കഴിഞ്ഞ ദിവസം അതായത് ഓഗസ്റ്റ് 30ന് പുലര്‍ച്ചെ നെടുംകുന്നത്ത് നടന്ന മോഷണപരമ്പരയോടനുബന്ധിച്ച് അധികമാരും അറിയാത്തൊരു തമാശയും നടന്നു. വാര്‍ത്തകളില്‍ ഇടം നേടാതിരുന്ന അക്കഥ ഇങ്ങനെ.
അധികം പഴക്കമില്ലാത്ത സാമാന്യം നല്ലൊരു വീടിന്‍റെ
(നെടുംകുന്നം നാട്ടുവിശേഷത്തിലെയും പത്രങ്ങളിലെയും വാര്‍ത്തകളില്‍ പരാമര്‍ശിച്ച വിടുകളുടെ പട്ടികയില്‍ ഈ വീട് ഉള്‍പ്പെടുന്നില്ല) വര്‍ക്ക് ഏരിയയുടെ വാതില്‍ ഇടിച്ചു തകര്‍ത്ത് അകത്തു കടക്കാന്‍ കണക്കുകൂട്ടിയാണ് കള്ളമ്മാര് ചെന്നത്. അതുകൊണ്ടുതന്നെ വീടിന്‍റെ ചാര്‍ത്തീവച്ചിരുന്ന വെറകിനെടയ്ക്കൂന്ന് നല്ല വണ്ണവൊള്ള ഒരു മുട്ടിതന്നെ അവര് തപ്പിയെടുത്തു.
സര്‍വ്വശക്തിയും പ്രയോഗിച്ച് ആഞ്ഞൊരിടി. ഇടിച്ചവന്‍ വെട്ടിയിട്ട വാഴപോലെ വര്‍ക്കേരിയായ്ക്കുള്ളിലേക്ക് വീണുകാണും. അവമ്മാര്‍ക്ക് ഇതിലും വലിയൊരു പണി കൊടുക്കാനൊണ്ടോ? കതക് പൂട്ടീരുന്നില്ല. ഒള്ളതു പറഞ്ഞാ വെറുതേ ചാരീരിക്കുവാരുന്നു.
തൊട്ടടുത്ത വീട്ടിലെല്ലാം അടുത്ത കാലത്ത് കള്ളന്‍ കേറീട്ടും പൊറകിലത്തെ കതക് പൂട്ടാതെ കെടന്നെന്നോ? അതേന്ന്! കതക് കതകും കട്ടളേം തമ്മില് ചെറിയൊരു ചേര്‍ച്ചയില്ലായ്മ. അതുകൊണ്ട് കതക് കട്ടിളേടെ വെട്ടിനാത്തോട്ട് കേറത്തില്ല. കുറ്റിയിടാന്‍ പറ്റത്തൂവില്ല. ആശാരിയെ വിളിച്ച് കതകിനെ കട്ടളേലേക്കും കുറ്റിയെ ഓട്ടയ്ക്കാത്തോട്ടും കേറ്റാന്‍ വീട്ടുകാര് മെനക്കെട്ടൂവില്ല.
എങ്ങാനും വല്ല കള്ളമ്മാരും കേറിയാല്‍ വിവമറിയാന്‍ കതകിന്‍റെ മോളില് അലാറം വച്ചിരുന്നു. പക്ഷെ, അന്ന് അലാറം ഓണാക്കിവെക്കാന്‍ മറന്നും പോയി. ഇതാണ് നിമിത്തം നിമിത്തം എന്നു പറയുന്ന സാധനം. വര്‍ക്കേരിയായീന്ന് അടുക്കളേലേക്ക് കേറാന്‍ കള്ളമ്മാര്‍ക്ക് കതകിറെ തടസവൊന്നുമില്ലാരുന്നു. പക്ഷെ, അതിനപ്പുറത്തോട്ട്, അതായത് മുറിലോട്ടൊന്നും കടക്കാമ്പറ്റിയില്ല. കമ്പിപ്പാരയോ മറ്റോ ഇട്ട് തിക്കി നോക്കീട്ടും അവിടുന്നങ്ങോട്ടുള്ള കതക് വഴങ്ങിയില്ല.

അങ്ങനെ ഏറെക്കൊറെ തോറ്റു നിക്കുമ്പഴാണ് അടുക്കളേലെ അലമാരക്കാത്തിരുന്ന രണ്ട് ഫുള്‍ ബോട്ടിലുകള് കള്ളന്‍റെ ശ്രദ്ധേല്‍പെട്ടത്. കള്ളനും മനുഷ്യനല്ലേ? കണ്‍ട്രോള് പോകാതിരിക്കുവോ?. അതും എം.സി! രണ്ടു കുപ്പിയും കൈക്കലാക്കി. ഒന്നില്‍ മൂന്നു പെഗ്ഗോളം ബ്രാന്‍ഡി. രണ്ടാമത്തെ കുപ്പി എം.സീടേതാരുന്നേലും ഉള്ളില് വൈനാരുന്നു.
വൈന്‍ കുടിച്ച് മുള്ളിക്കളയാന്‍ ആണുങ്ങളെ കിട്ടുവോ? കുപ്പി തൊറന്ന് സംഗതി വൈനാന്ന് മനസ്സിലാക്കിതതോടെ അവിടത്തന്നെ ഉപേക്ഷിച്ചു. മറ്റേ കുപ്പിയെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. അടുക്കളേത്തന്നെ നിന്ന് അടിച്ചിരുന്നേല് കുപ്പി അവിടെ ഉപേക്ഷിക്കുവാരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാരുമായി ചേര്‍ന്നടിക്കാന്‍ കൊണ്ടുപോയതാകാം.
വായിക്കുന്നവര്‍ക്ക് ഇതാണോ വലിയ ആനക്കാര്യം എന്നു തോന്നാം. പക്ഷെ ആവശ്യ സമയത്ത് മൂന്നു പെഗിന് മൂന്നു പെഗ് കിട്ടണ്ടേ? ഹര്‍ത്താലിനും ഒന്നാം തീയതീമൊക്കെ നമ്മളും അനുഭവിക്കുന്നതല്ലേ?
അതുതന്നെയാണ് വീട്ടുടമ ചോദിക്കുന്നതും. ആ ചേട്ടന്‍റെ വാക്കുകളില്‍ വേദന നിറഞ്ഞു നിക്കുന്നു. ആ കുപ്പിപോലും കാണാന്‍ കിട്ടിയില്ലല്ലോ എന്നാണ് ചേട്ടന്‍ പരിതപിക്കുന്നത്.
വീടിന്‍റെ പിന്നിലെ കതക് പൂട്ടത്തില്ലേലും പുള്ളിക്കാരന്‍ ഗേറ്റടയ്ക്കാന്‍ ശുഷ്‌കാന്തി കാണിക്കുവാരുന്നു. അന്നും ആ ശുഷ്‌കാന്തിക്ക് കുറവുണ്ടായില്ല. സമീപത്തെ വീടുകളില്‍ കള്ളന്‍ കേറിയ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ അയ്‌ലോക്കത്ത് എന്തോ കാര്യവായി സംഭവിച്ചു എന്ന് മനസ്സിലാക്കി പുള്ളിക്കാരന്‍ പൊറത്തിറങ്ങി. രാത്രിയില്‍ ഗേറ്റ് അടച്ചിട്ടു കൂടേ എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചപ്പോഴാണ് സ്വന്തം വീട്ടിലും എന്തോ ചീഞ്ഞുനാറുന്നുണ്ടല്ലോന്ന് ചേട്ടന് തോന്നിയത്. പിന്‍ഭാഗത്ത് ചെന്നപ്പോ ചാരിയ വാതില്‍ മലര്‍ക്കെ തുറന്നു കിടക്കുന്നു.വൈകാതെ ബ്രാന്‍ഡി നഷ്ടപ്പെട്ടതും കണ്ടെത്തി.
ഈ ചേട്ടന്‍റെ പ്രാക്ക് ഒന്നൊന്നര പ്രാക്കാണ്. ഇനി മോഷ്ടിക്കാന്‍ കേറുന്ന വീട്ടിന്ന് അടിച്ചാല്‍ അവമ്മാര്‍ അവിടിരുന്ന് ഒറങ്ങിപ്പോകും നോക്കിക്കോ!

No comments:
Post a Comment