Saturday, November 16, 2013
Monday, November 11, 2013
മജുവിന്‍റെ സംസ്‌കാരം നാളെ
മാതാവ് ആന്‍സി. ഭാര്യ:പുന്നവേലി തുറയില്‍ കുടുംബാംഗമായ സുജ. മകന്‍ ജറോം (ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി).
Sunday, November 10, 2013
കാറിടിച്ചു; കരണ്ട് പോസ്റ്റ് തവിടുപൊടി!
കണ്‍ട്രോളു പോയ സ്കോര്‍പ്പിയോ കരണ്ടു പോസ്റ്റ് ഇടിച്ചു തകര്‍ത്തു. പോസ്റ്റ് തവിടുപൊടിയായിപ്പോയി. കരണട് കന്പി പൊട്ടി കാറിന്‍റെ മോളില് വീണേലും അപ്പത്തന്നെ കരണ്ട് പോയതുകൊണ്ട് അകത്തിരുന്നോര്‍ക്ക് കൊഴപ്പവൊന്നും പറ്റിയില്ല.
ഇന്നലെ രാത്രി ഒരു എട്ടെട്ടരയോടെ കറുകച്ചാല്‍ - മണിമല റോഡില് നെരിയാനിപ്പോയ്യേലാരുന്നു സംഭവം. പരത്തിമൂടുകാരെടെ വണ്ടിയാന്നാ കേട്ടെ. കരണ്ട് കന്പി പൊട്ടി കാറിന്‍റെ മോളില് കുടുങ്ങിക്കെടക്കുവാരുന്നു. അടുത്തു താമസിക്കുന്നോരൊക്കെ ശബ്ദം കേട്ട് പൊറത്തു വന്നപ്പഴത്തേക്കും കാറും ഇട്ടേച്ച് അതിലൊണ്ടാരുന്നോര് സ്ഥലം വിട്ടു. കെ.എസ്.ഇ.ബിക്കാര് സ്ഥലത്തുവന്നാരുന്നു. ഇടികഴിഞ്ഞ് അരമണിക്കൂറോളം ചുറ്റുവട്ടത്തൊക്കെ കരണ്ടില്ലാരുന്നു. കറുകച്ചാപ്പാലോസ് കേസെടുത്തു.
വണ്ടീടെ മുന്‍ഭാഗം തകര്‍ന്നിട്ടൊണ്ട്. രാത്രി പത്തു മണി കഴിഞ്ഞപ്പം വണ്ടി സ്പോട്ടീന്ന് മാറ്റി.
(വിവരങ്ങള്‍ക്ക് കടപ്പാട്-മലയാള മനോരമ)
Sunday, November 3, 2013
കിടങ്ങുകളേ വിട, തോടുകളേ വിട, തല്‍ക്കാലത്തേക്ക് വിട
ഒടുവില്‍ അതു സംഭവിച്ചു.
നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ച നാളുകള്‍ക്കൊടുവില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിലെ കിടങ്ങുകളും തോടുകളും നികത്തിത്തൊടങ്ങി.
ശനിയാഴ്ച്ച കറുകച്ചാല്‍ വാകമൂട്ടില്‍ തൊടങ്ങിയ പണി നെരിയാനിപ്പൊയ്ക കേറ്റം വരെയെത്തി. ബാക്കി നാളെ, അതായത് തിങ്കളാഴ്ച്ച നടക്കുവാരിക്കും.
അതേക്കുറിച്ച് ഇന്ന് മനോരമ പത്രത്തില് വന്ന വാര്‍ച്ച താഴെ.
റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് തുടക്കമായി
നെടുംകുന്നം: നാളുകള്‍നീണ്ട കാത്തിരിപ്പിനു വിരാമംകുറിച്ച് കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ക്കു തുടക്കമായി.
ഹര്‍ത്താലിനു പുറകെ മഴയും വില്ലനായപ്പോള്‍ റോഡുപണി തുടങ്ങാനാകാതെ അധികൃതര്‍ കുഴയുകയായിരുന്നു. മുന്‍പു പണിതുടങ്ങാന്‍ മെറ്റിലുകള്‍വരെ റോഡില്‍ ഇറക്കിക്കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത്. എന്നാല്‍, ഹര്‍ത്താല്‍ കഴിഞ്ഞതും പുറകെ മഴയെത്തിയതും പണിക്കു തടസമായി മാറുകയായിരുന്നു.
ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണ് റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തിവരുന്നത്. ഇന്നലെ വൈകിട്ടു പെയ്ത മഴ പണിക്കു തടസം സൃഷ്ടിച്ചിരുന്നു. നെടുംകുന്നം പള്ളിപ്പടി, മഠത്തുംപടി, മാണികുളം, നെരിയാനിപൊയ്ക തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണു ടാറിങ് നടത്തുന്നത്. ഇന്നുകൊണ്ട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.
Friday, November 1, 2013
ശൊ! ഓരോരോ കൊഴപ്പങ്ങളേ....
ഒക്ടോബര്‍ 30 ബുധന്‍
തകര്‍ന്നുകിടക്കുന്ന പരന്പരാഗത ശബരിമല പാതയായ കറുകച്ചാല്‍-മണിമല റോഡില്‍ കറുകച്ചാല്‍ മുതല്‍ നെടുംകുന്നംവരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ അറിയിച്ചു.
