Friday, July 27, 2012

മനസ്സുവെച്ചാല്‍ വൈദ്യുതി ചാര്‍ജ് 30 ശതമാനം കുറയ്ക്കാം


(ഇന്ന് മാധ്യമം ദിനപ്പത്രം പ്രസിദ്ധീകരിച്ചത്)


വൈദ്യുതി സംരക്ഷണ മാര്‍ഗങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയാല്‍ ലാഭിക്കാവുന്നത് 20 ശതമാനം വൈദ്യുതി. ഉപയോഗത്തില്‍ 20 ശതമാനത്തിന്റെ കുറവ് വന്നാല്‍ ചാര്‍ജില്‍ 30 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


സംസ്ഥാനത്തെ ആകെ വൈദ്യുതി ഉല്‍പാദനത്തിന്റെ 50 ശതമാനത്തിലേറെ ഗാര്‍ഹിക ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വീടുകളിലെ ഉപയോഗം കാര്യക്ഷമമാക്കിയാല്‍ ഏതാണ്ട് 400 മെഗാവാട്ട് വൈദ്യുതിയാണ് ലാഭിക്കാനാകുക. പ്രസരണ-വിതരണ മേഖലകളില്‍ നഷ്ടം കൂടി ഒഴിവാക്കാനായാല്‍ ഇത് ഏതാണ്ട് 800 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്നതിന് തുല്യമാകും.

വീടുകളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ വൈദ്യുതി ലാഭിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. വൈദ്യുതി ഏറ്റവുമധികം ഉപയോഗിക്കുന്ന വൈകീട്ട് ആറു മുതല്‍ രാത്രി 10 മണിവരെയുള്ള സമയങ്ങളില്‍ മിക്സി, വാഷിങ്മെഷീന്‍, ഇസ്തിരിപ്പെട്ടി, ഗ്രൈന്റര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍പമ്പ് തുടങ്ങിയവ ഉപയോഗിക്കാതിരുന്നാല്‍ വൈദ്യുതി ലാഭിക്കുന്നതിനൊപ്പം ഈ ഉപകരണങ്ങള്‍ കേടാകാനുള്ള സാധ്യത ഒഴിവാക്കാനുമാകും. 

ഊര്‍ജ കാര്യക്ഷമത കൂടിയ ഫൈവ്സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഉപകരണങ്ങള്‍ (എയര്‍കണ്ടീഷന്‍, ഫ്രിഡ്ജ്, ഫാന്‍ തുടങ്ങിയവ) ഉപയോഗിക്കുകയാണ് മറ്റൊരു മാര്‍ഗം. സാധാരണ റെഗുലേറ്ററുകള്‍ക്ക് പകരം ഇലക്ട്രോണിക് റെഗുലേറ്ററുകള്‍ ഉപയോഗിച്ച് ശരാശരി വേഗതയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ഊര്‍ജ ഉപയോഗം 50 ശതമാനം കണ്ട് കുറക്കാനാകും. എ.സി ഉപയോഗിക്കുന്നവര്‍ മുന്‍കൂട്ടി സമയം ക്രമീകരിച്ചും ഫ്രിഡ്ജുള്ളവര്‍ വൈകീട്ട് ആറു മുതല്‍ ഒമ്പത് വരെയുള്ള മൂന്നു മണിക്കൂര്‍ ഓഫാക്കിയും വെച്ചാല്‍ വലിയൊരളവില്‍ വൈദ്യുതി ലാഭിക്കാം. 

വാട്ടര്‍പമ്പ് വാങ്ങുമ്പോള്‍ ആവശ്യത്തിനുമാത്രം ശേഷിയുള്ളത് വാങ്ങുക. ശേഷികൂടിയ പമ്പുകള്‍ കൂടുതല്‍ വൈദ്യുതി കവരും. പമ്പ് സ്ഥാപിക്കുമ്പോള്‍ ജലനിരപ്പില്‍നിന്നും മൂന്ന് മീറ്ററില്‍ കൂടിയാല്‍ വൈദ്യുതി ചെലവ് കൂടുകയും പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. ഇസ്തിരിപ്പെട്ടിയില്‍ ഓട്ടോമാറ്റിക് ആണ് അഭികാമ്യം. ചൂടു കുറച്ച് മാത്രം വേണ്ട തുണികള്‍ ഒന്നുകില്‍ ആദ്യമോ അല്ലെങ്കില്‍ അവസാനമോ ഇസ്തിരിയിടുക. മിക്സിയില്‍ സാധനങ്ങള്‍ കുത്തിനിറച്ച് അരക്കുന്ന ശീലം ഒഴിവാക്കിയാല്‍ മോട്ടോറിന്റെ പ്രവര്‍ത്തനകാലം കൂട്ടാനും ഊര്‍ജം ലാഭിക്കാനും കഴിയും. വെളിച്ചത്തിനായി ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ക്കുപകരം ആവശ്യാനുസരണം ട്യൂബ്, സി.എഫ്.എല്‍-എല്‍.ഇ.ഡി ലാമ്പ് എന്നിവ ഉപയോഗിച്ചാല്‍ നല്ല അളവില്‍ വൈദ്യുതി ലാഭിക്കാം. 

നൂറു വാട്ട് ബള്‍ബിന്റെ അതേ വെളിച്ചം ലഭിക്കാന്‍ 18 വാട്ട് സി.എഫ്.എല്‍ മതിയെങ്കില്‍ എല്‍.ഇ.ഡി ലാമ്പ് 10 വാട്ടിന്റേത് മതി. 60 വാട്ടിന്റെ ബള്‍ബ് മാറ്റി 11 വാട്ടിന്റെ സി.എഫ്.എല്‍ ഉപയോഗിച്ചാല്‍ അതിന്റെ പ്രവര്‍ത്തന കാലാവധിയില്‍ (10,000 മണിക്കൂര്‍) 490 യൂനിറ്റ് വൈദ്യുതിയാണ് ലാഭിക്കാനാകുക. നിലവാരമുള്ള ഇലക്ട്രോണിക് ചോക്കും 36 വാട്ടിന്റെ സ്ലിം ട്യൂബും ഉപയോഗിക്കുമ്പോള്‍ സാദാ ട്യൂബിനേക്കാള്‍ 30 ശതമാനം വൈദ്യുതി മിച്ചമാകുമെന്നാണ് കണക്ക്. സീറോ വാട്ട് എന്നറിയപ്പെടുന്ന കളര്‍ ലാമ്പുകളുടെ യഥാര്‍ഥ വാട്ടേജ് 15 മുതല്‍ 28 വരെയാണ്. ഇത് പൂര്‍ണമായും ഒഴിവാക്കുക. 

അടുക്കള പോലുള്ള സ്ഥലങ്ങളില്‍ ആവശ്യമായ സ്ഥലത്ത് പ്രകാശം കേന്ദ്രീകരിക്കുന്ന റിഫ്ളക്ടറോട് കൂടിയ സി.എഫ്.എല്‍ ലാമ്പുകള്‍ ഉപയോഗിക്കാം. വീട് നിര്‍മിക്കുന്ന സമയത്തുതന്നെ സ്വാഭാവിക വെളിച്ചവും കാറ്റും പരമാവധി ലഭ്യമാകുംവിധം പ്ലാന്‍ തയാറാക്കിയാല്‍ പകല്‍സമയത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്ന്



നെടുംകുന്നം: കറുകച്ചാല്‍-മണിമല വഴി കോട്ടം-എരുമേലി റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ കോട്ടയത്തുനിന്നും കറുകച്ചാല്‍വഴി എരുമേലിക്ക് കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യബസുകളോ സര്‍വീസ് നടത്തുന്നില്ല. 

