Sunday, November 27, 2011

മനംകവരാന്‍ വിനോദ കേന്ദ്രം ; മൈതാനം നിറയെ കടകള്‍




നെടുംകുന്നം പള്ളിയിലെ പ്രധാന തിരുന്നാളിന് രണ്ടു ദിവം മുന്പുതന്നെ പള്ളി മൈതാനത്ത് വ്യാപാര സ്ഥാപനങ്ങളും വിനോദകേന്ദ്രവും സജീവമായി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ ഇക്കുറി കടകളുടെ എണ്ണം കൂടുതലാണ്. തിരുന്നാള്‍ വിപണിയുടെ നിര്‍വചനത്തിന്‍റെ ഭാഗമെന്നു വിശേഷിപ്പിക്കാവുന്ന കടകളാണ് ഏറെയും.





കുട്ടികള്‍ക്കു വേണ്ട കളിപ്പാട്ടങ്ങളും മാല, വള, ചാന്തുപൊട്ട് തുടങ്ങിയവയും വില്‍ക്കുന്ന സ്റ്റേഷനറി കടകള്‍, ഈന്തപ്പഴവും ഉഴുന്നാടും മറ്റുമുള്ള മധുരപലഹാര വില്‍പ്പനശാലകള്‍, ബലുണുകള്‍, പീപ്പികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന കടകള്‍, പാത്രങ്ങളും വീട്ടുപകരണങ്ങളും വില്‍ക്കുന്ന കടകള്‍, ഫര്‍ണീച്ചര്‍ ഷോപ്പുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.






സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റും സര്‍വ്വസാധാരണമാകുന്നതിനു മുന്പ് തിരുന്നാള്‍ വിപണിയില്‍ വന്‍ തോതില്‍ കച്ചവടം നടന്നിരുന്നു. ഏത് ഉല്‍പ്പന്നവും എപ്പോഴും ലഭിക്കുന്ന സാഹചര്യം വന്നതോടെ തിരുന്നാള്‍ വിപണിയില്‍ വില്‍പ്പന താഴ്ന്നു. അതുകൊണ്ടുതന്നെ തിരുന്നാള്‍ വേളയില്‍ മൈതാനത്തെ കടകളുടെ എണ്ണവും കുറഞ്ഞു.  







സാധനങ്ങള്‍ വാങ്ങിയാലും ഇല്ലെങ്കിലും മൈതാനത്തെ കടകള്‍ക്കിടയിലൂടെ അലഞ്ഞു നടക്കുന്നത് തലമുറകള്‍ക്ക് വേറിട്ട അനുഭവമായിരുന്നു. 







പള്ളി ഓഡിറ്റോറിയത്തിനു മുന്നിലായി നിര്‍മാണം പൂര്‍ത്തയായിരിക്കുന്ന അമ്യൂസ് മെന്‍റ് പാര്‍ക്കാണ് ഇക്കുറി മൈതാനത്തെ പ്രധാന ആകര്‍ഷണം. ജയന്‍റ് വീല്‍, ഡ്രാഗണ്‍ റൈഡ്, ബൈക്ക് റൈഡ് തുടങ്ങിയ വിഭിന്നമായ ഇനങ്ങള്‍ നാട്ടിലെത്തിയിരിക്കുന്നത് കുട്ടികള്‍ക്ക് നല്‍കുന്ന ആഹ്ലാം ചെറുതല്ല. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.




തിരുന്നാള്‍ വിപണി സര്‍വ്വസജ്ജമാണെങ്കിലും തുടര്‍ച്ചയായി പെയ്യുന്ന ചാറ്റല്‍മഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രണ്ടു ദിവസത്തേക്കുകൂടി മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം കച്ചവടക്കാരുടെയും അമ്യൂസ്മെന്‍റ് പാര്‍ക്ക് നടത്തുന്നവരുടെയും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.







1 comment:

  1. പള്ളി ഓഡിറ്റോറിയത്തിനു മുന്നിലായി നിര്‍മാണം പൂര്‍ത്തയായിരിക്കുന്ന അമ്യൂസ് മെന്‍റ് പാര്‍ക്കാണ് ഇക്കുറി മൈതാനത്തെ പ്രധാന ആകര്‍ഷണം. ജയന്‍റ് വീല്‍, ഡ്രാഗണ്‍ റൈഡ്, ബൈക്ക് റൈഡ് തുടങ്ങിയ വിഭിന്നമായ ഇനങ്ങള്‍ നാട്ടിലെത്തിയിരിക്കുന്നത് കുട്ടികള്‍ക്ക് നല്‍കുന്ന ആഹ്ലാം ചെറുതല്ല. ദൂരെ സ്ഥലങ്ങളില്‍നിന്നുപോലും അമ്യൂസ്മെന്‍റ് പാര്‍ക്കിലേക്ക് ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls