തത്കാല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇനി രാവിലെ 10 മണി മുതല്‍ മാത്രമേ കിട്ടൂ. എട്ടു മണി മുതലുണ്ടായിരുന്ന സേവനത്തിനാണ് ഇന്നു മുതല്‍ സമയമാറ്റം. 10 മുതല്‍ 12 വരെ അംഗീകൃത ഏജന്‍റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.
ഒന്നിലേറെ റിസര്‍വേഷന്‍ കൗണ്ടറുകളുള്ള കേന്ദ്രങ്ങളില്‍ തത്കാലിനായി പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. ഒറ്റ കൗണ്ടറേ ഉള്ളുവെങ്കില്‍ തത്കാല്‍ എടുക്കുന്നവര്‍ക്കു പ്രത്യേക ക്യൂ ഉണ്ടാകും. ഓണ്‍ലൈനായും 10 മുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
വാര്‍ത്തയ്ക്ക് കടപ്പാട്-മനോരമ ഓണ്‍ലൈന്‍



https://www.facebook.com/Nedumkunnam
ReplyDelete