കഴിഞ്ഞ ദിവസം നിര്യാതനായ നെടുംകുന്നം പുലിയളയ്ക്കല്‍ ഏബ്രഹാം വര്‍ഗീസിന്‍റെ മകന്‍ വര്‍ഗീസി(ജോര്‍ജുകുട്ടി-42)ന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശാന്തിപുരം സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കും. ഭാര്യ റേച്ചല്‍ വേങ്ങലോട്ട് മുണ്ടപ്ലാക്കല്‍ ചെങ്ങരൂര്‍. മക്കള്‍-സ്നേഹ, ഷിജോ. മാതാവ്-ശോശാമ്മ. സഹോദരങ്ങള്‍- ലൗലി, ലാലി, അനു.
പെയിന്‍റിംഗ് തൊഴിലാളിയായിരുന്ന ജോര്‍ജുകുട്ടിക്ക് റാന്നിയിലെ തൊഴില്‍സ്ഥലത്തിനു സമീപമുള്ള തിട്ടയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



No comments:
Post a Comment