കോട്ടയത്തുനിന്ന് എരുമേലിക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.എന്‍.ജയരാജ് എംഎല്‍എയുടെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കി. കോണ്‍ഗ്രസ് നെടുംകുന്നം മണ്ഡലം പ്രസിഡന്റ് ജോ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ശശികല നായര്‍, തോമസ്‌കുട്ടി ജേക്കബ്, ജോണ്‍സണ്‍ ഇടത്തിനകം, കവിത സുരേഷ് എന്നിവര്‍ നിവേദകസംഘത്തി ലുണ്ടായിരുന്നു.
(വാര്‍ത്ത-ദീപിക)

കേരള ഭാഗ്യക്കുറി: 75 ലക്ഷം രൂപ ചന്പക്കരയില്‍


കറുകച്ചാല്‍: പ്രതീക്ഷാ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ചമ്പക്കര ഇലഞ്ഞിക്കല്‍ മനോജി(37)ന്‌ലഭിച്ചപ്പോള്‍ മകന് അത് പിറന്നാള്‍ സമ്മാനമായി. മനോജിന്റെ ഏക മകന്‍ നാലുവയസുകാരന്‍ ശബരീനാഥിന്റെ പിറന്നാള്‍ ഒരുക്കത്തിനിടയിലാണു മനോജിനെ ഭാഗ്യദേവത കടാക്ഷിച്ചത്. ലക്ഷങ്ങള്‍ കീശയിലാക്കിയെങ്കിലും മനോജിന് ഒത്തിരി മോഹങ്ങളൊന്നുമില്ല. കുറച്ച് സ്ഥലം വാങ്ങണം. മറ്റു കാര്യങ്ങളൊക്കെ പതിയെ ആവാം എന്നാണ് നിലപാട്. കോട്ടയം-റാന്നി-ആങ്ങമൂഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചമ്പക്കര ബസിലെ കണ്ടക്ടറാണു മനോജ്. 


സ്ഥിരമായി ലോട്ടറിയെടുക്കുന്ന മനോജിന് ഇതുവരെ കാര്യമായ സമ്മാനമൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇന്നലെ നറുക്കെടുപ്പിന്റെ ഫലം നോക്കാനൊന്നും പോയില്ല. പതിവുപോലെ രാവിലെ ആറിനു വീട്ടില്‍ നിന്നിറങ്ങി. കോട്ടയത്തെത്തി നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെട്ട് ശാസ്ത്രി റോഡിലെത്തിയപ്പോള്‍ ടിക്കറ്റ് തനിക്കു നല്കിയ ഏജന്റ് ഷാജിയെ കണ്ടു. 'എന്തെങ്കിലും അടിച്ചോന്നു നോക്ക്' എന്നു പറഞ്ഞ് ടിക്കറ്റ് ഷാജിയെ ഏല്‍പിച്ചു. അപ്പോഴാണു താന്‍ ഇതുവരെ പോക്കറ്റിലിട്ടുകൊണ്ടു നടന്നത് 75 ലക്ഷം രൂപയുടെ ടിക്കറ്റാണെന്ന് അറിഞ്ഞത്. 


കോട്ടയത്താണ് ഒന്നാം സമ്മാനം ലഭിച്ചതെന്നു പോലും മനോജ് അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരംതന്നെ സമ്മാനം കോട്ടയത്താണ് ലഭിച്ചതെന്ന് നഗരവാസികള്‍ അറിഞ്ഞിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ തൊട്ടടുത്ത നമ്പരുകള്‍ നഗരത്തിലെ ചില കടക്കാരുടെ കൈവശമുണ്ടായിരുന്നു. അതിനാല്‍ അടുത്തുള്ള ആരോ ആണ് ലക്ഷാധിപതിയെന്നും നഗരത്തില്‍ സംസാരമുണ്ടായി. മനോജ് ടിക്കറ്റെടുത്താല്‍ പിറ്റേന്ന് ഏജന്റിനെ ഏല്പിച്ച് നോക്കുകയാണു പതിവ്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ഉച്ചയോടെ ചമ്പക്കര സര്‍വീസ് സഹകരണബാങ്കില്‍ ഏല്പിച്ചു.അഞ്ജനയാണു മനോജിന്റെ ഭാര്യ. മാതാപിതാക്കള്‍ക്കും സഹോദരന്‍ മഹേഷിനുമൊപ്പം കുടുംബവീട്ടിലാണു മനോജിന്റെ താമസം.


(വാര്‍ത്തയ്ക്ക് കടപ്പാട് -ദീപിക)

അല്‍ഫോന്‍സാ തീര്‍ത്ഥാടനം: വിളംബരയാത്ര ഇന്ന്




നെടുംകുന്നം: അല്‍ഫോന്‍സാ തീര്‍ഥാടനത്തിനൊരുക്കമായി നെടുംകുന്നം മേഖലയില്‍ നടത്തുന്ന തീര്‍ഥാടന വിളംബരയാത്ര ഇന്നു രാവിലെ ഏഴിനു ചമ്പക്കര സെന്റ് ജോസഫ് പള്ളിയില്‍നിന്ന് ആരംഭിക്കും. മേഖലാ ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. ജോസഫ് പത്തുംപാടം, ഏബ്രഹാം നീലത്തുംമുക്കില്‍, പ്രേംസണ്‍ വര്‍ഗീസ്, ജിജി മാത്യു, ജോബിന്‍ ജോസഫ്, ടിജി മാത്യു, മരിയ ജോസഫ്, ബ്ലെസി ജോസഫ്, സിസ്റ്റര്‍ ധന്യ തെരേസ് എന്നിവര്‍ നേതൃത്വം നല്‍കും.

Thursday, July 26, 2012

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പത്തനാട്ട് യുവാവ് അറസ്റ്റില്‍




കറുകച്ചാല്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. സ്വകാര്യബസിലെ കിളിയായ പത്തനാട് കുഴിക്കാട്ട് ബെന്നി(18)യാണ് പൊന്‍കുന്നം ബസ്സ്റ്റാന്‍ഡില്‍ പിടിയിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ഇന്നലെ വൈകുന്നേരം വീട്ടില്‍ വരാതിരുന്നതിനെത്തുടര്‍ന്നു മാതാപിതാക്കള്‍ ഇന്നലെ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 


പൊന്‍കുന്നം ബസ്സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയും യുവാവും നടക്കുന്ന വിവരം അറിഞ്ഞു പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കറുകച്ചാല്‍ പോലീസിനു കൈമാറി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Tuesday, July 24, 2012

വഴിവിളക്കുകള്‍ കത്തുന്നില്ല




നെടുംകുന്നം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വഴി വിളക്കുകള്‍ പണിമുടക്കില്‍. പരുത്തിമൂട്-കാളചന്ത, കങ്ങഴ-കോവേലി തുടങ്ങിയ റോഡുകളില്‍ വിളക്കുകള്‍ തെളിഞ്ഞിട്ടു നാളുകളേറെയായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വഴിവിളക്കുകള്‍ തെളിയാത്തതു പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും നടപടികള്‍ മാത്രം ഉണ്ടായിട്ടില്ല. നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന ഈ റോഡുകളില്‍ വഴിവിളക്കുകള്‍ തെളിയിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.


(വാര്‍ത്തയ്ക്ക് കടപ്പാട്- മലയാള മനോരമ)

ചങ്ങനാശേരി ചാക്കോച്ചന്‍ നിര്യാതനായി


  • നെടുംകുന്നം പഞ്ചായത്ത് 12ആം വാര്‍ഡ് കൊച്ചിടനാട്ട് ജേക്കബ് മാത്യു(ചങ്ങനാശേരി ചാക്കോച്ചന്‍70) നിര്യാതനായി. സംസ്‌കാരം ജൂലൈ 25 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ്‌സ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍.ഭാര്യ:തങ്കമ്മ. മക്കള്‍: മായ, മീന, മിനി,മനു. മരുമക്കള്‍: പരേതനായ ഷാജി ചേലമറ്റം നെടുംകുന്നം, ബിജു കൊണ്ടുപ്പറന്പില്‍, സാബു ചങ്ങങ്കേരി ചങ്ങനാശേരി, റ്റിന്‍സി കൂന്പുക്കല്‍ മുണ്ടക്കയം.


അനീഷിന്റെ ക കഴുത്തില്‍ കയറിയത് ഒടിഞ്ഞുവീണ മരത്തിന്റെ കമ്പെന്ന് കെ.എസ്.ഇ.ബി


കാഞ്ഞിരപ്പാറ :വാനില്‍ യാത്ര ചെയ്യുമ്പോള്‍ യുവാവിന്റെ കഴുത്തിലേക്കു കമ്പ് തുളച്ചു കയറിയത് ഒടിഞ്ഞുവീണുകിടന്ന പാഴ്മരത്തില്‍ നിന്നാണെന്നും കെഎസ്ഇബി ഇവിടെ മരക്കൊമ്പ് മുറിച്ചുമാറ്റുന്ന അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ലെന്നും കെഎസ്ഇബി വാഴൂര്‍ അസി. എന്‍ജിനീയര്‍ അനുസ്മിത കെ. സദാനന്ദന്‍ അറിയിച്ചു. ഒരുമാസം മുന്‍പു റോഡിലേക്കു വീണ ചെറിയ മരത്തിന്റെ കമ്പാണു കഴുത്തിലൂടെ തുളച്ചുകയറി വായിലൂടെ പുറത്തു വന്നത്.

ലൈനില്‍ വീണ കമ്പ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയതാണെന്നായിരുന്നു നാട്ടുകാര്‍ തെറ്റിദ്ധരിച്ചത്. എന്നാല്‍ മണ്‍തിട്ടയിടിഞ്ഞാണു മരവും കമ്പും ഒടിഞ്ഞുവീണതെന്നു സ്ഥലം പരിശോധിച്ച നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ നെടുങ്കുന്നം പാറയ്ക്കല്‍ മലമ്പാറ തെക്കേതില്‍ ജോസഫ് ജോസഫ് (അനീഷ്-31) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച വൈകിട്ടു മൂന്നരയോടെ കാഞ്ഞിരപ്പാറ-കാനം റോഡിലായിരുന്നു അപകടം. ചാമംപതാല്‍ ഭാഗത്തുനിന്നു റബര്‍ പാലുമായി നെടുങ്കുന്നത്തിനു വന്ന ലോറിയുടെ മുന്‍വശത്തിരിക്കുകയായിരുന്നു പരുക്കേറ്റ അനീഷ്. എതിര്‍ദിശയില്‍ വാഹനമെത്തിയപ്പോള്‍ മിനി ലോറി സൈഡ് കെടുത്തപ്പോഴാണ് കമ്പ് ചില്ലു തകര്‍ത്ത് അനീഷിന്റെ കഴുത്തില്‍ തുളച്ചുകയറിയത്.

ഈ ഭാഗത്തെ വളവും റോഡിന്റെ പുനര്‍ നിര്‍മാണത്തിനായി മെറ്റലുകള്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടത്തിനു കാരണമായിട്ടുണ്ട്. കാഞ്ഞിരപ്പാറ മുതല്‍ കാനംവരെ പലയിടത്തും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പുല്ലും കാടുകളും വളര്‍ന്നത് അപകടഭീഷണിയാണ്.

Sunday, July 22, 2012

ഉദ്വേഗത്തിന്റെ മണിക്കൂറുകള്‍ക്കൊടുവില്‍ അനീഷ് ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നു


 മണിക്കൂറുകള്‍ നീണ്ട ഉദ്വേഗത്തിന് വിരാമമിട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി-അനീഷിന്റെ ജീവന് അപകടമില്ല.
വാനില്‍ സഞ്ചരിക്കവേ തൊണ്ടയില്‍ തടിക്കഷണം തുളച്ചുകയറി ഗുരതരാവസ്ഥയില്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നെടുംകുന്നം പാറയ്ക്കല്‍ മലമ്പാറ തെക്കേതില്‍ ജോസഫ് (അനീഷ്31) സുഖംപ്രാപിച്ചുവരുന്നു. ഇടതുചെവിക്കു താഴെ കഴുത്തിനു പിന്നില്‍ തുളച്ചുകയറിയ തടിക്കഷണം വായ്ക്കുള്ളിലൂടെ പുറത്തേക്കു തള്ളിനില്‍ക്കുന്ന നിലയിലാണ് അനീഷിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്.


താടിയെല്ലിന് പൊട്ടലേല്‍ക്കുകയും നാവിലേക്കുള്ള ഞരമ്പ് മുറിയുകയും ചെയ്തതിനാല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയയിലൂടെ തടിക്കഷണം പുറത്തെടുക്കുന്നതിനിടെ ശ്വാസനാളത്തിനു ക്ഷതമേല്‍ക്കുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. ആദ്യം ട്രക്കിയോസ്റ്റമി എന്ന ശസ്ത്രക്രിയ നടത്തി. തൊണ്ടയിലൂടെ ശ്വാസം നല്‍കുന്നതിന് ശ്വാസനാളം തുളച്ച് തൊണ്ടയിലൂടെ ട്യൂബിടുകയാണു ചെയ്യുന്നത്. വെന്റിലേറ്ററും സജ്ജമാക്കിയ ശേഷം തടിക്കഷണം ഊരിമാറ്റുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.


ക്ഷതം സംഭവിച്ച താടിയെല്ല് വേര്‍പെടുത്തുകയും മുറിവുകള്‍ വലുതാക്കുകയും ചെയ്തശേഷം തടിക്കഷണം ഊരിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.


ഇഎന്‍ടി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ, അനസ്‌തേഷ്യ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ഡോ.സന്തോഷ്‌കുമാര്‍, ഡോ.സരോഷ്, ഡോ.ചന്ദ്രമോഹന്‍ എന്നിവര്‍ ഒന്നരമണിക്കൂര്‍കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ അനീഷിന്റെ നില സുരക്ഷിതമായിക്കഴിഞ്ഞിരുന്നു.


മെഡിക്കല്‍കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം ദൈവാനുഗ്രഹവും കൂട്ടിനുണ്ടായിരുന്നുവെന്നതില്‍ ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമേയില്ല. സാധാരണഗതിയില്‍ ഇത്രയും സങ്കീര്‍ണമായ ശസ്ത്രക്രിയ കഴിഞ്ഞാല്‍ രോഗി 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കും. അതുകഴിഞ്ഞാല്‍ ഒന്നരയാഴ്ച മുറിവുകള്‍ സുഖപ്പെടാന്‍ കാത്തിരിക്കണം. അതോടെ അനീഷിന് ആശുപത്രി വിടാം.


ശനിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരപ്പാറവാഴൂര്‍ റോഡിലാണ് അപകടം നടന്നത്.







നെടുംകുന്നത്തെ പെരുന്പാന്പ് വേട്ട-വീഡിയോ


നെടുംകുന്നം പെരുന്പാന്പ് വേട്ട-ആല്‍ബം















നെടുംകുന്നത്ത് പെരുന്പാന്പിനെ പിടികൂടി...


കേള്‍ക്കുന്‌പോള്‍ കറുച്ചാലില്‍ അലീനേലോ അര്‍ക്കാഡിയേലോ ആഘോഷിക്കുകയോ ബീവറേജീന്ന് സാധനം മേടിച്ച് അര്‍മാദിക്കുകയോ ചെയ്ത ഏതെങ്കിലും ചേട്ടമ്മാരെയാണ് ഓര്‍മ്മവരുന്നതെങ്കില്‍ സോറി...ഇത് ഒറിജനല്‍ പാന്പാണ്.

കാവുന്നടയില്‍നിന്ന് കുളങ്ങരയിലേക്കുള്ള റോഡിനരികിലെ പറന്പിലെ ചെറിയ കുളത്തിലാണ് ഇന്നു രാവിലെ പെരുന്പാന്പിനെ കണ്ടത്. വിവരം പുറത്തെത്തിയതോടെ വെള്ളത്തില്‍ തലയുയര്‍ത്തികിടന്നിരുന്ന കഥാനായകനെക്കാണാന്‍ ജനമൊഴുകി. ഞാറാഴ്ച്ച ജോലിയൊന്നും ഇല്ലാരുന്ന നേരത്ത് വന്നുകേറയത് പാന്‌പെങ്കില്‍ പാന്പ് കണ്ടേക്കാമെന്നു കരുതി നെടുംകുന്നത്തൂന്നും സമീപ മേഖലകളില്‍നിന്നും ആളുകളൊഴുകി. 

ഒടുവില്‍ പാന്പിനെ പിടികൂടുകതന്നെ ചെയ്തു. പിന്നെ ആഘോഷമായി മൊബൈലില്‍ ഫോട്ടോ എടുക്കലായി....അങ്ങനെ ഞാറാഴ്ച്ച നേരം പോയിക്കിട്ടി.

Saturday, July 21, 2012

നെടുംകുന്നം പ്രാര്‍ത്ഥിക്കുന്നു, അനീഷിന്‍റെ ജീവനുവേണ്ടി


നെടുംകുന്നം നിവാസികള്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയാണ്,അനീഷിന്‍റെ ജീവനുവേണ്ടി. ഇന്നലെ കാഞ്ഞിരപ്പാറ -ചാമംപതാല്‍ -വാഴൂര്‍ റോഡില്‍ വാനില്‍ര്‍ യാത്ര ചെയ്യുന്പോള്‍ കഴുത്തിലൂടെ കന്പു തുളച്ചുകയറി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന  ജോസഫ് ജോസഫ്(അനീഷ്-31) നെടുംകുന്പാനം പാറയ്ക്കല്‍ (മാനങ്ങാടി നിവാസിയാണ്).


കഴുത്തിലൂടെ തുളച്ചുകയറിയ കന്പ് വായിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് അനീഷ് പിന്നിട്ട തീവ്രവേദനയുടെ നെഞ്ചു തകര്‍ക്കുന്ന വിവരണം ഇന്നത്തെ പത്രങ്ങളിലുണ്ട്. വിശദാംശങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പള്ളിപ്പടി കൂട്ടായ്മ ബ്ലോഗ് സന്ദര്‍ശിക്കുക. 







Friday, July 20, 2012

ഷവര്‍മ്മ എന്ന വില്ലന്‍ ശരിക്കും ആരാണ്?


സമീപ നാളുകളില്‍ നമ്മുടെ മാധ്യമങ്ങളില്‍ വില്ലന്‍ പരിവേഷത്തോടെ നിറഞ്ഞു നില്‍ക്കുന്ന തീറ്റ സാധനമാണ് ഷവര്‍മ്മ. കേരളത്തിലെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമേ ഈ വില്ലനുമായി മുഖാമുഖം കാണുകയോ ഇവനെ കീഴ്പ്പെടുത്തുകയോ ചെയ്തിട്ടുള്ളു എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യെവനാരെന്നറിയാന്‍ നിങ്ങളില്‍ പലര്‍ക്കും താല്‍പര്യമുണ്ടാകും. ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച വിവരങ്ങള്‍ മലയാളത്തിലാക്കി ഇവിടെ പൂശുന്നു.   


ഷവര്‍മ്മ അഥവാ ഷ്വാര്‍മ്മ അറബ് രാജ്യങ്ങളിലെ ജനപ്രിയ ഭക്ഷണവിഭവങ്ങളിലൊന്നാണ്. തുര്‍ക്കിയാണ് കഥാനായകന്റെ ജന്മേദേശം. ചുറ്റും കറങ്ങുംവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയില്‍ എല്ലു നീക്കം ചെയ്ത് പാളികളാക്കി ഇറച്ചിക്കഷണങ്ങള്‍ കോര്‍ത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്താണ് ഇവനെ ശരിപ്പെടുത്തിയെടുക്കുന്നത്. 

വെന്ത ഇറച്ചി ചെറുതായി അരിഞ്ഞ് മറ്റു മസാലക്കൂട്ടുകളും ചേര്‍ത്ത് റൊട്ടിയിലോ കുബ്ബൂസിലോ പൊതിഞ്ഞാണ് അതിനു മുകളില്‍ കടലാസും ചുറ്റിയാല്‍ സംഗതി തിന്നാന്‍ റെഡി. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടര്‍ക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവര്‍മ്മ ഉണ്ടാക്കാറുണ്ട്.

തിരിക്കുക എന്നര്‍ത്ഥമുള്ള ഷെവിര്‍മേ എന്ന തുര്‍ക്കി പദത്തില്‍ നിന്നാണ് ഷവര്‍മ്മ പേരിന്റെ ഉത്ഭവം. നാടോടികളായിരുന്ന കാലം മുതല്‍ക്കേ തുര്‍ക്കി പോരാളികള്‍ വലിയ മാംസക്കഷണങ്ങള്‍ വാളില്‍ക്കോര്‍ത്ത് തീയില്‍ ചുട്ടെടുത്തിരുന്നു. ഇറച്ചിക്കണ്ഷണങ്ങള്‍ വാളില്‍ക്കോര്‍ത്ത് അടുപ്പിന് സമീപം കുത്തി നിര്‍ത്തി വേവിക്കുന്ന പതിവുണ്ടായിരുന്നു. 
അതോടൊപ്പം ഇറച്ചിയിലെ ഉരുകുന്ന നെയ്യ് ഇറച്ചിയില്‍ത്തന്നെ പറ്റുകയും ചെയ്യുന്നു. കാലം മാറിയപ്പോള്‍ വാളും അടുപ്പും യാന്ത്രികസംവിധാനത്തിന് വഴിമാറി.  

മുകള്‍ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് കറങ്ങുന്ന ഷവര്‍മ്മക്കമ്പിയില്‍ ഇറച്ചി കോര്‍ക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങയും തക്കാളിയും സവാളയും ഒന്നിച്ചോ ഇവയില്‍ ഏതെങ്കിലുമോ കോര്‍ത്തുവയ്ക്കുന്നു. ഷവര്‍മ്മയുടെ രുചി വര്‍ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് കോര്‍ത്തുവയ്ക്കാറുണ്ട്. തീ ജ്വലയില്‍ കൊഴുപ്പ് ഉരുകി താഴെയുള്ള ഇറച്ചിയില്‍ ചേരുന്നതിനായാണിത്

. ഇറച്ചി വേകുന്നതിനനുസരിച്ച് കനം കുറഞ്ഞ കത്തി കൊണ്ട് അരിഞ്ഞുമാറ്റും. ഇങ്ങനെ അരിഞ്ഞ ഇറച്ചി കാബേജ് കാരറ്റ് തുടങ്ങിയ വയ്‌ക്കൊപ്പം ഗാര്‍ലിക് സോസ് തേച്ച നീളമുള്ള ബണ്ണിനകത്തോ, കുബ്ബൂസിനുള്ളിലോ നിറച്ചാണ് പേപ്പറില്‍ പൊതിഞ്ഞ് ദേ താഴെ കാണുന്ന പരുവത്തില്‍ വില്‍ക്കുന്നത്. 

ചുരുക്കിപ്പറഞ്ഞാല്‍ ഗള്‍ഫില്‍ ഏറെ ജനകീയനായ പഞ്ചപാവമാണ് നമ്മടെ കഥാനായകന്‍. മാത്രമല്ല,അവിടെ  വൃത്തികെട്ട ചുറ്റുപാടില്‍ ഷവര്‍മ ഉണ്ടാക്കിയാല്‍ വിവരമറിയും.

(ചിത്രങ്ങള്‍ക്ക് കടപ്പാട് -വിക്കിപ്പീഡിയ മലയാളം)


Wednesday, July 18, 2012

ബസ്സില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; സി.ഐ. അറസ്റ്റില്‍




വടക്കാഞ്ചേരി: കര്‍ക്കടകവാവു ബലിയിട്ട് മടങ്ങുകയായിരുന്ന വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെത്തുടര്‍ന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.


മലപ്പുറത്തെ പാണ്ടിക്കാട് അതിവേഗ സുരക്ഷാ നടപടി നിര്‍വ്വഹണ വിഭാഗത്തിലെ (ആര്‍.ആര്‍.ആര്‍.എഫ്.) സി.ഐ.യും ദേശമംഗലം പള്ളം സ്വദേശിയുമായ തിയ്യാനിപ്പടിയില്‍ വീട്ടില്‍ സുബ്രഹ്മണ്യനെ (38)യാണ് ബസ്സില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


48 കാരിയായ സ്ത്രീ ഭാരതപ്പുഴയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് ചെറുതുരുത്തി സ്റ്റേഷന് മുന്നില്‍ നിന്ന് അമ്മയോടും മകളോടുമൊത്താണ് തൃശ്ശൂരിലേയ്ക്കുള്ള സ്വകാര്യബസ്സില്‍ കയറിയത്. ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. പിന്നില്‍ നിന്ന യാത്രക്കാരന്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ മാറിനല്‍ക്കാന്‍ ശ്രമിച്ചെങ്കിലും തിരക്കു കാരണം കഴിഞ്ഞില്ല. ഇതിനിടെ ശരീരത്തില്‍ ദ്രാവകം വന്ന് വീഴുകയും സാരി നനയുകയും ചെയ്തതോടെ സ്ത്രീ കാലിലെ ചെരുപ്പ് ഊരി അടിച്ചു. ഇതോടെ മറ്റു യാത്രക്കാരും ഇടപെട്ടു.


യാത്രക്കാര്‍ ബലമായി ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയ ബസ്സില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിച്ചെന്ന് വിവരം ധരിപ്പിച്ചു. പോലീസുകാരന്‍ വന്ന് പ്രതിയോട് പരുക്കനായി പെരുമാറിയപ്പോള്‍ സി.ഐ.യാണെന്ന് മന്ത്രിച്ചു. പഴയന്നൂരിലും ചേലക്കരയിലും ഇയാള്‍ നേരത്തെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. 


പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയ സ്ത്രീ പരാതി എഴുതിനല്‍കി. തുടര്‍ന്ന് നനവുതട്ടിയ സാരി പോലീസിന് കൈമാറി. സി.ഐ.യുടെ അടിവസ്ത്രവും പാന്‍റ്‌സും പോലീസ് പരിശോധനയ്‌ക്കെടുത്തു.


ഐ.പി.സി. 354, 377, 509 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആസ്പത്രിയില്‍ പ്രതിയെ വൈദ്യപരിശോധന നടത്തി. രക്തവും പരിശോധനയ്‌ക്കെടുത്തു. ഇതിനിടെ ശാരീരികാസ്വസ്ഥതകള്‍ പറഞ്ഞപ്പോള്‍ വീണ്ടും പോലീസ് താലൂക്ക് ആസ്പത്രിയില്‍ കൊണ്ടുപോയി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പ്രതിയെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. താല്‍ക്കാലിക ജാമ്യം അനുവദിച്ച കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.


(വാര്‍ത്ത-മാതൃഭൂമി)

തട്ടത്തിന്‍ മറയത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

തട്ടത്തിന്‍ മറയത്ത് എന്ന സിനിമായെക്കുറിച്ചാണ് ഇപ്പം എല്ലാരും പറയുന്നത്. ഭയങ്കര സന്പവാണത്രേ. ആനയാണ് കൂനയാണ് അണ്ടകടാഹമാണെന്നൊക്കെയുള്ള കാച്ചലുകള് ഏറ്റോം കൂടുതല് നടക്കുന്നത് ഇന്‍റര്‍നെറ്റിലാണ്. പൊന്നു കൂട്ടുകാരേ, ശരിക്കും ഇത്ര ആഘോഷിക്കാന്‍ എന്നതാ ആ സിനിമേലുള്ളത്?


ഒരുപാട് പബ്ലിസിറ്റി കയ്യാങ്കളികളു കണ്ടും കേട്ടും കഴിഞ്ഞപ്പഴാ  എങ്കിലിതൊന്നു കണ്ടേക്കാവെന്നു വച്ചത്. ചങ്ങനാശേരി അഭിനയേല് പള്ളിപ്പടി കൂട്ടായ്മക്കാര് ചെന്നപ്പം  പടം തൊടങ്ങി. അഞ്ചു മിനുറ്റു കഴിഞ്ഞപ്പം ഹൗസ്ഫുള്ളുമായി. അകത്ത് കാറിച്ചേം കൂവിച്ചേം ബഹളോം. സ്ഥാനത്തും അസ്ഥാനത്തും കയ്യടി. ആര്‍പ്പുവിളി...ഒള്ളതു പറഞ്ഞാല്‍ ഓളം വക്കാന്‍ കൊട്ടേഷന്‍ കൊടുത്തതാണോന്നൊരു സംശയം.


ഹിന്ദു ചെക്കനും മുസ്ലിം പെണ്ണും തമ്മില്‍ പ്രേമം. പിന്നത്തെക്കാര്യം പറയണ്ടല്ലോ.അവന്‍ ഗ്രഹണിപിടിച്ച പിള്ളാര് ചക്കക്കൂട്ടാന്‍ കണ്ടപോലെ അവടെ പൊറകെ. ഒടുവില്‍ അവള് വീഴും. അതോടെ വീട്ടുകാര് ഒടക്കണം.  കൊറേ നാളത്തേക്ക് അവളെ കാണാന്പറ്റാതെ അവന്‍ ചങ്കുപൊട്ടി തെണ്ടി നടക്കണം. അവസാനം ലൈന്‍ ക്ലിയറായി രണ്ടുപേരും കെട്ടിപ്പിടിച്ച് ഉമ്മ...ഉമ്മ.. എല്ലാര്‍ക്കും സന്തോഷം. ഈ പരിപാടി നമ്മള് തിയേറ്റില് എത്ര തവണ കണ്ടതാന്നു ചോദിച്ചാ നിങ്ങക്ക് എത്രപേര്‍ക്ക് കറക്ട് ഉത്തരം പറയാന്പറ്റും.


ഒരുപാടു വട്ടം പറഞ്ഞ കഥയാണേലും ഈ സിനിമേല് വിനീത് ശ്രീനിവാസന്‍റെ കയ്യടക്കം, സംവിധാന മികവ്, ഇപ്പഴത്തെ ട്രെന്‍ഡ് ഒക്കെ നിറഞ്ഞു നിക്കുവാണത്രേ. ചെക്കന്‍ തെളിഞ്ഞുപോയി...വിത്തു ഗുണമാ...എന്നൊക്കെ വച്ചുകാച്ചുന്നോരുമുണ്ട്. 


പണ്ടും നായകന്‍മാര്‍ വീടുവിട്ടിറങ്ങിയപ്പോ ഷഡ്ഡി എടുക്കാന്‍ മറന്നുപോയിട്ടുണ്ട്. പക്ഷെ, ഈ സിനിമേലെ നായകന്‍ അത് തുറന്നു പറഞ്ഞു. വിശാലഹൃദയനായ കൂട്ടുകാരന്‍ സ്വന്തം ഷഡ്ഡി എത്തിച്ചുകൊടുക്കാമെന്നു സമ്മതിക്കുന്നു. ഒപ്പം താന്‍ ഷഡ്ഡി ഇടാറില്ലെന്ന വലിയ സത്യം തുറന്നു പറയുകേം ചെയ്തു...കയ്യടിക്കാതിരിക്കാന്പറ്റുവോ?


സൈമണ്ട്സിന്‍റെ വിക്കറ്റു കിട്ടിയ ശ്രീശാന്തിനെപ്പോലെ...പ്രണയത്തിന്‍റെ പടികള്‍ ചവിട്ടി മുന്നോട്ടുപോകുന്പോള്‍ നായകന്‍റെ സന്തോഷത്തിന് പുതിയൊരു ഉപമ....കൊടുക്ക് അടുത്ത കയ്യടി. പിന്നെ സ്ഥാനത്തും അസ്ഥാനത്തും കയ്യടിച്ചോ.. . വെറുതെ ഇരിക്കുവല്ലേ... ഒരു വ്യായമമാകട്ടേന്ന്. 


 നായികേടെ സൗന്ദര്യവും അതേക്കുറിച്ചുള്ള സ്വപ്നങ്ങളും വിരണങ്ങളുമാണ് സിനിമേടെ കൂടുതലു സമയോം കൊല്ലുന്നത്. ഒള്ളതു പറഞ്ഞാ ആ നായികയെ ഒരു മലയാളിയോ ഇന്ത്യക്കാരിയോ പോലുമായി സങ്കല്‍പ്പിക്കാന്‍ ഇത്തിരി പാടാ. പ്രായത്തിന്‍റെ കാര്യം പറയുകേ വേണ്ട. നമ്മടെ നായകന്‍റെ ചേച്ചിയായിട്ടു വരും. 


പ്രയണക്കത്തുകള്‍ നേരിട്ടെഴുതാനുള്ള ബുദ്ധിമുട്ടുകൊണ്ട് കടലാസില്‍ അക്ഷരങ്ങള്‍ക്കു പകരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്റ്റെന്‍സില്‍ സംവിധാനത്തിലൂടെയാണ് നായകനും നായികേം കിന്നരിക്കുന്നത്. സ്റ്റെന്‍സിലില്‍ ഇംഗ്ലിഷ് അക്ഷരങ്ങള്‍ക്കേ പകരക്കാരുള്ളൂ എന്ന് ആദ്യമേ പറയുന്നുണ്ട്. പോരാത്തതിന് ഇടയ്ക്കിടെ കാണിക്കുന്ന എഴുത്തുകളിലെല്ലാം സ്റ്റെന്‍സിലും ഇംഗ്ലീക്ഷ് അക്ഷരങ്ങളും തമ്മില്‍ ഒത്തു നോക്കുന്നതും കാണാം. 


