ന്യൂഡല്‍ഹി: അര്‍ബുദത്തിന്റെ കടല്‍ കടന്ന് ക്രിക്കറ്റ്താരം യുവരാജ്‌സിങ് ഇന്ത്യയില്‍ തിരിച്ചെത്തി. കാലത്ത് പത്തേകാലോടെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
മഹാരോഗത്തിന്റെ പിടിയില്‍ നിന്നു മുക്തിനേടിയെത്തിയ മകനെ അമ്മ ഷബ്‌നം സ്വീകരിച്ചു. അമ്മയ്‌ക്കൊപ്പം നൂറുകണക്കിന് ആരാധകരും മാധ്യമപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. വിമാനമിറങ്ങിയ യുവരാജ് കുറച്ചു നേരം അമ്മയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തുശേഷം വാര്‍ത്താലേഖകരോട് ഒന്നും പറയാതെ കാറില്‍ കയറി വീട്ടിലേയ്ക്ക് തിരിച്ചു. യുവരാജ് നാളെ മാധ്യമപ്രവര്‍ത്തകരെ കണ്ട് തന്റെ രോഗവിവരവും ചികിത്സയും ഭാവി പരിപാടികളും വിശദീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
യുവരാജിനെ സ്വീകരിക്കാന്‍ ബി.സി.സി.ഐ. ഭാരവാഹികളോ ക്രിക്കറ്റ് താരങ്ങളോ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. കീമോതെറാപ്പിയും മാസങ്ങളോളം നീണ്ട ആശുപത്രി വാസവും കഴിഞ്ഞാണ് എത്തിയതെങ്കിലും അതിന്റെ ക്ഷീണമൊന്നും യുവരാജിന്റെ മുഖത്തോ നടപ്പിലോ ദൃശ്യമായിരുന്നില്ല.
അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതേറാപ്പിക്ക് വിധേയനായ യുവരാജ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് ആസ്പത്രി വിട്ടത്. പിന്നീട് ഏതാനും ദിവസം ലണ്ടനില്‍ വിശ്രമത്തിലായിരുന്നു. ലണ്ടനില്‍ നിന്നാണ് ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്. ''ഇനി കാത്തിരിക്കാന്‍ വയ്യ. ഇന്ത്യയില്‍ എത്തിയ കൂട്ടുകാരേയും വീട്ടുകാരേയും കാണാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്''- യുവരാജ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു.
(വാര്‍ത്തയ്ക്ക് കടപ്പാട്- മാതൃഭൂമി. കോം)

No comments:
Post a Comment