാനിച്ചു. ശെല്‍വന്‍റെ പിതാവ് മാടസ്വാമിയും  നെടുംകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും ഈ സുവര്‍ണനിമിഷത്തിന് സാക്ഷികളായി.


ജാതി മത ഭേദമെന്യേ കായിക മേഖലയില്‍ ചെറുപ്പക്കാര്‍ക്ക് പ്രോത്സാഹനമേകുന്ന നെടുംകുന്നം സി.വൈ.എം.എയ്ക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ശെല്‍വകുമാറിന്‍റേത്സി.വൈ.എം.എയിലുടെ കായിക മികവിന്‍റെ പടവുകള്‍ താണ്ടിയ അനേകംപേരിലൊരാളാണ് ശെല്‍വനും.


 പരേഡില്‍ പങ്കെടുത്ത 187 കേഡറ്റുകളില്‍  എല്ലാ മേഖലകളിലും മികവു തെളിയിച്ച് ഒന്നാം സ്ഥാനത്തെത്തിയ ശെല്‍വന്‍റെ നേട്ടം നെടുംകുന്നത്തെ ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണെന്ന്  പരേഡിന് സാക്ഷ്യം വഹിച്ച നെടുംകുന്നം പാരിഷ് കൌണ്‍സില്‍ അംഗമായ ടോമി ചെറിയാന്‍ വടക്കുംമുറി പറഞ്ഞു.

Thursday, June 14, 2012

നെടുംകുന്നം സി.ബി.എസ്.ഇ സ്‌കൂളിന് അഭിനന്ദന പ്രവാഹം


പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂളിന് അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല. സി.ബി.എസ്.ഇ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും അവരെ ഒരുക്കിയ അധ്യാപകര്‍ക്കും ഇപ്പോഴും അഭിനന്ദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. 
പത്താം ക്ലാസില്‍ പതിനൊന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടി. അമല്‍ സജി, ഹണി എല്‍സ സണ്ണി, ജിനു റോസ് ജോണ്‍, ആതിര. എസ്. ചൈത്ര ജയപ്രകാശ്, അര്‍ച്ചന എസ്. നായര്‍, വിഷ്ണുപ്രസാദ്, ഐഷ അബ്ദുല്‍ സലാം, വൈശാഖ് മേനോന്‍, അഞ്ജന ആന്റണി, സോണിയ സിറിയക് എന്നിവരാണ് സ്‌കൂളിന്റെ യശ്ശസുയര്‍ത്തുന്ന നേട്ടം കൈവരിച്ചത്. 
പന്ത്രണ്ടാം ക്ലാസില്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് നേടിയ അനുരഞ്ജന ലൂക്ക ബയോളജിക്ക് 100 മാര്‍ക്കും സ്വന്തമാക്കി. 


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls