മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബഹുജനസംഘടനാ നേതാക്കളും നെടുംകുന്നം കവലയില്‍ പ്രകടനവും ഉപവാസവും നടത്തി.
ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.കെ. ബാബു പ്രകടനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശശികലനായര്‍, വൈസ് പ്രസിഡന്‍റ് റെജി പോത്തന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ജോ തോമസ് പാടിക്കാട്ട്, പ്രഫ. രഘുദേവ്, അജി കാരുവാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍. ജയരാജ് എംഎല്‍എ ഉപവാസ പന്തലിലെത്തി പിന്തുണയറിയിച്ചു.
നെടുംകുന്നം മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് എ.കെ. സെയ്ദ് മുഹദമ്മദ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പ്രക്ഷോഭകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. ഉപവാസത്തിന് സമാപനം കുറിച്ച് യുവജനകലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. ബിനു പഞ്ചായത്ത് പ്രസിഡന്‍റിന് നാരങ്ങാനീര് നല്‍കി.


No comments:
Post a Comment