Friday, November 25, 2011

നെടുംകുന്നം പള്ളി തിരുന്നാളിന് തുടക്കമായി

നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫോറോനാപ്പള്ളിയില്‍ വിശുദ്ധ സ്നാപകയോഹന്നാന്‍റെ തിരുന്നാളിന് തുടക്കമായി. 2011 നവംബര്‍ 25 വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന ചടങ്ങില്‍ വികാരി ഫാ. മാത്യു പുത്തനങ്ങാടി കൊടികയറ്റി.
ഫാ. ജെയിംസ് പഴേമഠം, ഫാ. സഖറിയാസ് പുതുപ്പറന്പില്‍,  ഫാ. തോമസ് പായിക്കാട്ടുമറ്റത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷവും ലദീഞ്ഞും നൊവേനയും നടന്നു. ഫാ. ജെയിംസ് പഴയമഠം മുഖ്യകാര്‍മികത്വം വഹിച്ചു. 

Wednesday, September 14, 2011

സാജു ഡോമിനിക് സി.സി.ഐ ജനറല്‍ മാനേജര്‍


കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമന്‍റ്
സ് കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ജനറല്‍ മാനേജരായി (ഹ്യുമന്‍ റിസോഴ്‌സസ്‌) നെടുംകുന്നം സ്വദേശി സാജു എസ്‌. ഡൊമിനിക്‌ നിയമിതനായി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്‌ ഇദ്ദേഹം. 

നെടുകുന്നം പുതിയാപറമ്പില്‍ പി.ഡി. ഡോമിനിക് -മേഴ്സി  ദന്പതികളുടെ മൂത്ത മകനായ സാജു ഇപ്പോള്‍ ചവറയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് സില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഹ്യുമന്‍ റിസോഴ്‌സസ്‌) ആണ്‌.

ഭാര്യഃ ബീന സാജു. മക്കള്‍ഃഅന്‍സ, ടോണി സഹോദരങ്ങള്‍ഃ ബിജു, ഡോജു, അനില്‍, ടിജു.






Wednesday, May 11, 2011

ചങ്ങാനേശേരി അതിരൂപതാ ദിനാചരണം 20ന് നെടുംകുന്നത്ത്

124-ആമത് 
ചങ്ങനാശേരി അതിരൂപതാ ദിനാചരണം
2011 മെയ് 20 വെള്ളി
പുത്തന്‍പറന്പില്‍ തൊമ്മച്ചന്‍ നഗര്‍
(സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളി, നെടുംകുന്നം)
*ശതോത്തര രജതജൂബിലി ഉദ്ഘാടനം*
*അല്‍മായ വര്‍ഷ ഉദ്ഘാടനം*
*പ്രതിനിധി സമ്മേളനം*
*അവാര്‍ഡ് ദാനം*

മാര്‍പ്പാപ്പയുടെ ഭാരതത്തിലെ പ്രതിനിധി 
ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോറെ പെന്നാക്കിയോ 
പങ്കെടുക്കുന്നു


കാഞ്ഞൂപ്പറന്പിലച്ചന്‍ നിര്യാതനായി

നെടുംകുന്നം ഇടവകയുടെ മുന്‍ വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറന്പില്‍ ഇന്ന് (മെയ് 11) നിര്യാതനായി. 76 വയസായിരുന്നു. 1962 മാര്‍ച്ച് 26ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സഖറിയാസ് നിരവധി ഇടവകകളില്‍  സഹവികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം പിന്നീട്.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls