Thursday, April 12, 2012

നവീകരിച്ച കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡ് തുറന്നു


കറുകച്ചാലില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കും: ഡോ. എന്‍. ജയരാജ്


കറുകച്ചാല്‍: പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാല്‍ കറുകച്ചാലില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. നവീകരിച്ച കറുകച്ചാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം കിട്ടിയാല്‍ പുതിയ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദുമായി ഇതു സംബന്ധിച്ച് ചര്‍ച്ചനടത്തുമെന്ന് എംഎല്‍എ സൂചിപ്പിച്ചു. ഓപ്പറേറ്റിംഗ് സെന്റര്‍ നിലവില്‍വന്നാല്‍ ഇപ്പോഴത്തെ സ്റ്റാന്‍ഡിലെ തിരക്ക് കുറയ്ക്കാനാകും-അദ്ദേഹം ചൂണ്ടിക്കാട്ടി.


പഞ്ചായത്ത് പ്രസിഡന്റ് സുലോചനാ മധു അധ്യക്ഷതവഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനം പൂര്‍ത്തിയാക്കിയ കുടുംബശ്രീ വനിതകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. 


ജില്ലാ പഞ്ചായത്ത് അംഗം ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി എന്‍. കുറുപ്പ്, സജി നീലത്തുംമുക്കില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. പ്രഭാകരക്കുറുപ്പ്, പഞ്ചായത്ത് അംഗങ്ങളായ ബി. ബിജുകുമാര്‍, രാധമ്മ ചന്ദ്രശേഖരപിള്ള, ത്രേസ്യാമ്മ തോമസ്, എല്‍. ശാന്തകുമാരി, ശോഭന കുമാരി, അമ്മിണി ജ്ഞാനകുമാര്‍, ആനി മാത്യു, സിബി സെബാസ്റ്റിയന്‍, റെജി ഇട്ടി, മത്തായി ഔസേഫ്, മറിയാമ്മ തോമസ്, എം.ആര്‍. വേലായുധന്‍, എന്‍. ജയപ്രകാശ്, സുജാത റെജി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.സി. ചെറിയാന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.എം. ശശിധരന്‍, ആര്‍. പ്രസാദ്, ജോസ് ചമ്പക്കര, ഒ.എം. ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 36 ലക്ഷം രൂപ ചെലവഴിച്ചാണു സ്റ്റാന്‍ഡ് മുഴുവനായും കോണ്‍ക്രീറ്റ് ചെയ്തത്. 


(വാര്‍ത്തയ്ക്ക് കടപ്പാട്- വിവിധ പത്രങ്ങള്‍)

No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls