ഗര്‍ഭം അലസിപ്പിച്ചാല് ചെലപ്പം കേസും പുലിവാലുമൊക്കെയാകും.
പക്ഷെ, തന്നത്താനെ അലസിപ്പോയാല് ഒരു കൊഴപ്പവോവില്ല.
അങ്ങനെ തന്നത്താനെ അലസിപ്പോകണമെന്നൊളോര് നേരെ
നെടുംകുന്നം കവലോട്ട് വാ.
എന്നിട്ട് ഒരു ബൈക്കിന്‍റെ പൊറകിലോ കാറേലോ ബസേലോ കേറി നേരെ പടിഞ്ഞാട്ടുവിട്.
മിക്കവാറും മാണികൊളത്ത് ചെല്ലുന്പം സംഗതി ഓക്കെയാകും. ഇല്ലെങ്കി കറുകച്ചാല് വാകച്ചോടുവരെ പോയാ മതി. ഒളിച്ചും പാത്തും വല്ലോം ചെയ്യുന്നേന്‍റെ റിസ്കും പേടിം ഒന്നും വേണ്ട. അഞ്ചു പൈസ ഫീസുവില്ല. സോഭാവിക അലസിപ്പിക്കല്.
പ്രസവിച്ച് കൊച്ചുവേണവെന്നൊള്ള ഗര്‍ഭിണികള് നെടുങ്കുന്നം പള്ളിപ്പെരുന്നാളിനുപോലും ഈവഴി വന്നേക്കല്ല്. പറഞ്ഞേക്കാം. ങ്ഹാ!
ഞങ്ങള് പറയുന്നത് വിശ്വാസവായില്ലേല് ഇന്നത്തെ മനോരമേല് വന്ന സാധനം ദേ താഴെ.



No comments:
Post a Comment