Friday, April 6, 2012

വിശ്വാസി സമൂഹം കുരിശിന്‍റെ വഴിയിലേക്ക്




നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ ദുഃഖവെള്ളിയാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും.പ്രസംഗം, കുരിശിന്‍റെ വഴി, നഗരികാണിക്കല്‍ എന്നിവയ്ക്കുശേഷം കൊച്ചുപള്ളിയില്‍ യേശുവിന്‍റെ കബറടക്ക ശുശ്രൂഷ നടക്കും. ഇടവകയില്‍നിന്നും  മറ്റ് സ്ഥലങ്ങളില്‍നിന്നും തിരുക്കര്‍മ്മങ്ങള്‍ക്കായി ഉച്ചമുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങി. 
നഗരികാണിക്കലിനുള്ള യേശുവിന്‍റെ തിരുശരീരമടങ്ങുന്ന മഞ്ചം പള്ളിമേടയില്‍ ഇന്നു രാവിലെ സി.വൈ.എം.എ അംഗങ്ങള്‍ പൂക്കള്‍കൊണ്ട് അലങ്കരിച്ചു.








No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls