മദ്യപിക്കുന്നരെല്ലാം കൂറകളാണെന്ന് വിചാരിക്കുന്നോരുണ്ട്. ഇതിലധികവും പെണ്ണുങ്ങളാണെന്നാണ് ഞങ്ങക്കു തോന്നുന്നത്. പക്ഷെ, മദ്യം ഉപയോഗിക്കുന്നോരില്‍തന്നെ ഇങ്ങനയൊരു വേര്‍തിരിവ് മനസില്‍ കൊണ്ടുനടക്കുന്നോരുമുണ്ട്. അതായത് ഡ്യൂട്ടി പെയ്ഡില്‍നിന്നും മറ്റ് മുന്തിയ കേന്ദ്രങ്ങളില്‍നിന്നും വെലകൂടിയ ബ്രാന്‍ഡുകള് വാങ്ങിച്ച് അടിക്കുന്ന നമ്മള് വലിയ സംഭവമാണെന്നും ബീവറേജസില്‍ മണിക്കൂറുകളോളം ക്യൂനിന്ന് പാവങ്ങളുടെ ബ്രാന്‍ഡുകള്‍ വാങ്ങിയടിക്കുന്നോര് പുവര്‍ മല്ലൂസാണെന്നുമാണ് ഇവരുടെ വിചാരം.
പക്ഷെ വെലകൂടിയതിനേക്കാള്‍ പെട്ടെന്ന് കിക്കാകുന്നതും കൊറഞ്ഞ അളവ് അടിച്ച് കൂടുതല്‍ തരിപ്പ് കിട്ടുന്നതും വെല കുറഞ്ഞ ബ്രാന്‍ഡുകളാണെന്ന് ഈ മൊയ് ലാളിമാര്‍ക്ക് അറിയാമ്മേലല്ലോ? മാത്രവുമല്ല. ഏതടിച്ചാലും പുറത്തുപോകുന്നത് വെറും മൂത്രം!
പക്ഷെ, ബീവറേജസീന്ന് സാധനം മേടിക്കാന്‍ ആളെ കിട്ടാതെ വരുന്പോ ഓപ്പറേഷന്‍ തീയേറ്ററിന്‍റെ പൊറത്ത് തെക്കുവടക്ക് ഓടിനടക്കുന്ന ചെല ചേട്ടമ്മാരടെ അവസ്ഥേലാകും ഈ മൊയ് ലാളിമാര്. ഇവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത!
ബീവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് സെല്‍ഫ് സര്‍വീസ് എ.സി ഔട്ട് ലെറ്റുകള്‍ തുറക്കുകയാണ്. എന്നുവച്ചാല്‍ ഇപ്പം സൂപ്പര്‍ മാര്‍ക്കറ്റിപ്പോയി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങിക്കുന്നതുപോലെ മദ്യവും ഇഷ്ടമനുസരിച്ച് ക്യൂനില്‍ക്കാതെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതുവഴി തുറന്നുകിട്ടുന്നത്- പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു മദ്യ സൂപ്പര്‍ മാര്‍ക്കറ്റ്. ആളോഹരി കള്ളുകൂടിയില്‍ ലോക റെക്കോര്‍ഡിട്ട കേരളത്തില്‍ ഇതുപോലൊരു സംവിധാനം ഏത്രയോ വര്‍ഷം മുന്പ് തൊടങ്ങേണ്ടതായിരുന്നു?
തിരുവനന്തപുരം ഉള്ളൂരില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റ് തൊടങ്ങിക്കഴിഞ്ഞു.
ഉടന്‍ തന്നെ കൊച്ചിയിലും കോഴിക്കോട്ടും ഇതേ രീതിയിലുള്ള കടകള്‍ തുറക്കാനാണ് ബിവറേജ്‌സ് കോര്‍പ്പറേഷന്റെ പദ്ധതി. കാലക്രമത്തില്‍ നമ്മടെ കറുകച്ചാലിലും വരുവാരിക്കും ഇതൊക്കെ!
സൂപ്പര്‍ മാര്‍ക്കറ്റ് എന്നു കേട്ടാലൊടനെ കൂറകളെല്ലാംകൂടി ചാടിപ്പൊറപ്പെടേണ്ട. 500 രൂപയ്ക്ക് മുകളിലുള്ള റമ്മും 600 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡി, വിസ്‌കി, വോഡ്ക തുടങ്ങിയവയും 100 രൂപയ്ക്കു മുകളിലുള്ള ചില്‍ഡ് ബിയറുമാണ് ഇപ്പം ഇവിടെ വിക്കുന്നെ. സാധാരണ ബീവറേജസില്‍ കിട്ടാത്ത നിരവധി ബ്രാന്‍ഡുകളും പുതിയ ഔട്ട്‌ലെറ്റില്‍ കിട്ടും. പക്ഷ, നില്‍ക്കുന്ന നിപ്പീ എളികേറിയാല്‍, കയ്യി കാശൊണ്ടേല്‍ കൂറകള്‍ക്കും സ്വാഗതം.
മദ്യപാനികളിലെ മാന്യന്മാരുടെ പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി തുടങ്ങിയ ബീവറേജസ് കോര്‍പ്പറേഷന്‍ ആകാശത്തോളം വളരാന്‍ നമ്മക്ക് പ്രാര്‍ത്ഥിക്കാം.
(വിവരത്തിന് കടപ്പാട്-മാതൃഭൂമി.കോം)



No comments:
Post a Comment