വാര്‍ത്ത- മലയാള മനോരമ
അന്ന് ഒന്നും നടന്നില്ല. റോഡിലെ കെടങ്ങുകളില്‍ വണ്ടി ചാടി കൊറേപ്പേരുടെ കൂടി നടു ഒരു പരുവമായി. പള്ളിപ്പടിക്കലെ വളവിലെ 'തോട്ടില്‍' മറ്റൊരാള്‍കൂടി ബൈക്കുമായി വീണു. ഒടേതന്പുരാന്‍ കാത്തു. അയാക്ക് ഒന്നും സംഭവിച്ചില്ല.
ഒക്ടോബര്‍ 31 ബുധന്‍
ഹര്‍ത്താല്‍ അനുകൂലികള്‍ തടയുമെന്ന സൂചനയെ തുടര്‍ന്നു കറുകച്ചാല്‍ മുതല്‍ നെടുംകുന്നം വരെയുള്ള റോഡിന്‍റെ അറ്റകുറ്റപണികള്‍ ഇന്നലെ തുടങ്ങാനായില്ല. പണി തുടങ്ങാന്‍ മെറ്റലുകള്‍ വരെ റോഡില്‍ ഇറക്കി കഴിഞ്ഞപ്പോഴാണു ഹര്‍ത്താല്‍ അനുകൂലികളുടെ എതിര്‍പ്പ് എത്തിയത് .....എന്നാല്‍ ഗതാഗതം നിയന്ത്രിച്ചു റോഡി ന്‍റെ അറ്റകുറ്റപണികള്‍ ഇന്ന് ആരംഭിക്കുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു.
വാര്‍ത്ത- മലയാള മനോരമ
ഏവടെ? നവംബര്‍ 31നും ഒന്നും നടന്നില്ല. അപ്പോപ്പിന്നെ ഈ വാര്‍ത്തയൊക്കെയോ? മഴപെയ്ത് റോഡിലെ കുഴീലെല്ലാം വെള്ളം കെട്ടിക്കെടക്കുന്ന കൊണ്ട് കൂഴീല് ടാറു പിടിക്കത്തില്ല. അതോണ്ടാണ് പണി ചെയ്യാതിരുന്നതെന്ന് ആരാണ്ടൊക്കെ പറയുന്ന കേട്ടു. മാണികൊളത്ത് കെടങ്ങുകളൊള്ള ഭാഗത്ത് റോഡ് സൈഡില് കൊറേ മെറ്റില് കെടപ്പൊണ്ട്. അത്രമാത്രം!
നവംബര്‍ 1 ബുധന്‍
ഇന്നത്തെ മനോരമേല്‍ ഒരു വാര്‍ത്തേമില്ല. ഇന്നു വൈകുന്നേരവായപ്പം മാണികൊളത്ത് റോഡിന്‍റെ വശത്തൊക്കെ ജെ.സി.ബി കൊണ്ട് മാന്തി തെളിച്ചു. കുഴികളും തെളിച്ചു. അവിടെത്തന്നെ ടാറു മിക്സ് ചെയ്യുന്ന യന്ത്രം കൊണ്ടുവന്ന് വച്ചിട്ടൊണ്ട്.
നാളത്തെ പത്രത്തില്‍ എന്തായിരിക്കും വരിക? നാളെ റോഡില്‍ വല്ലോം നടക്കുവോ? അതോ സംഭവബഹുലമായി കഥ മുന്നോട്ടു പോയപ്പം ഗര്‍ഭകാലം അനന്തമായി നീണ്ട മറ്റേ സീരിയലിലെ ചേച്ചീടെ ഗതിയാകുവോ നമ്മടെ റോഡിന്? നമ്മക്ക് കണ്ണുമിഴിച്ച്
കാത്തിരിക്കാം.
ഇന്നത്തെ മനോരമേല്‍ ഒരു വാര്‍ത്തേമില്ല. ഇന്നു വൈകുന്നേരവായപ്പം മാണികൊളത്ത് റോഡിന്‍റെ വശത്തൊക്കെ ജെ.സി.ബി കൊണ്ട് മാന്തി തെളിച്ചു. കുഴികളും തെളിച്ചു. അവിടെത്തന്നെ ടാറു മിക്സ് ചെയ്യുന്ന യന്ത്രം കൊണ്ടുവന്ന് വച്ചിട്ടൊണ്ട്.
നാളത്തെ പത്രത്തില്‍ എന്തായിരിക്കും വരിക? നാളെ റോഡില്‍ വല്ലോം നടക്കുവോ? അതോ സംഭവബഹുലമായി കഥ മുന്നോട്ടു പോയപ്പം ഗര്‍ഭകാലം അനന്തമായി നീണ്ട മറ്റേ സീരിയലിലെ ചേച്ചീടെ ഗതിയാകുവോ നമ്മടെ റോഡിന്? നമ്മക്ക് കണ്ണുമിഴിച്ച്
കാത്തിരിക്കാം.
Subscribe to:
Posts (Atom)










