ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നെടുംകുന്നം മേഖലയിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നവംബര്‍ രണ്ടിന് 9.30 മുതല്‍ 3.30 വരെ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാളില്‍ നടക്കും. സെമിനാറില്‍ വിശ്വാസവര്‍ഷോദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വഹിക്കും.
സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു പുത്തനങ്ങാടി അധ്യക്ഷത വഹിക്കും. കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോളി വടക്കന്‍, ബെന്നി കുര്യന്‍ എന്നിവര്‍ ക്ലാസ് നയിക്കും. ജോസഫ് കെ. നെല്ലുവേലി, പി.ജെ. ഏബ്രഹാം, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.



No comments:
Post a Comment