ഐതിഹാസികമായ നേട്ടം കൈവരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കൊച്ചുമകന്‍ ചാരത്തു നില്‍ക്കുന്പോള്‍ തിരിച്ചറിയാനാവാത്തവിധം അത്യാസന്ന നിലയിലായിരുന്നു പീലിച്ചായന്‍.കൊച്ചുമകന്‍റെ ലോകയാത്രയുടെ വിശേഷങ്ങള്‍ കേള്‍ക്കാതെ പിറ്റേന്ന് അദ്ദേഹം യാത്രയായി. എങ്കിലും അഭിലാഷ് ടോമിയ്ക്ക് ആശ്വസിക്കാം. അന്ത്യശ്വാസത്തിനു മുന്പ് വല്യപ്പനെ കാണാന്‍ കഴിഞ്ഞതില്‍.
തുറമുഖങ്ങളിലൊന്നും അടുക്കാതെ പായ്ബോട്ടില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതി സ്വന്തമാക്കിയ ലഫ്റ്റനന്‍റ് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ അമ്മ വത്സമ്മയുടെ അപ്പന്‍ നെടുംകുന്നം പുത്തന്‍പറന്പില്‍ പി.ജെ. ഫിലിപ്പ് (പീലിച്ചായന്‍) ഇന്ന്(ഏപ്രില്‍ ഒന്‍പത്) നിര്യാതനായി. തിങ്കളാഴ്ച്ച(ഏപ്രില്‍ എട്ടിന്) രാവിലെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ വല്യപ്പനെ കാണാനെത്തിയ അഭിലാഷ് ഇന്നു പുലര്‍ച്ചെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്.
വര്‍ഷങ്ങളോളം നെടുംകുന്നം പള്ളിയിലെ വിഖ്യാതമായ പുഴുക്കുനേര്‍ച്ച തയ്യാറാക്കുന്നതിന്‍റെ മുഖ്യ ചുമതലക്കാരില്‍ ഒരാളായിരുന്നു പീലിച്ചായന്‍. സംസ്കാരം ഏപ്രില്‍ 12ന് ഉച്ചകഴിഞ്ഞ് നെടുംകുന്നം പള്ളിയില്‍. അന്നമ്മയാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ. പി.പി. ജോസ്, പി.പി. ജോണ്‍,പി.പി. വര്‍ഗീസ്(പി.പി) എന്നിവരാണ് മറ്റു മക്കള്‍.
അഭിലാഷിന്‍റെ നെടുംകുന്നം ബന്ധത്തെക്കുറിച്ച് നെടുംകുന്നം നാട്ടുവിശേഷം നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് ഇവിടെ .



No comments:
Post a Comment