Sunday, November 27, 2011

മഴ അവഗണിച്ചും ഭക്തജനപ്രവാഹം



നിനച്ചിരിക്കാതെ എത്തിയ മഴയുടെ ഭീഷണി മൂന്നാം ദിവസവും തുടരുന്നതിനിടെയും നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാളിനോടനുബബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്. 



കാവുംനടയിലേക്കുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം നാളെ(നവംബര്‍ 28)വൈകുന്നേരം നടക്കും. റോഡിന് ഇരുവശവും മുത്തുക്കുടകളും വര്‍ണ്ണവിളക്കുകളും വിശുദ്ധന്‍റെ ചിത്രങ്ങളുംകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30ന് കൊച്ചുപള്ളിയില്‍ ലദീഞ്ഞോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുക.








തുടര്‍ന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വലിയ പള്ളിയിലേക്ക് പ്രദക്ഷിണം. 4.15ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന. ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍ മുഖ്യകാര്‍മികനായിരിക്കും. 5.30ന് കാവുംനട കുരിശടിയിലേക്ക് പ്രദക്ഷിണം. 6.30ന് കുരിശടിയില്‍ വടവാതൂര്‍ സെമിനാരിയിലെ അധ്യാപകന്‍ ഫാ. തോമസ് പാറയ്ക്കല്‍ പ്രഭാഷണം നടത്തും. 


7.30ന് പള്ളിയിലേക്ക് പ്രദക്ഷിണം. 8.30ന് സമാപന ശുശ്രൂഷ. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനം. 

1 comment:

  1. നിനച്ചിരിക്കാതെ എത്തിയ മഴയുടെ ഭീഷണി മൂന്നാം ദിവസവും തുടരുന്നതിനിടെയും നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാളിനോടനുബബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഭക്തജനങ്ങളുടെ വന്‍ തിരക്ക്.

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls