Sunday, May 26, 2013

അഭിലാഷ് ടോമിക്ക് നെടുംകുന്നത്ത് സ്വീകരണം-മാധ്യമങ്ങളിലൂടെ










മണമേല്‍ ഏലിയാമ്മ ജോസഫ് നിര്യാതയായി



മണമേല്‍ പരേതനായ ജോസഫ് ഇട്ടിയവിര(ഔതച്ചന്)യുടെ ഭാര്യ ഏലിയാമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം നെടുംകുന്നം പള്ളി സെമിത്തേരിയില്‍ നടത്തി. മക്കള്‍-ഏബ്രഹാം ജോസ് നെടുംകുന്നം, അഡ്വ. മാത്യു ജോസ് എറണാകുളം, മോളി അലക്സ് തച്ചപ്പള്ളില്‍ വെച്ചൂര്‍. മരുമക്കള്‍-വത്സമ്മ അറന്പന്‍കുടിയില്‍ കോതമംഗലം, തങ്കമ്മ പുളിക്കല്‍ പൂഞ്ഞാര്‍, അലക്സ് തച്ചപ്പള്ളില്‍ വെച്ചൂര്‍.


Wednesday, May 22, 2013

വരവേല്‍പ്പ് ഉത്സവമായി; ജന്മനാടിന്‍റെ മനംകവര്‍ന്ന് അഭിലാഷ് ടോമി






ചരിത്രനേട്ടത്തിന്‍റെ തിളക്കത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ലഫ്റ്റനന്‍റ് കമാന്‍ഡര്‍ അഭിലാഷ് ടോമി ജന്‍മനാട്ടുകാര്‍ക്കു മുന്‍പില്‍ ഔപചാരികതകളില്ലാതെ മനസ്സുതുറുന്നു. സദ്യസ്യരുടെ ചോദ്യങ്ങള്‍ക്ക് ശാന്തനായി മറുപടി നല്‍കിയ അദ്ദേഹം കുസൃതിച്ചോദ്യങ്ങളോട് അതേരീതിയില്‍ പ്രതികരിക്കാനും മടികാട്ടിയില്ല. അദ്ദേഹത്തിന്‍റെ ഓരോ വാചകങ്ങളും തിങ്ങിനിറഞ്ഞ സദസ്സിന്‍റെ കരഘോഷത്തില്‍ മുങ്ങി. 


   പായ്‌വഞ്ചിയില്‍ തീരംതൊടാതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനായ അഭിലാഷിന് നെടുംകുന്നം സി.വൈ.എം.എയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ നല്‍കിയ വരവേല്‍പ്പ് ഗ്രാമത്തിന്‍റെ ഉത്സവമായി.  സ്‌കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനാവലിയാണ് സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി പാരിഷ്ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങിന് എത്തിച്ചേര്‍ന്നത്. 





 നന്നേ ചെറുപ്പത്തിലേ മനസ്സില്‍ തോന്നിയ ആഗ്രഹമാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്ന് വ്യക്തമാക്കിയ അദ്ദേഹം ലോകപര്യടനത്തിനുള്ള തീരുമാനത്തെ പലരും നിരുത്സാഹപ്പെടുത്തിയപ്പോള്‍ അമ്മയുടെ അപ്പന്‍  നെടുംകുന്നം പുത്തന്‍പറമ്പില്‍ പി.ജെ. ഫിലിപ്പ് തന്നെ പ്രോത്സാഹിപ്പിക്കുകയും വിജയാശംസകള്‍ നേരുയും ചെയ്തത് അനുസ്മരിച്ചു. 


   ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല എന്ന് യാത്രയുടെ ഏതെങ്കിലും ഘട്ടത്തില്‍ തോന്നിയിരുന്നോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും അതേസമയം തിരിച്ചുവരേണ്ടിതില്ലെന്ന് തോന്നിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. 




   കടലിലായിരുന്നപ്പോള്‍ ആരെയും കാണാന്‍ ആഗ്രഹം തോന്നിയില്ല. ദൈവവിശ്വാസിയായതുകൊണ്ട് തിരിച്ചെത്താന്‍ പറ്റുമെന്ന് ഉറപ്പുണ്ടായിരുന്നു. എല്ലാ ദിവസവും അരമണിക്കൂര്‍ ധ്യാനിച്ചിരുന്നതുകൊണ്ട് മറ്റു ചിന്തകളൊന്നും മനസ്സിനെ അലട്ടിയിരുന്നില്ല. വരുംദിവസങ്ങളിലെ യാത്രയെക്കുറിച്ചാണ് അന്ന് ചിന്തിച്ചിരുന്നത്.


രാഷ്ട്രപതി സ്വീകരിക്കാനെത്തുന്നു എന്നുകേട്ടപ്പോള്‍ ഏറെ അഭിമാനം തോന്നി. 2008-ല്‍ ഞാന്‍ ഒരു ഗാര്‍ഡ് ഓഫ് ഓണറിന്‍റെ കമാന്‍ഡര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ മുംബൈയില്‍ പോയിരുന്നു.  രാഷ്ട്രപതി വരേവേല്‍ക്കുക എന്നത് ഒരു നാവികസേനാ ലഫ്റ്റനന്‍റ് കമാന്‍ഡറായ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.




  പോപ്‌കോണ്‍ വളരെ ഇഷ്ടമാണെന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അതു മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും ഇഷ്ടമുള്ള വിഭവം ഏത് എന്ന ചോദ്യത്തിന് ചാക്കരിച്ചോറും തക്കാളിക്കറിയും നെടുംകുന്നത്തെ അമ്മവീട്ടില്‍നിന്ന് അയച്ചുതന്നിട്ടുള്ള മീന്‍ അച്ചാറും എന്നതായിരുന്നു മറുപടി.


   ആവശ്യമുള്ളതുമാത്രം കരുതിവച്ചാല്‍ ജീവിതത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളികള്‍ ഉണ്ടാവില്ലെന്ന വസ്തുതകൂടി അഭിലാഷ് തന്‍റെ യാത്രയിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. കടലിനെ ഭയപ്പെടുന്ന ഭൂരിപക്ഷത്തിനുമുന്നില്‍ വേറിട്ട മനുഷ്യനായ ഇദ്ദേഹത്തിന് ജന്മനാട്ടില്‍ സ്വീകരണമൊരുക്കിയ സി.വൈ.എം.എ  അഭിനന്ദനമര്‍ഹിക്കുന്നു-അദ്ദേഹം പറഞ്ഞു.




  നെടുംകുന്നം ഫൊറോനാപ്പള്ളി വികാരി ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷതവഹിച്ചു. അഭിലാഷ് ടോമിയുടെ മുത്തശ്ശി അന്നമ്മയെയും അഭിലാഷിന്‍റെ അമ്മ വത്സമ്മയെയും നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്‍റ് ശശികലാനായര്‍ പൊന്നാടയണിയിച്ചു.  അഭിലാഷ് ടോമിക്ക് സി.വൈ.എം.എയുടെ ഉപഹാരം ഡോ. എന്‍. ജയരാജ് എം.എല്‍.എ സമ്മാനിച്ചു. 


  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ കുളങ്ങര,  നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഘാടകസമതി കണ്‍വീനര്‍ ഡോ. സിബി കുര്യന്‍ സ്വാഗതവും സി.വൈ.എം.എ പ്രസിഡന്‍റ് ജോണ്‍സണ്‍ തോമസ് നന്ദിയും പറഞ്ഞു. 




  ഉച്ചയ്ക്ക് കറുകച്ചാല്‍ കവലയില്‍നിന്നും തുറന്ന ജീപ്പില്‍  നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് അഭിലാഷിനെ നെടുംകുന്നത്തേക്ക് ആനയിച്ചത്. നെടുംകുന്നം പള്ളി ഗ്രൗണ്ടില്‍ ഇരുചക്രവാഹനവ്യൂഹവും സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ ബാന്‍ഡ് സംഘവും സ്‌കൗട്ട് കേഡറ്റുകളും അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചു.  





Saturday, May 18, 2013

ലഫ്. കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ജന്മനാടായ നെടുംകുന്നത്ത് മെയ് 21ന് സ്വീകരണം നല്‍കും






 പായ്‌വഞ്ചിയില്‍ തീരത്തടുക്കാതെ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് ജന്‍മനാടായ നെടുംകുന്നത്ത് മെയ് 21ന് വരവേല്‍പ്പ് നല്‍കും.
നെടുംകുന്നം സി.വൈ.എം.എ(കാത്തലിക്ക് യംഗ് മെന്‍സ് അസോസിയേഷന്‍)യുടെ ആഭിമുഖ്യത്തില്‍ സെന്‍റ് ജോണ്‍  ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സ്വീകരണ സമ്മേളനത്തിനു മുന്നോടിയായി കറുകച്ചാല്‍ കവലയില്‍നിന്നും അഭിലാഷിനെ നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും. 

  സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനംചെയ്യും. സി.വൈ.എം.എ ഡയറക്ടറും നെടുംകുന്നം ഫൊറോനാപ്പള്ളി വികാരിയുമായ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍.സി.സി കോട്ടയം ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ കേണല്‍ സാബു തോമസ് അഭിലാഷ് ടോമിക്ക് ഉപഹാരം സമ്മാനിക്കും. നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍, വൈസ് പ്രസിഡന്റ് റെജി പോത്തന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ ജെ. കുളങ്ങര, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂള്‍  ഹെഡ്മാസ്റ്റര്‍ ടി.ഡി. ജോസുകുട്ടി എന്നിവര്‍ ആശംസകളര്‍പ്പിക്കും. അഭിലാഷിന്‍റെ സാഹസികയാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. അഭിഷ് ടോമി മറുപടി പ്രസംഗം നടത്തും. സ്വാഗതസംഘം കണ്‍വീനര്‍ ഡോ. സിബി കുര്യന്‍ സ്വാഗതവും സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് നന്ദിയും പറയും.


  നെടുംകുന്നം പുത്തന്‍പറമ്പില്‍ പി.ജെ. ഫിലിപ്പ് -അന്നമ്മ ദമ്പതികളുടെ മകള്‍ വത്സമ്മയാണ് അഭിലാഷിന്‍റെ  മാതാവ്. നെടുംകുന്നത്ത് ജനിച്ച അഭിലാഷ് ഈ നാടുമായും അമ്മവീടുമായും  ഏറെ അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് സ്വാഗതസംഘം കണ്‍വീനര്‍  ഡോ. സിബി കുര്യന്‍  കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുട്ടിക്കാലത്ത് അവധിദിനങ്ങള്‍ ചെലവഴിച്ചിരുന്നത് ഇവിടെയാണ്. നാവികസേനയില്‍ ചേര്‍ന്നശേഷം കേരളത്തില്‍ വന്നാല്‍ ആദ്യം വല്യപ്പനെ കാണാന്‍ നെടുംകുന്നത്തെ കുടുംബവീട്ടില്‍ എത്തിയിരുന്നു. ലോക പര്യടനത്തിന് തുടക്കം കുറിച്ചതും അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയശേഷമാണ്.150 ദിവസവും ഏഴു മണിക്കൂറും നീണ്ട പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മരണക്കിടക്കയിലായിരുന്ന പി.ജെ. ഫിലിപ്പിനെ അഭിലാഷ് സന്ദര്‍ശിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം അദ്ദേഹം മരമണടയുകയുംചെയ്തു. 


  സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്, ടോമി ചെറിയാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 



അഭിലാഷിനെക്കുറിച്ച് നെടുംകുന്നം നാട്ടുവിശേഷം നേരത്തെ

പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

1 ഉലകം ചുറ്റി ചരിത്രം കുറിച്ച അഭിലാഷ് ടോമി നാളെ നെടുംകുന്നത്ത്


2 അഭിലാഷ് ടോമി വീണ്ടുമെത്തി; വല്യപ്പന്‍റെ സംസ്കാരച്ചടങ്ങിന്



Wednesday, May 15, 2013

തകിടിപ്പുറത്ത് വക്കച്ചന്‍ നിര്യാതനായി




നെടുംകുന്നം തകിടിപ്പുറത്ത് ടി.ടി. വര്‍ഗീസ്(വക്കച്ചന്‍-75) നിര്യാതനായി. സംസ്‌കാരം മെയ് 16 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെടുംകുന്നം പള്ളി സെമിത്തേരിയില്‍. ഭാര്യ: ഫിലോമിന ളായിക്കാട് മരങ്ങാട്ട് കുടുംബാംഗമാണ്. 

മക്കള്‍: ലീന, ജോസി, ജോണ്‍സി,ജോജോ(മൂവരും മര്‍ച്ചന്റ് നേവി). മരുമക്കള്‍: ബേബിച്ചന്‍ പുത്തന്‍പുരയ്ക്കല്‍ ചാത്തങ്കരി(മര്‍ച്ചന്‍റ് നേവി), ഹെമിക് മുളങ്ങാശ്ശേരി നരിയമ്പാറ കട്ടപ്പന(ടീച്ചര്‍ സെന്‍റ് ജോര്‍ജ് സ്‌കൂള്‍, കട്ടപ്പന), ബെന്‍സി ചാക്കലാംകുന്ന് കല്ലൂര്‍ക്കാട്, തൊടുപുഴ(നഴ്‌സ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് മെഡിക്കല്‍ സയന്‍സസ്, ന്യൂഡല്‍ഹി), ഡെയ്ഷി വരമ്പത്ത് പച്ച, എടത്വ(ടീച്ചര്‍, സോഫിയ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍, മല്ലപ്പള്ളി)




Thursday, May 9, 2013

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു



പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്ക്കേണ്ടതും പൂര്‍ണ വിശദാംശങ്ങള്‍ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണ്.

മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉത്പാദകന്‍ എന്ന ക്രമത്തില്‍ : പെന്‍േറാട്ട് (പാന്‍േറാപ്രാസോള്‍ സോഡിയം ടാബ്‌ലറ്റ്‌സ്) - സി.ടി. 12767 - കോസ്‌മോസ് ഫാര്‍മസീസ് ലിമിറ്റഡ്, ഹിമാചല്‍ പ്രദേശ്. അനോള്‍ - 500 (പാരസെറ്റമോള്‍ ടാബ്‌ലറ്റ് ഐ.പി) - എ.ഒ. 362 - കെ.ആര്‍.ടി.ഐ. ലൈഫ് സയന്‍സ് ലിമിറ്റഡ്, അന്നനാട്, കേരള. ഡൈക്ലോഫെനാക് സോഡിയം ഇന്‍ജക്ഷന്‍ ഐ.പി (ഗവ.) - കെ.ഡി. 1106 - നന്ദനി മെഡിക്കല്‍ ലാബ് (പി) ലിമിറ്റഡ്, ഇന്‍ഡോര്‍. ഫോര്‍ജ് ടാബ്‌ലറ്റ് - എഫ്.ഇ. 114 - സുമാക് ഫാര്‍മ (പി) ലിമിറ്റഡ്, ഹൈദ്രാബാദ്. അഫിനാക് - 100 (അക്‌സിക്ലോഫിനാക് ടാബ് ഐ.പി. - ടി 2707 - ഓസ്‌കര്‍ റെമഡീസ്, ഹിമാചല്‍ പ്രദേശ്. പാന്‍ക്‌ലോക് (പാന്‍േറാപ്രാസോള്‍ 40 മി.ഗ്രാം) - കെ.എസ്.ടി. 3667 - സീ ലബോറട്ടറീസ്, ഹിമാചല്‍ പ്രദേശ്. ഒറൊമോള്‍ 650 ഡി.ടി. (ഡിസ്‌പേഴ്‌സിബിള്‍ പാരാസെറ്റമോള്‍ ടാബ്‌ലെറ്റ് ബി.പി.) - ഒ.എന്‍.ടി. 111, എംബയോട്ടിക് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, ബാംഗ്ലൂര്‍. പെര്‍ഫെക്ട് - ഡി (പാന്‍േറാപ്രാസോള്‍ ആന്‍ഡ് ഡോംപെരിഡോണ്‍ ടാബ്‌ലറ്റ്‌സ്) - ജി.പി. 9009 - ഓസോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്, അസം. റാബര്‍പ്രാഗ് - 20 - ആര്‍.പി.ടി. 009 - ഐയോസിസ് റെമഡീസ്, ഹിമാചല്‍ പ്രദേശ്.
(വാര്‍ത്ത-http://www.mathrubhumi.com)

ടിടിസി പ്രവേശനം

ചങ്ങനാശേരി അതിരൂപതാ സ്ഥാപനമായ നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ടിടിഐയില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത ഫീസ് മാത്രം. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങള്‍ക്ക് 100 ശതമാനം ഫീസ് ഇളവുണ്ടായിരിക്കും. ഫോണ്‍. 0481-2485048, 9447121927. 

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്




നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അവധിക്കാല കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് 13ന് ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കുട്ടികള്‍ക്കു മാത്രം പ്രവേശനം സൗജന്യം.


നെടുംകുന്നത്ത് ലാന്‍ഡ് ഫോണുകള്‍ തകരാറില്‍; പരാതിപ്പെട്ടിട്ടും നടപടിയില്ല




 നെടുംകുന്നത്ത് ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകള്‍ തകരാറിലായിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയില്ല. നെടുംകുന്നം കവല, മൈലാടി - പെരിഞ്ചേരി റോഡ് എന്നിവിടങ്ങളിലായി ഇരുപതിലധികം ഫോണുകളാണ് കേബിള്‍ തകരാറുമൂലം നിശ്ചലമായിരിക്കുന്നത്. 

ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ട് രണ്ടുമാസമായിട്ടും നന്നാക്കാന്‍ നടപടിയില്ല. നാട്ടുകാരില്‍ ചിലര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ നന്നാക്കാന്‍ 500 രൂപയിലധികം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. ഇങ്ങനെവരുമ്പോള്‍ ആയിരക്കണക്കിന് രൂപ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. ഇതിനാല്‍ മിക്കവരും ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. പുന്നവേലി റോഡില്‍ കേബിള്‍ തകരാര്‍മൂലം പത്തിലധികം ഫോണുകള്‍ തകരാറിലായിരുന്നു. മാസങ്ങള്‍ക്കുശേഷമാണ് ഇവിടെ തകരാര്‍ പരിഹരിച്ചത്.
(ദീപിക)


Monday, May 6, 2013

അവധിക്കാല ക്ലാസ്




നെടുംകുന്നം: സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസിന്‍റെ അവധിക്കാല ക്ലാസ് ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. നാലു ഡിവിഷനെ പ്രതിനിധീകരിച്ച് നാലു വിദ്യാര്‍ഥികളും നാലു മാതാപിതാക്കളും നാല് അധ്യാപകരും ചേര്‍ന്നാണ് അധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്തത്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls