Monday, November 28, 2011

പുഴുക്കു നേര്‍ച്ച ഒരുങ്ങുന്നു

നെടുംകുന്നം പള്ളിയിലെ പുഴുക്കു നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കുന്ന ജോലി അവസാന ഘട്ടത്തില്‍. ഈ റിപ്പോര്‍ട്ട് എഴുതുന്ന പുലര്‍ച്ചെ ഒരു മണിക്കും പള്ളി മേടയുടെ പരിസരത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ അനേകംപേര്‍ ജോലിയില്‍ വ്യാപൃതരാണ്.


കാവുംനടയില്‍നിന്ന് പ്രദക്ഷിണം തിരിച്ചെത്തിയതിനു പിന്നാലെ വിഭവങ്ങള്‍ തയാറാക്കിത്തുടങ്ങിയിരുന്നു. കപ്പ, കാച്ചില്‍, ചേന്പ്, ഏത്തക്കായ, ഇഞ്ചി, സവാള, ഇറച്ചി തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് പുഴുക്കിന്‍റെ ചേരുവ.  മുന്‍കാലങ്ങളില്‍ ഇവയിലേറെയും ഇടവകാംഗങ്ങള്‍ വീടുകളില്‍നിന്ന് എത്തിക്കുകായിരുന്നെങ്കില്‍ കൃഷി ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ വിഭവങ്ങളുടെ നല്ലൊരു പങ്ക് പള്ളി വിലയ്ക്ക് വാങ്ങുകയാണ്. 



നെടുംകുന്നം പള്ളിയില്‍ പുഴുക്കു നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കുന്ന വിശ്വാസികള്‍



കപ്പയാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇന്ന്(നവംബര്‍ 29) രാവിലെ പതിനൊന്നു മണിയോടെ നേര്‍ച്ച തയാറാക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.  


വലിയ ചെന്പു പാത്രത്തില്‍ തയാറാക്കുന്ന പാകമായതിനുശേഷം പുഴുക്ക് അടുപ്പില്‍നിന്ന് താഴെയിറക്കുന്നത് ഭഗീരഥ യജ്ഞമാണ്. ഇത് അനായാസമാക്കുന്നതിന് ലക്ഷ്യമിട്ട് ഇടവകാംഗങ്ങളില്‍ ഒരാള്‍തന്നെ വികസിപ്പിച്ചെടുത്ത കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രം ഇത്തവണത്തെ പുഴുക്കു നേര്‍ച്ചയുടെ അണിയറക്കാഴ്ച്ചകളില്‍ ശ്രദ്ധേയം. അതേക്കുറിച്ച് പിന്നാലെ വിശദീകരിക്കാം.

2 comments:

  1. പുഴുക്കില്‍ ഇറച്ചിയും ഇല്ലേ? എല്ലും കപ്പയും എന്നല്ലേ ഈ പുഴുക്ക് നേര്‍ച്ചയെ വിശേഷിപ്പിക്കുന്നത്?
    ചെറുപ്പത്തില്‍ തിന്ന ഓര്മ. അന്നും വലിയ തിക്കും തിരക്കുമായിരുന്നു. തേക്കിലയില്‍ വിളമ്പിയിരുന്ന പുഴുക്ക് നേര്ച്ച തിന്നാന്‍ അന്ന് ഒരു കൌതുകം ആയിരുന്നു.
    വീണ്ടും നെടുംകുന്നം പള്ളിയില്‍ പെരുന്നാള് കൂടി, പുഴുക്ക് നേര്‍ച്ചയും കഴിച്ചു, ബാല്യ കൌമാര കാല സ്മരണകള്‍ അയവിറക്കാന്‍ ഒരു മോഹം.
    വെറുതെ ഒരു മോഹം.

    ReplyDelete
  2. @Ponnoly Blogs
    .തീര്‍ച്ചയായും ഇറച്ചിയുണ്ട്. അതേക്കുറിച്ച് മുകളിലെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഇന്നും തിരക്കിന് കുറവില്ല. തേക്കിലയില്‍തന്നെയാണ് വിളന്പുന്നത്

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls