ജീവിതത്തനും മരണത്തനുമിടയില്‍ തള്ളിനീക്കിയ മണിക്കൂറുകള്‍ക്കൊടുവില്‍ ജ്യോതിസ് (33) ഇന്നു പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.നെടുംകുന്നം പള്ളിപ്പടിയിലെ ജൂബിലാന്‍റ് ഡിജിറ്റല്‍ ആന്‍റ് ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമയായ ജ്യോതിസ് ദേവസ്യയെ ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവശനിലയില്‍ കറുകച്ചാല്‍ എന്‍.എസ്.എസ് ആശുപത്രിയില്‍ എത്തിക്കുകയും അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോട്ടയത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. നില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് ബുധനാഴ്ച്ചമുതല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ശ്വാശോച്ഛ്വാസം നിലനിര്‍ത്തിവരികയായിരുന്നു. ഇന്നലെ നെടുംകുന്നം നാട്ടുവിശേഷം ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ ജ്യോതിസിനുവേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് നെടുംകുന്നം പള്ളി സെമിത്തേരിയില്‍.
നെടുംകുന്നം മഠത്തിന്‍പടി-കൂനാനി റോഡില്‍ മുതിരക്കാലായില്‍ ചാക്കോ ദേവസ്യ(വക്കച്ചന്‍) -മറിയമ്മ ദന്പതികളുടെ മകനാണ് ജ്യോതിസ്. ഭാര്യ: തൃക്കൊടിത്താനം അഴിമുഖത്ത് ജിഷ. സഹോദരി -ജോസ്മി മനോജ്.



No comments:
Post a Comment