നെടുംകുന്നത്തെ കായികപ്രേമികള്‍ കാത്തിരുന്ന മൂഹൂര്‍ത്തത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. മുപ്പത്തയൊന്നാമത് സി.വൈ.എം.എ അഖിലകേരളാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് വൈകുന്നേരം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ് കോര്‍ട്ടില്‍ വിസില്‍ മുഴങ്ങും.
ടൂര്‍ണ്ണമെന്റിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തയാക്കി ഇന്നു പുലര്‍ച്ചെ മൂന്നുണിയോടെയാണ് സി.വൈ.എം.എ അംഗങ്ങള്‍ പിരിഞ്ഞത്. കോര്‍ട്ടിന്റെ കവാടത്തില്‍ ആകര്‍ഷകമായ ബഹുവര്‍ണ്ണ കമാനമാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. കോര്‍ട്ട് വര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. രാവിനെ പകലാക്കുന്ന ശബ്ദ, വെളിച്ച ക്രമീകരണങ്ങളും ആവേശം പതിന്മടങ്ങായി പൊലിപ്പിക്കുന്ന ഗാലറിയും സജ്ജമായിക്കഴിഞ്ഞു.
ഇന്ന് നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ നായര്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനംചെയ്യും. സി.വൈ.എം.എ ഡയറക്ടറും നെടുംകുന്നം ഫൊറോനാപ്പള്ളി വികാരിയുമായ ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പോത്തന്‍, ചമ്പക്കര സി.വി.എന്‍. കളരി ചികിത്സാ കേന്ദ്രം മേധാവി ഡോ. ജി. ശ്രീധരക്കുറുപ്പ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സി.വൈ.എം.എ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് സ്വാഗതവും സെക്രട്ടറി ജുബിന്‍ കുര്യന്‍ നന്ദിയും പറയും.
തുടര്‍ന്ന് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ സി.വൈ.എം.എയും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളേജും ഏറ്റുമുട്ടും. തേവര എസ്.എച്ച് ക്ലബും ആലപ്പി ബാസ്‌ക്കറ്റ്‌ബോളേഴ്‌സും തമ്മിലാണ് രണ്ടാമത്തെ പോരാട്ടം.
അപ്പം പറഞ്ഞുനിക്കാന്‍ നേരമില്ല. ഇനി നേരെ പള്ളിക്കലേക്ക്
ഇനിയും പാസെടുത്തിട്ടില്ലാത്തവര്‍ക്ക് പ്രവേശനകവാടത്തിനു സമീപമുള്ള കൗണ്ടറില്‍നിന്ന് പാസുകള്‍ വാങ്ങാം. ഇനി നമ്മക്ക് കോര്‍ട്ടിനടുത്ത് കാണാം
ബൈ.





No comments:
Post a Comment