മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് എത്രയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് നെടുംകുന്നം പഞ്ചായത്ത് പ്രക്ഷോഭം തുടരും. ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നാളെ ഇടുക്കി ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കും. ഏഴിന് പഞ്ചായത്തിലെ സ്കൂളുകള്‍, വിവിധ സംഘടനകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ നെടുംകുന്നം പോസ്റ്റ് ഓഫീസില്‍നിന്നും പ്രധാനമന്ത്രിക്ക് കത്തുകളയയ്ക്കും. ചലച്ചിത്രനടന്‍ കോട്ടയം നസീര്‍ ഉദ്ഘാടനംചെയ്യും.

No comments:
Post a Comment