Thursday, January 2, 2014

ഗ്യാസ് പ്രശ്നം തല്‍ക്കാലം സോള്‍വായി; പക്ഷെ, നെഗളിക്കണ്ട!


ആധാര്‍ ലിങ്കിംഗ് നടത്തിയില്ലേലല് ഗ്യാസുകുറ്റി ഉപയോഗിച്ചോണ്ടിരിക്കുന്നോര്‍ക്കെല്ലാം എട്ടിന്‍റെ പണി കിട്ടുവെന്നാണ്  കൊറച്ചു മുന്പേ വരെ പറഞ്ഞോണ്ടിരുന്നത്. ഇപ്പം നമ്മടെ ചാനലുകളും വെബ്സൈറ്റുകളുമൊക്കെ പറയുന്നത് ശരിയാണെങ്കില്‍ ആ പ്രശ്നം തല്‍ക്കാലം സോള്‍വായി. 

സംഗതി ചുരുക്കിപ്പറയാം-
ഡിസംബര്‍ 31-ഓടെ ബാങ്ക് അക്കൗണ്ടും ഗ്യാസിന്‍റെ കണ്‍സ്യൂമര്‍ നന്പരും ആധാറുമായി ബന്ധിപ്പിച്ചില്ലേല്‍ പോക്കറ്റ് കീറുവെന്നാരുന്നു പറഞ്ഞോണ്ടിരുന്നത്. അതിനെടേല് ഗ്യാസുകുറ്റീടെ വെലേം റോക്കറ്റുപോലെ മേളോട്ട് വിട്ടപ്പം നമ്മള് പരക്കംപാച്ചിലല്ലാരുന്നോ?

കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി കൊറച്ചുമുന്പേ പറഞ്ഞത് ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പിക്കാന്‍ രണ്ടുമാസംകൂടി തരുവെന്നാണ്. കുറ്റീടെ വെല 220 രൂപ കൂട്ടിയെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്തോര്‍ക്ക് പഴയ വെലയ്ക്ക് രണ്ടു മാസം കൂടി കുറ്റി കിട്ടുവെന്ന് സാരം.രണ്ടുമാസവേയൊള്ളു. അതായത് അധികം നെഗളിക്കാന്‍ വകുപ്പില്ലെന്ന് ഓര്‍ത്തോ.

ലിങ്ക് ചെയ്തോര് പുതിയ വെലയായ  1293 രൂപ തന്നെ കൊടുക്കണം. കൂട്ടിയ 
വെലയടക്കം ഇവര്‍ക്ക് 849 രൂപ സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടിലൂടെ തിരിച്ചു കിട്ടും. 

എങ്കിപ്പിന്നെ ഇത്ര പാടുപെടുന്നത് എന്തിനാ? എല്ലാരും ആധാര്‍ ലിങ്ക് ചെയ്തിട്ട് പോരെ വെലകൂട്ടലും സബ്സിഡി കൊടുക്കലുമെന്ന് നിങ്ങളു വിചാരിക്കും. 
ഞങ്ങളും അങ്ങനൊക്കെ വിചാരിച്ചതാ. പക്ഷെ, അങ്ങനൊക്കെ വിചാരിക്കുന്നോര് ഗ്യാസുകുറ്റിക്ക് പിന്നേം കൂടുതല് കാശു കൊടുക്കേണ്ടിവന്നാലോന്നോര്‍ത്ത് ആ കേസു വിട്ടു. 


അതൊക്കെ അവിടെ നിക്കട്ടെ,  ആധാര്‍ എന്നു പറയുന്ന സാധനം ഇതുവരെ കിട്ടാത്തോര് എന്തു ചെയ്യും? ആധാറ് ബാങ്കിലും ഗ്യാസ് ഏജന്‍സീലും ലിങ്ക് ചെയ്തിട്ടും ബാങ്കില്‍ ലിങ്ക് ചെയ്തതായി ഗ്യാസ് ഏജന്‍സീടെ കന്പ്യൂട്ടറില്‍ തെളിയുന്നില്ലെങ്കില്‍ എന്നാ പരിഹാരം? തൊടുങ്ങിയ ചോദ്യങ്ങളും നിങ്ങക്കൊക്കെ ചോയിക്കാനൊണ്ടാകും.
അതൊക്കെ ചോദിച്ചോണ്ടിരിക്കത്തേയൊള്ളൂ.


No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls