Friday, February 11, 2011

നെടുംകുന്നം പള്ളിയില്‍ തിരുന്നാളിന് കൊടിയേറി



നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന് കൊടികയറ്റി. രാവിലെ നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റി. തുടര്‍ന്ന് വികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ എലക്തോരന്‍മാരുടെ പരിശുദ്ധ കുര്‍ബാന നടന്നു. വൈകുന്നേരം നാലിന് നടന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയില്‍ റവ. ഫാ. മാത്യു പുളിച്ചമാക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
നാളെ(ഫെബ്രുവരി 12) രാവിലെ ആറിന് സപ്ര, പരിശുദ്ധ കുര്‍ബാന.
വൈകുന്നേരം 4.15ന് ഇടവകക്കാരായ വൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് പുതിയാപറന്പില്‍ മുഖ്യകാര്‍മികനായിരിക്കും.
5.45ന് ലദീഞ്ഞ്, പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച്ച. 6.15ന് സ്നേഹവിരുന്ന് നെടുംകുന്നം സെന്‍റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍. 6.45ന് കര്‍മലീത്താ മഠം ചാപ്പലില്‍ ജപമാല, ലദീഞ്ഞ്. ഏഴിന് പള്ളിയിലേക്ക് കഴുന്ന് പ്രദക്ഷിണം. ഫാ. ജെയിംസ് കൊക്കാവയലില്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം പള്ളിപ്പടിയിലെത്തുന്പോള്‍ അവിടെ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രസംഗം-ഫാ. മാത്യു ചൂരവടി(ജൂണിയര്‍)
എട്ടിന് ദേവാലയത്തില്‍ സമാപനപ്രാര്‍ത്ഥന. 8.30ന് കരിമരുന്ന് കലാപ്രകടനം.

1 comment:

  1. നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുലമാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന് കൊടികയറ്റി. രാവിലെ നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റി.

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls