Sunday, January 26, 2014

തകര്‍ത്തു മക്കളേ...


കണക്കിലെ ആറ് അല്ലാതെ വേറൊര് ആറ് നെടുംകുന്നത്തില്ല. അതുകൊണ്ടുതന്നെ വള്ളം കളിയുമായി നമ്മക്കൊള്ള ബന്ധോം അത്രേയൊള്ളൂ.  എന്നിട്ടും നമ്മടെ മഠം സ്കൂളിലെ പെന്പിള്ളാര്
അടിച്ചു പൊളിച്ചു. അതേന്ന്! പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില് ഹൈസ്കൂള്‍ വിഭാഗം വഞ്ചിപ്പാട്ടു മത്സരത്തി നമ്മടെ പിള്ളാര്‍ക്ക് ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം!

 കുട്ടനാടന്‍ ശൈലിയിലുള്ള "ദേവകിയുടെ...'' എന്നു തുടങ്ങുന്ന പാട്ടുപാടിയാണ് നമ്മടെ സെന്‍റ് തെരേസാസ് സ്കൂളിലെ ആതിര എസ്. പിള്ളയും സംഘവും ആലപ്പുഴ ചെന്നിത്തല മഹാത്മ ഗേള്‍സ് ഹൈസ്കൂള്‍ ടീമിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്.

സാന്ദ്ര ജോസഫ്, പി. മറീന , സ്റ്റിനുമോള്‍ ടി.എസ്, അഹല്യ പി. ബാബു, ജോഷ്‌ന ജോര്‍ജ് സാന്ദ്ര സാജു,  റിഞ്ചു റോയ്, സ്റ്റെഫി സിബി, ഹന്ന മേരി എന്നിവരാണ് നെടുംകുന്നം സംഘത്തിലുണ്ടായിരുന്നത്. അന്പലപ്പുഴ ലീല, മംഗളദാസ് എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്.

ഇന്നലെ അതായത് ജനുവരി 25ന് രാവിലെയായിരുന്നു മത്സരം.
സാധാരണ വലിയ  നേട്ടങ്ങള് കൈവരിക്കുന്നോര്‍ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടു നേരും അല്ലെങ്കില്‍ ഒരു ബൊക്കെയോ പൂമാലയോ കൊടുക്കും. പിന്നെ കൊറച്ച് പടക്കോം പൊട്ടിക്കും.

ഞങ്ങള് അതേല് ഒതുക്കുന്നില്ല. ആതിര എസ്. പിള്ളയ്ക്കും സംഘത്തിനും വല്യൊരു പൂന്തോട്ടം തരുന്നു. പിന്നെ സന്തോഷത്തിന്‍റെ വെടിമരുന്നു നിറച്ച നൂറു ബോംബും പൊട്ടിച്ചേക്കുവാ...!

പിള്ളാരടെ പടം നാളത്തേക്ക് സംഘടിപ്പിച്ച് പോസ്റ്റുചെയ്യാന്‍ ശ്രമിക്കാം.

Wednesday, January 22, 2014

നെടുംകുന്നത്ത് നാളെ(ജനുവരി 23) ഹര്‍ത്താല്‍



നെടുംകുന്നം കവലയില്‍ ബി.ജെ.പി നാളെ ഹര്‍ത്താല്‍ നടത്തും. കവലയിലെ രൂക്ഷമായ പൊടിശല്യം പരിഹരിക്കാത്തതിലും കുടിവെള്ള വിതരണ പൈപ്പ് ലൈനിന്‍റെ പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ നടത്തുന്നത്.

കുന്പിളുവേലില്‍ ലൂയീസ് കുര്യന്‍ നിര്യാതനായി


 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls