ഈ പടത്തീന്ന് ഓര്‍മ്മകളുടെ വഴിയെ നമ്മക്ക്,
നമ്മക്കെന്നു വച്ചാ എല്ലാര്ക്കുവല്ല, ഈ കെട്ടിടത്തില്‍
ഒരുകാലത്ത് കേറിയെറങ്ങീരുന്നോര്ക്ക് പുറകോട്ട് പോകാം.
പറഞ്ഞു കേട്ടിട്ടു പോലുമില്ലാത്ത പത്രങ്ങളും
മാസികളുമൊക്കെ നമ്മള് ആദ്യം കണ്ടത്
ഇവിടെയാണ്.
പൈങ്കിളി മൊതല്
ലോകോത്തര അണ്ഡകടാഹങ്ങളുവരെയുള്ള
പുസ്തകങ്ങള്‍ ഇവിടുത്തെ
അലമാരകളീന്നെടുത്താണ്
നമ്മള് വായിച്ചത്.
ടെലിവിഷനെന്നു പറയുന്ന സാധനം
എല്ലാടത്തും ഇല്ലാരുന്ന, അതൊരു വലിയ
സംഭവമാരുന്ന കാലത്ത്, മഹാഭാരതോം
രാമായണോം ഞാറാഴ്ച്ച വൈട്ടത്തെ
സിനിമേമൊക്കെ കണ്ടത് ഇവിടെയാരുന്നു.
ഞാറാഴ്ച്ച നാലുമണി മൊതല്
തൊടങ്ങും സിനിമ കാണാന്‍
ഇതിനു മുന്നിലെ കാത്തിരിപ്പ്.
അധികോം നാട്ടിലെ പല സ്ഥലത്തൂന്നും
നടന്നു വന്നോര്.
പിന്നെ ലൈബ്രേറിയന്‍
വരുന്നതും നോക്കിയിരിപ്പാണ്.
അദ്ദേഹത്തിന്റെ പവറെന്താണെന്ന് ശെരിക്കും
മനസ്സിലാകുന്ന സമയമാണത്.
ചെലപ്പം പുള്ളി വരാന്‍ വൈകും.
ക്ഷമ നശിച്ച കാത്തിരിപ്പുകാര്‍
ലൈബ്രേറിയനെ വീട്ടില്‍ പോയി
ആഘോഷമായി കൂട്ടിക്കോണ്ടുവന്ന
ദിവസങ്ങളുമൊണ്ട്.
കൊറവാരുന്നേലും അന്ന്
വായനശാല മൊത്തത്തില്‍
ഉഷാറാരുന്നു. കൊറവുകള്
പരഹരിക്കാനായിട്ടാണ് പിന്നെ
വായനശാല പഞ്ചായത്ത് ഓഫീസിന്റെ
അടുത്തേക്ക് മാറ്റിയത്.
പക്ഷെ, ഈ കെട്ടിടവും
ഇതിനകത്തും പൊറത്തും
ചെലവഴിച്ച ദിവസങ്ങളും
നമ്മക്ക് മറക്കാമ്പറ്റുവോ?




ഈ കെട്ടിടവും അതു പ്രതിനിധീകരിച്ച ഗ്രന്ഥശാലയും നെടുംകുന്നത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ വഹിച്ച പങ്കു വളരെ വലുതാണ്..... ആള്‍ക്കാരില്‍ വായനാ ശീലം വഴി അറിവ് വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തത് ഒരു വശം. ഈ സ്ഥാപനം വഴി പല ചര്‍ച്ചകളും നടക്കുകയും അവ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഒരു സംസ്കാരം വളര്‍ത്തി എടുക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ സ്ഥാപനം നെടുംകുന്നതിന്റെ ആത്മാവായിരുന്നു. ഓരോ നെടുംകുന്നം നിവാസിയുടെയും വളര്‍ച്ചയില്‍ നെടുംകുന്നം ലൈബ്രറി ഒരു സുപ്രധാന പങ്കു വഹിചിട്ടുണ്ടു.
ReplyDeleteകുറുപ്പ് ചേട്ടനും ആര്യാട്ടെ സാറും പീടികയില്‍ ജോണ്‍ സാറും ഭാസ്കരന് നായര്‍ സാറും എല്ലാം ഈ ഗ്രന്ഥശാലയുടെ ശില്പികള് ആയിരുന്നു. ടി.വി. വരുന്നതിനു മുന്‍പ് ആകാശവാണി വാര്‍ത്തകള്‍ ഞങ്ങള്‍ കേട്ടിരുന്നുത് ഇവിടെ ആയിരുന്നു. അതുപോലെ ഇന്ഗ്ലിഷ് ദിനപത്രങ്ങളും ഇവിടെ ഇരുന്നാണ് ഞങ്ങള്‍ വായിച്ചിരുന്നത്. പിന്നെ ഓര്‍മ്മിക്കാന്‍ ഉള്ളത് ഇവിടെ വളര്‍ന്ന നല്ല ചില സുഹൃത് ബന്ധങ്ങളും.