കഴിഞ്ഞ ദിവസം നിര്യാതയായ നെടുംകുന്നം പീലിയാനിക്കല്‍ പരേതനായ ഔസേപ്പിന്‍റെ ഭാര്യ റോസമ്മ ജോസഫി(97)ന്‍റെ സംസ്കാരം ഇന്ന്(ഫെബ്രുവരി 24) ഉച്ചകഴിഞ്ഞ് നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി സെമിത്തേരിയില്‍ നടക്കും. കുന്നിക്കാട്ടുള്ള വസതിയില്‍ 2.45ന് ആരംഭിക്കുന്ന ശുശ്രൂഷയ്ക്കുശേഷം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്കാര ശുശ്രൂഷ.
പരേത നെടുംകുന്നം കാട്ടൂര്‍ ഇടക്കല്ലില്‍ കുടുംബാംഗമാണ്. മക്കള്‍- ഫാ. തോമസ് പീലിയാനിക്കല്‍(എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുട്ടനാട് വികസന സമിതി), പി.ജെ. ജോസഫ്(തൃശൂര്‍), ഏലിക്കുട്ടി ജോസഫ് (നൂറനാട്), ജോണ്‍ ജോസഫ്. മരുമക്കള്‍- പരേതയായ ഏലിക്കുട്ടി ജോസഫ്, കൊച്ച് ഉള്ളാട്ട് തോട്ടയ്ക്കാട്, ആന്‍സി ജോ കന്നാലില്‍ രാമക്കല്‍മേട്.



No comments:
Post a Comment