ഒടുവില്‍ അതു സംഭവിച്ചു.
നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ച നാളുകള്‍ക്കൊടുവില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിലെ കിടങ്ങുകളും തോടുകളും നികത്തിത്തൊടങ്ങി.
ശനിയാഴ്ച്ച കറുകച്ചാല്‍ വാകമൂട്ടില്‍ തൊടങ്ങിയ പണി നെരിയാനിപ്പൊയ്ക കേറ്റം വരെയെത്തി. ബാക്കി നാളെ, അതായത് തിങ്കളാഴ്ച്ച നടക്കുവാരിക്കും.
അതേക്കുറിച്ച് ഇന്ന് മനോരമ പത്രത്തില് വന്ന വാര്‍ച്ച താഴെ.
റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുടക്കമായി
നെടുംകുന്നം: നാളുകള്‍നീണ്ട കാത്തിരിപ്പിനു വിരാമംകുറിച്ച് കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ക്കു തുടക്കമായി.
ഹര്‍ത്താലിനു പുറകെ മഴയും വില്ലനായപ്പോള്‍ റോഡുപണി തുടങ്ങാനാകാതെ അധികൃതര്‍ കുഴയുകയായിരുന്നു. മുന്‍പു പണിതുടങ്ങാന്‍ മെറ്റിലുകള്‍വരെ റോഡില്‍ ഇറക്കിക്കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത്. എന്നാല്‍, ഹര്‍ത്താല്‍ കഴിഞ്ഞതും പുറകെ മഴയെത്തിയതും പണിക്കു തടസമായി മാറുകയായിരുന്നു.
ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണ് റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തിവരുന്നത്. ഇന്നലെ വൈകിട്ടു പെയ്ത മഴ പണിക്കു തടസം സൃഷ്ടിച്ചിരുന്നു. നെടുംകുന്നം പള്ളിപ്പടി, മഠത്തുംപടി, മാണികുളം, നെരിയാനിപൊയ്ക തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണു ടാറിങ് നടത്തുന്നത്. ഇന്നുകൊണ്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.



No comments:
Post a Comment