നാട്ടുകാരനായ ജോണി ആന്‍റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് കറുകച്ചാല്‍ ഷാന്‍ തീയേറ്ററിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നവീകരണത്തിനുശേഷം റിലീസ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മാസ്റ്റേഴ്സ് ഉദ്ഘാടന ചിത്രമായത്.
സാറ്റലൈറ്റ് മുഖേന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന സംവിധാനം, ഡി.ടി.എസ് സൗണ്ട്, പുഷ്ബാക്ക് സീറ്റുള്ള ബാല്‍ക്കണി, മികച്ച ടോയ് ലറ്റുകള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയാണ് പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷെ, നേരത്തെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വൈഡ് റിലീസ് സംവിധാനം പ്രാവര്‍ത്തികമാക്കാതെ ഇവിടെ സിനിമകള്‍ റിലീസ് ചെയ്യാനാവില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവിലെ റിലീസ് കേന്ദ്രങ്ങളുടെ ഉടമകളുടെ എതിര്‍പ്പാണ് തീരുമാനം വൈകാന്‍ കാരണമെന്നറിയുന്നു. ഇതേക്കുറിച്ച് ഏപ്രില്‍ 13ന് പള്ളിപ്പടി കൂട്ടായ്മ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നവീകരിച്ച തിയേറ്ററിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. ചലച്ചിത്ര നടനും തിയേറ്ററിന്‍റെ അയല്‍വാസിയുമായ ചലച്ചിത്രതാരം കോട്ടയം നസീര്‍ ആദ്യ ടിക്കറ്റ് വില്‍പ്പന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുലോചന മധു അധ്യക്ഷത വഹിച്ചു.
മാമ്മൂട് കൊച്ചുറോഡ് സ്വദേശിയായ ജോണി ആന്‍റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ് ഉദ്ഘാടന ചിത്രമായത് നാട്ടുകാര്‍ക്ക് ആഹ്ലാദത്തിനു വക നല്‍കി.നെടുംകുന്നം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ജോണി.
ചിത്രത്തിന്‍റെ ലൊക്കേഷനുകളിലൊന്ന് ചങ്ങനാശേരി എസ്.ബി. കോളേജായിരുന്നു

No comments:
Post a Comment