നവീകരിച്ച കറുകച്ചാല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍റ് മന്ത്രി എ.പി. അനില്‍കുമാര്‍ ഇന്ന് വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. സമ്മേളനോദ്ഘാടന വും ഉപഹാര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
രാധാ വി.നായരും കുടുംബശ്രീ വനിതകള്‍ക്കായുള്ള വാദ്യോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സുലോചനാ മധുവും നിര്‍വഹിക്കും.
പഞ്ചായത്തിന്‍റെ തനതു ഫണ്ടില്‍നിന്ന് 36 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റാന്‍ഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടരമാസത്തോളം സ്റ്റാന്‍ഡ് അടച്ചിട്ടിരുന്നു. പഴയ ടാറിംഗ് ഇളക്കിമാറ്റി ഒരടി കനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.
സ്റ്റാന്‍ഡില്‍ മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ മികവുറ്റ ഡ്രെയിനേജ് സംവിധാനമാണ് ഏര്‍പ്പെടുത്തയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യത്തിനു ചരിവും നല്‍കിയിട്ടുണ്ട്. മണിമല റോഡില്‍നിന്ന് സ്റ്റാന്‍ഡിലേക്കുള്ള ബൈപാസും കോണ്‍ക്രീറ്റ് ചെയ്തു. സ്റ്റാന്‍ഡിനുള്ളില്‍ മൂന്നുനില ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മിക്കാനുള്ള പദ്ധതിയും പഞ്ചായത്തിന്‍റെ പരിഗണനയിലുണ്ട്. മാവായിരം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ താഴെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും



No comments:
Post a Comment