കൊറേക്കാലവായിട്ട് നാട്ടിലില്ലാത്തോരു വിചാരിക്കും മാണികൊളത്ത് മാത്രവേ ചെക്കിംഗ് ഒള്ളോന്ന്. അതേന്ന്, രണ്ടു സൈഡീന്നും വരുന്ന വണ്ടിക്കാര്‍ക്ക് സാറമ്മാരു നിക്കുന്നത് ദൂരേന്ന് കാണാന്പറ്റാത്തോണ്ടാണ് ഇതിപ്പം അവരടെ സ്ഥിരം ലൊക്കേഷനാ. ഓപ്പസിറ്റ് വരുന്നോരടെ സിഗ്നല് കണ്ടിട്ട് മനസിലാകാതെയോ മനസ്സിലായിട്ടും വകവയ്ക്കാതെയോ ആര്‍ഭാടത്തി കയറ്റം കേറി വരുന്നോര് കുടുങ്ങുന്നത് കാണേണ്ട കാഴ്ച്ചയാ.
നേരത്തെയൊക്കെ പിടിച്ചാത്തന്നെ നൂറു രൂപാ പോകുവെന്നേയൊള്ളാരുന്നു. രണ്ടെണ്ണം അടിച്ചിട്ടാണ് വരുന്നതെങ്കിലും സാറമ്മാരടെ കയ്യില്‍ ഊത്തുയന്ത്രം ഇല്ലേല്‍ ഹെല്‍മെറ്റ് ഇല്ലാത്തേന്‍റെ ഫൈന്‍ കൊടുത്താ മതിയാരുന്നു. അതൊക്കെ പണ്ട്. അമ്മച്ചയാണേ ഇപ്പം സംഗതി ഗുരുതരവാണ്. നമ്മടെ ഋഷിരാജ് സിംഗ് സാറിന്‍റെ പരിഷ്കാരത്തെക്കുറിച്ച് പത്രങ്ങളിലൂം ചാലനുകളിലൊമൊക്കെ കണ്ടിട്ടൊണ്ടാകുവല്ലോ. അതോണ്ടുപറയുകാ. ബീ കെയര്‍ഫുള്‍! നെടുംകുന്നം നാട്ടുവിശേഷം വായിക്കുന്നോരെങ്കിലും വെറുതേ ലൈസന്‍സ് കളയല്ലേ.
ചങ്ങനാശേരീരും പാലായിലും മാത്രം ഇന്നലെ, അതായത് ഞാറാഴ്ച്ച 36 പേര്‍ക്ക് പണികിട്ടി. അണ്ണമ്മാരടെ ലൈസന്‍സ് കളയാന്‍ നടപടി തൊടുങ്ങുകേം ചെയ്തു. ശനിയാഴ്ച്ചത്തെ കണക്കൂടെ നോക്കിയാല്‍ കോട്ടയം ജില്ലേല്‍ കുടുങ്ങിയോരടെ എണ്ണം അറുപതാകും.
അല്ലേലും ബൈക്കുകാര്‍ക്ക് ഒരു കടിഞ്ഞാണ്‍ വേണവാരുന്നു എന്നാരിക്കും ചെല നാലു ചക്ര വാഹന മൊതലാളിമാരടെ വിചാരം. അതവിടിരിക്കട്ടെ. വണ്ടി വച്ചലക്കുകയോ, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുകയോ, സണ്‍ഫിലിം നീക്കാതിരിക്കുകയോ ചെയ്താല്‍ നിങ്ങക്കും കിട്ടും എട്ടിന്‍റെ പണി.
പിന്നെ ബൈക്കുകാരോട്, നമ്മടെ കൂട്ടുകാരോട് ഒരു വാക്ക്. അത്യാവശ്യം വന്നാല്‍ കറുകച്ചാലിലോ കാവുന്നടേലോ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളീന്ന് ഹെല്‍മെറ്റ് മോട്ടിച്ചേക്കല്ലേ. മൂക്കിക്കൂടേം വായിലൂടേം വലിച്ചുകേറ്റുകേം വിടുകേം ചെയ്യുന്നതെല്ലാം അതേലൊണ്ടാകും. മോട്ടിക്കുന്ന ഹെല്‍മെറ്റ് ഏതു രോഗീടേതാണെന്ന് ആര്‍ക്കറിയാം! സ്വന്തമായി ഒരെണ്ണം ഇല്ലേല്‍ മുടിഞ്ഞുപോകാന്‍ ഒന്നങ്ങു മേടിച്ചേര്!



No comments:
Post a Comment