സര്‍ക്കാരിനു പോലും വേണ്ടാത്ത സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ തോറ്റുതോറ്റു പഠിച്ച നായകന്‍ ഇംഗ്ലീഷില് നിരക്ഷരകുക്ഷിയാണെന്ന് നേരത്തെ സ്ഥാപിക്കുന്നുണ്ട്.  പക്ഷെ, കഥ മുന്നോട്ടു നീങ്ങുന്പോള്‍ സ്റ്റെന്‍സിലുകൊണ്ടുള്ള തപാല് കത്തിക്കേറുകയാണ്. ഇനി ഈ ചേട്ടന്‍ ഇടയ്ക്ക് വല്ലോടത്തും പോയി ഇംഗ്ലീഷ് പഠിച്ചതാണെന്ന് കരുതി ആശ്വസിക്കാമെന്നുവയ്ക്കാം. അവസാന ഘട്ടത്തില്‍ ഒരു സ്റ്റെന്‍സില്‍ എഴുത്ത് മലയാളത്തില്‍   വായിക്കുന്നതോടെ ആ ആശ്വസവും തകരും. 


എന്തായാലും നെറ്റിലും തീയറ്ററിലും നടത്തുന്ന പബ്ലിസിറ്റി കഷ്ടപ്പാടുകള്‍ വിജയം കണ്ടെന്നു പറയാതെ വയ്യ. നാടോടുന്പോ നടുവേ ഓടണ്ടേ.അങ്ങനെ ഓടാത്ത ഒരുത്തന്‍ ഇതിലെന്താണു പുതുമ എന്നു ചോദിച്ചാല്‍ നടുവേ ഓടുന്നവരെല്ലാംകൂടി അവന്‍റെ മേക്കിട്ടു കേറും. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പണ്ട് ശ്രീനിവാസന്‍റെ കഥാപാത്രം പറഞ്ഞതുപോലെ തട്ടത്തിന്‍റെ മറയത്തിനെ വിമര്‍ശിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറയും.വിനീത് ശ്രീനിവാസനെ ഒടേതന്പുരാന്‍ അനുഗ്രഹിക്കട്ടെ. 


Tuesday, July 17, 2012

പൈപ്പുലൈന്‍ പൊട്ടി റോഡ് തകര്‍ന്നു



നെടുംകുന്നം: പഞ്ചായത്തിലെ വീരന്‍മല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പുലൈന്‍ പൊട്ടി റോഡ് തകര്‍ന്നു. 


നെടുംകുന്നം-പുന്നവേലി റോഡില്‍  നെടുംകുന്നം  കവലയ്ക്കു സമീപമാണ് റോഡ് തകര്‍ന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ടാറിംഗ് ഇളകി റോഡില്‍ വിള്ളല്‍ വീണിട്ടുണ്ട്. പൈപ്പുലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം കുടിവെള്ളം പാഴായി. നാട്ടുകാര്‍ വാട്ടര്‍ അഥോറിറ്റിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവച്ചു.


(വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക ദിനപ്പത്രം)


Monday, July 16, 2012

'ഗുരുജി' കറുകച്ചാലില്‍ എത്തിയതു വരിക്കാശേരി മനയിലെ ഹരിനാരായണനായി




കറുകച്ചാല്‍: കഴിഞ്ഞ ദിവസം തട്ടിപ്പു കേസില്‍ പിടിയിലായ 'ഗുരുജി' എന്ന പാലക്കാട് ഒറ്റപ്പാലം കല്‍പ്പാത്തി പഴയമഠത്തില്‍ ഹരിനാരായണന്‍ (61) തട്ടിപ്പുമായി കറുകച്ചാലിലും എത്തിയിരുന്നു. പത്രങ്ങള്‍ വാര്‍ത്ത വന്നതോടെയാണ് അഞ്ചുവര്‍ഷം മുമ്പ് കറുകച്ചാലില്‍ എത്തിയ വരിക്കാശേരി മനയിലെ ഹരിനാരായണന്‍ നമ്പൂതിരിതന്നെയാണു പിടിയിലായ 'ഗുരുജി' എന്നു ചിലര്‍ ഓര്‍മിക്കുന്നു. 


ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ് ഗോപി ഇടയ്ക്കിടെ വിളിക്കുന്ന ഗുരുജി താനാണെന്നു പരിചയപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ ഇയാള്‍ നടത്തിയ തട്ടിപ്പിന്‍റെ കഥ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്.


സഹോദരപുത്രിക്കു താമസ സൗകര്യം തരപ്പെടുത്താനെന്ന വ്യാജേനയാണു 'ഗുരിജി' കറുകച്ചാലില്‍ പലരെയും സമീപിച്ചത്. സഹോദരപുത്രിക്കു ചുങ്കപ്പാറയിലെ ബാങ്കില്‍ ജോലി ലഭിച്ചതായും അവിടെ താമസ സൗകര്യം ഇല്ലാത്തതിനാല്‍ കറുകച്ചാലില്‍ പേയിംഗ് ഗസ്റ്റായി താമസസൗകര്യം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. 


പരിചയപ്പെടുത്തുന്നതിനിടയില്‍ പൈതൃകമായി കിട്ടിയ ജ്യോതിഷ സംബന്ധമായ അറിവുകള്‍ പ്രതിഫലേച്ഛ ഇല്ലാതെ പരോപകാരപ്രദമായി വിനിയോഗിക്കുന്നതായും അറിയിക്കും. ഇങ്ങനെ ചിലരില്‍നിന്നും കുട്ടികളുടെ ജാതകം എഴുതിനല്‍കുന്നതിനു ദക്ഷിണ വാങ്ങി മുങ്ങുകയായിരുന്നു. 


സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് ഇത്തരത്തില്‍ കറുകച്ചാല്‍ മേഖലയില്‍ തട്ടിപ്പിനിരയായത്. എംഎല്‍എയുടെ പേരില്‍ കറുകച്ചാലിലെ പെട്രോള്‍ ബാങ്കില്‍നിന്നു പെട്രോള്‍ അടിച്ച് പൈസ നല്‍കാതെയും 'ഗുരുജി' മുങ്ങിയിട്ടുണ്ട്. വാക്ചാതുര്യത്തില്‍ ആളുകളെ ആകര്‍ഷിക്കുന്നതിനിടയില്‍ ചിലരുടെ വിസിറ്റിംഗ് കാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു.

കോട്ടയത്തെ ലോഡ്ജില്‍ വിസിറ്റിംഗ് കാര്‍ഡിലെ മേല്‍വിലാസവും വിസിറ്റിംഗ് കാര്‍ഡും നല്‍കി വാടക നല്‍കാതെ മുങ്ങിയതു പുറത്തറിഞ്ഞതു വിസിറ്റിംഗ് കാര്‍ഡിലെ മേല്‍വിലാസക്കാരനെത്തേടി ലോഡ്ജ് ഉടമ ഫോണ്‍ വിളിച്ചപ്പോഴാണ്. ഇത്തരത്തില്‍ കറുകച്ചാല്‍ മേഖലകളില്‍ തട്ടിപ്പു നടത്തിയ ഹരിനാരായണനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതു 'ഗുരുജി'യുടെ ചിത്രം പത്രങ്ങളില്‍ കണ്ടപ്പോഴാണ്.




വാര്‍ത്തയ്ക്ക് കടപ്പാട്-ദീപിക ദിനപ്പത്രം


Sunday, July 15, 2012

കറുകച്ചാല്‍ കുരിശടിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം





BREAKING NEWS
നെടുംകുന്നം പള്ളിയുടെ കറുകച്ചാല്‍ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിച്ചു. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് കരുതപ്പെടുന്നു. ഇന്നു രാവിലെ പ്രാര്‍ത്ഥിക്കാന്‍ കുരിശടിയിലെത്തിയ കറുകച്ചാലിലെ വ്യാപാരി സജിയാണ് നേര്‍ച്ചപ്പെട്ടിയുടെ പൂട്ടു തകര്‍ത്തിരിക്കുന്നത് ആദ്യം കണ്ടെത്തിയത്. 


സജി വിവരമറിയിച്ചതിനെത്തുടര്‍ന്ന് പള്ളി വികാരിയുടെ ചുമതല വഹിക്കുന്ന ഫാ. സ്‌കറിയാ പറപ്പള്ളിലും  കൈക്കാരന്‍ ടോമി പുതിയാപറമ്പിലും പള്ളിക്കമ്മിറ്റിയുടെ മറ്റു പ്രതിനിധികളും സ്ഥലത്തെത്തി. പള്ളി അധികൃതര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കറുകച്ചാല്‍ പോലീസ്  മേല്‍നടപടികള്‍ സ്വീകരിച്ചു. 


കുറ്റി രൂപത്തിലുള്ള നേര്‍ച്ചപ്പെട്ടിയുടെ അടപ്പിനെ ബന്ധിച്ചിരുന്ന കൊളുത്ത് കുത്തിപ്പൊട്ടിച്ച മോഷ്ടാക്കള്‍ ഉള്ളിലെ താക്കോല്‍പൂട്ടും തകര്‍ത്താണ് പണമെടുത്തത്. നഷ്ടമായ പണമെത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഈ കുരിശടിയോടു ചേര്‍ന്നാണ് പള്ളിയുടെ ഷോപ്പിംഗ് കോംപ്ലക്‌സും ചാപ്പലും.



കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ്: എ വിഭാഗം പാനലിനു വിജയം


കറുകച്ചാല്‍: ചങ്ങനാശേരി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രഥമ ഭരണസമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ വിഭാഗം നേതൃത്വം നല്‍കിയ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചു. ബിജെപിയും എല്‍ഡിഎഫും ഇവിടെ മത്സരരംഗത്തില്ലാതിരുന്നതിനാല്‍ കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വന്‍ പോലീസ് സന്നാഹത്തില്‍ കറുകച്ചാല്‍ വ്യാപാരഭവനിലാണ് തെരഞ്ഞെടുപ്പ് നടന്നത്.


കോണ്‍ഗ്രസ് എ സ്ഥാനാര്‍ഥികളായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ആര്‍. പ്രസാദ്, ജോമോന്‍ മാത്യു, പി.കെ. കുട്ടപ്പന്‍, നെടുംകുന്നം പഞ്ചായത്തംഗം ബീന നൗഷാദ്, കെ.ജെ. സരോജിനി എന്നിവരും കേരള കോണ്‍ഗ്രസ് പ്രതിനിധികളായ ജോണ്‍ ലൂയിസ്, അന്നമ്മ തോമസ് എന്നിവരുമാണ് വിജയിച്ചത്. എ വിഭാഗം പാനലില്‍ കേരള കോണ്‍ഗ്രസ്-എമ്മിനു മൂന്നു സീറ്റുകള്‍ നല്കിയിരുന്നു.


ആകെ 11 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. ജ്ഞാനേശ്വരന്‍പിള്ള, എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. മര്‍ക്കോസ്, കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് ദേവസ്യ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 


രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെയാണു തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചോടെ ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. എ വിഭാഗം നേതൃത്വം നല്കിയ പാനലില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്കു 712 മുതല്‍ 784 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഐ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 156 മുതല്‍ 217 വരെ വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എ വിഭാഗം പാനലില്‍ മത്സരിച്ച അഡ്വ. ആര്‍. പ്രസാദിനാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. ജ്ഞാനേശ്വരന്‍പിള്ള ബാങ്ക് പ്രസിഡന്റാകുമെന്നു സൂചനയുണ്ട്.


(വാര്‍ത്തയ്ക്ക് കടപ്പാട് -ദീപിക ദിനപ്പത്രം)


Saturday, July 14, 2012

നെടുംകുന്നം പള്ളി വെട്ടത്തിലായി

നീണ്ട ഇടവേളയ്ക്കുശേഷം നെടുംകുന്നം പള്ളിയും പരിസരവും
പ്രകാശമാനമായ ദിവസങ്ങളാണിത്. ഈ വെളിച്ചം ഇനി അണയാതിരിക്കട്ടെ.

Friday, July 13, 2012

മഠം സ്കൂളില്‍ വായനാ മത്സരം 16-ന്


നെടുംകുന്നം: സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഗ്രന്ഥശാലാ സംഘം അഖിലകേരള വായന മത്സരം 16-ന് ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും. ഹെഡ്മിസ്ട്രസ് സിസി മാത്യു ഉദ്ഘാടനം ചെയ്യും. വിദ്യാരംഗം ജില്ലാ കണ്‍വീനര്‍ വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിക്കും. സിസ്റ്റര്‍ ധന്യ, ബീനാ ജോസ് കെ., സല്‍ജിമോള്‍ എസ്. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.

സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കണ്‍വന്‍ഷന്‍


നെടുംകുന്നം: സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നെടുംകുന്നം യൂണിറ്റ് കണ്‍വന്‍ഷന്‍ 16-ന് നടക്കും. നെടുംകുന്നം പെന്‍ഷന്‍ ഭവനില്‍ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമ്മേളനം കെഎസ്എസ്പിയു വാഴൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ. കുരുവിള ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം. പ്രഭാകരന്‍ നായര്‍ അധ്യക്ഷതവഹിക്കും.

പരീക്ഷ ഓണം കഴിഞ്ഞ്; അവധി കുളമായി

പഠനഭാരം മുഴുവന്‍ ഇറക്കിവച്ച് ഓണം അവധി അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുന്ന പിള്ളാരടെ പള്ളയ്ക്കടിച്ചു.  സ്‌കൂളുകളിലെ ഓണപരീക്ഷ ഇപ്രാവശ്യം ഓണംകഴിഞ്ഞേയൊള്ളൂ.
അടിച്ചുപൊളിക്കാമെന്നു കരുതിയ ദിവസങ്ങളില്‍ തലകുത്തിമറിഞ്ഞുകെടന്ന് പഠിക്കണം.  സെപ്റ്റംബര്‍ ആദ്യയാഴ്ചയായിരിക്കും പരീക്ഷ. തീയതി തീരുമാനിച്ചിട്ടില്ല. വെള്ളിയാഴ്ച തിരുവന്തപുരത്തു നടന്ന ഗുണമേന്മാ പരിശോധനാ സമിതിയിലാണ് പരീക്ഷ ഓണം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് തീരുമാനമായത്. 

അഭിലാഷിന്‍റെ കല്യാണം നാളെ




തീയേറ്ററുകളില്‍ ഇന്ന്






Tuesday, July 10, 2012

തെങ്ങിന്‍തൈ വിതരണം


നെടുംകുന്നം: കൃഷിഭവനില്‍നിന്നും അത്യുത്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്നു കൃഷി ഓഫീസര്‍ അറിയിച്ചു.

മൈലാടി ഐ.ടി.ഐയില്‍ പ്രവേശനം




നെടുംകുന്നം: മൈലാടി സെന്‍റ് ജോണ്‍സ് പ്രൈവറ്റ് ഐടിഐയില്‍ ഡി/സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. എസ്‌സി/എസ്ടി വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ഫോണ്‍: 0481-2416346.

Monday, July 9, 2012

തത്കാല്‍ ടിക്കറ്റുകള്‍ ഇനി പത്തുമണി മുതല്‍ മാത്രം



തത്കാല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇനി രാവിലെ 10 മണി മുതല്‍ മാത്രമേ കിട്ടൂ. എട്ടു മണി മുതലുണ്ടായിരുന്ന സേവനത്തിനാണ് ഇന്നു മുതല്‍ സമയമാറ്റം. 10 മുതല്‍ 12 വരെ അംഗീകൃത ഏജന്‍റുമാര്‍ക്ക്    തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.


ഒന്നിലേറെ റിസര്‍വേഷന്‍ കൗണ്ടറുകളുള്ള കേന്ദ്രങ്ങളില്‍ തത്കാലിനായി പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. ഒറ്റ കൗണ്ടറേ ഉള്ളുവെങ്കില്‍ തത്കാല്‍ എടുക്കുന്നവര്‍ക്കു പ്രത്യേക ക്യൂ ഉണ്ടാകും. ഓണ്‍ലൈനായും 10 മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.


വാര്‍ത്തയ്ക്ക് കടപ്പാട്-മനോരമ ഓണ്‍ലൈന്‍


Friday, July 6, 2012

കാര്‍ഷികബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാട്ടമായി


കറുകച്ചാല്‍: ചങ്ങനാശേരി താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്കിന്‍റെ ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിലെ എ, ഐ വിഭാഗങ്ങള്‍ പരസ്പരം മത്സരിക്കും. എ വിഭാഗത്തില്‍നിന്ന് ഡിസിസി വൈസ്പ്രസിഡന്‍റ് അഡ്വ.പി.കെ.ജ്ഞാനേശ്വരന്‍പിള്ള വായ്പാ മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിര്‍സ്ഥാനാര്‍ഥിയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതിനെത്തുടര്‍ന്നാണിത്.


യുഡിഎഫ് പാനലില്‍ കേരളകോണ്‍ഗ്രസ്-എമ്മിന് മൂന്നു സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. മത്സരം ഒഴിവാക്കാന്‍ ഡിസിസി അനുരഞ്ജനത്തിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റി, പായിപ്പാട്, കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, വെള്ളാവൂര്‍, വാഴൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബാങ്കിന്‍റെ പ്രവര്‍ത്തനമേഖല. 


15-നു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് അംഗങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനു ഫോട്ടോ എടുക്കുന്ന നടപടികളുമായി സ്ഥാനാര്‍ഥികള്‍ സജീവമായി രംഗത്തുണ്ട്. എല്‍ഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ല. 15-നു രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ കറുകച്ചാല്‍ വ്യാപാരഭവനിലാണ് തെരഞ്ഞെടുപ്പ്. ചങ്ങനാശേരി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ഓഫീസിലെ വാഴൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടറാണ് വരണാധികാരി.


ആകെ 11 സീറ്റുകളാണ് ഭരണസമിതിയിലുള്ളത്. വായ്പാ വിഭാഗത്തില്‍ അഞ്ചും വായ്പ ഇതര വിഭാഗത്തില്‍ രണ്ടു സീറ്റും വനിതാ വിഭാഗത്തില്‍ മൂന്നും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റുമാണുള്ളത്. വായ്പാ വിഭാഗത്തില്‍ വാര്‍ഡ് ഒന്നിലെ കേരളകോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി തോമസ് ദേവസ്യ, വാര്‍ഡ് മൂന്നിലെ കോണ്‍ഗ്രസ് എ വിഭാഗത്തിലെ എം.കെ.ഗോപാലകൃഷ്ണന്‍ നായര്‍, വാര്‍ഡ് നാലിലെ കോണ്‍ഗ്രസ് എ വിഭാഗത്തിലെ കെ.എന്‍.മര്‍ക്കോസ് എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വാര്‍ഡ് രണ്ടിലെ കോണ്‍ഗ്രസ് എ സ്ഥാനാര്‍ഥി ആര്‍.പ്രസാദ്, കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി എം.എം.ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ തമ്മിലാണു മത്സരം. 


വായ്‌പേതര വിഭാഗങ്ങളിലെ രണ്ടു സീറ്റുകളിലേക്കായി കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥികളായ പി.ടി.തോമസ്, ജെ.എച്ച്. ഉമ്മര്‍, കേരളകോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി ജോണ്‍ ലൂയീസ്, കോണ്‍ഗ്രസ് എ സ്ഥാനാര്‍ഥി ജോമോന്‍ മാത്യു എന്നിവരാണു രംഗത്തുള്ളത്.


വനിതാ സംവരണ സീറ്റുകളിലേക്കായി കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥികളായ അമല ഷിജു, രാഖി സജി, കോണ്‍ഗ്രസ് എ സ്ഥാനാര്‍ഥികളായ കെ.ബി.സരോജിനി, ബീനാ നൗഷാദ്, കേരളകോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി അന്നമ്മ തോമസ് എന്നിവരാണു മത്സരിക്കുന്നത്. പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ ഒരു സീറ്റിലേക്കായി കോണ്‍ഗ്രസ് എ സ്ഥാനാര്‍ഥി പി.കെ.കുട്ടപ്പന്‍, കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ഥി തങ്കയ്യന്‍ പ്രസാദ് എന്നിവരും മത്സരിക്കും.


കടപ്പാട്----- ----=ദീപിക ദിനപ്പത്രം

Wednesday, July 4, 2012

കറുകച്ചാല്‍ എസ്‌ഐയുടെ മകനെ പോലീസുകാര്‍ മര്‍ദിച്ച് അവശനാക്കി



ഏറ്റുമാനൂര്‍: എസ്‌ഐയുടെ മകനെ പോലീസുകാര്‍ മര്‍ദിച്ച് അവശനാക്കിയെന്നു പരാതി. സാരമായ പരിക്കുകളോടെ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍.

കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ചങ്ങനാശേരി മാടപ്പള്ളി ആനാരില്‍ ശ്രീമന്ദിരത്തില്‍ പി.എസ്. ശിവന്‍കുട്ടിയുടെ മകന്‍ ശ്രീജിത്തി(17)നെയാണ് ചങ്ങനാശേരി സിഐ, എസ്‌ഐ, എഎസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതെന്നു പരാതിയില്‍ പറയുന്നു. ശരീരമാസകലം പരിക്കേറ്റ പാടുകളോടെ ശ്രീജിത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 14ാം വാര്‍ഡില്‍ ചികിത്സയിലാണ്.

കഴിഞ്ഞ മാസം 30നാണ് ശ്രീജിത്തിനു മര്‍ദനമേറ്റത്. അന്നു വൈകുന്നേരം മൂന്നിനു ശ്രീജിത്ത് സുഹൃത്തുക്കളായ മോന്‍സി, ജോസ്ഫിന്‍ എന്നിവരോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മോന്‍സിയുടെ സഹോദരി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതു കണ്ടു. ഇവരെ തടഞ്ഞുനിര്‍ത്തിയ മോന്‍സി സഹോദരിയെ തല്ലി. സഹോദരിക്കൊപ്പമുണ്ടായിരുന്ന യുവാവ് മോന്‍സിയെ തിരിച്ചടിച്ചു. മോന്‍സിക്കു മര്‍ദനമേറ്റതിനെത്തുടര്‍ന്നു ശ്രീജിത്ത് ചങ്ങനാശേരി പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മൂവരെയും സ്‌റ്റേഷനിലെത്തിച്ചു. വിവരങ്ങള്‍ ഒന്നും തിരക്കാതെ മൂന്നുപേരെയും സ്‌റ്റേഷനില്‍വച്ചു മര്‍ദിക്കുകയായിരുന്നു.

സ്‌റ്റേഷനിലെത്തിച്ച ഉടന്‍ എഎസ്‌ഐ ജോബ് തന്റെ കരണത്ത് അടിച്ചതായി ശ്രീജിത്ത് പറഞ്ഞു. കറുത്ത് പൊക്കം കുറഞ്ഞ ഒരു പോലീസുകാരന്‍ കാലില്‍ ചവിട്ടി. എസ്‌ഐ ഇരു കരണത്തും അടിച്ചു. വയറ്റില്‍ ഇടിച്ചു. മറ്റൊരു പോലീസുകാരന്‍ ശ്രീജിത്തിനെ നിലത്ത് ഇരുത്തിയശേഷം കാലില്‍ ചവിട്ടിയരച്ചു. എസ്‌ഐ ചൂരലിന് കാലില്‍ അടിച്ചു. രാധാകൃഷ്ണന്‍ എന്ന പോലീസുകാരന്‍ വയറ്റിലും കുനിച്ചുനിര്‍ത്തി മുതുകത്തും ഇടിച്ചു. പിന്നീട് സിഐ ഓഫീസിലേക്കു കൊണ്ടുപോയി. അവിടെവച്ചു സിഐ ചെകിട്ടത്ത് അടിക്കുകയും വയറിലും മുതുകത്തും ഇടിക്കുകയും ചെയ്‌തെന്നു ശ്രീജിത്ത് പറഞ്ഞു. ഏറെക്കഴിഞ്ഞു ശ്രീജിത്തിന്റെ പിതാവെത്തി ജാമ്യത്തില്‍ ഇറക്കുകയായിരുന്നു.

താന്‍ എസ്‌ഐയുടെ മകനാണെന്നു പറഞ്ഞെങ്കിലും വീണ്ടും രൂക്ഷമായി മര്‍ദിക്കുകയായിരുന്നുവെന്നു ശ്രീജിത്ത് പറയുന്നു. വേണ്ടിവന്നാല്‍ അയാളെയും തല്ലുമെന്നു പറഞ്ഞായിരുന്നു മര്‍ദനം.

കടുത്ത ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്നു ചൊവ്വാഴ്ചയാണ് ശ്രീജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരമാസകലം കടുത്ത വേദനയാണു യുവാവിന്.

ഒന്നര വര്‍ഷം മുമ്പുവരെ ശ്രീജിത്തിന്റെ പിതാവ് ചങ്ങനാശേരി പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ സഹപ്രവര്‍ത്തകരാണ്, തന്റെ മകനാണെന്നറിഞ്ഞിട്ടും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചതെന്നു ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, ഐജി, എസ്പി എന്നിവര്‍ക്കു ശിവന്‍കുട്ടി പരാതി നല്‍കി.


വാര്‍ത്തയ്ക്ക് കടപ്പാട്- - þ ദീപിക ദിനപ്പത്രം

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls