ഇന്ന് ട്രെയിനേല് വല്ലോടത്തും പോകാന്‍ ഉദ്ദേശവൊണ്ടോ. അത് മറന്നേക്ക്. അല്ലേല് സ്റ്റേഷനില്‍ കുത്തിയിരുന്ന് തെക്കോട്ടും വടക്കോട്ടും പോകുന്നോരുടെ എണ്ണമെടുക്കേണ്ടിവരും. പിറവത്ത് പാത ഇരട്ടിപ്പിക്കല് പണി നടക്കുന്നകൊണ്ട് കോട്ടയം റൂട്ടില്‍ ഗതാഗതം ഭാഗീകമായി തടസപ്പെടുവെന്നാ റെയില്‍വേ അറിയിച്ചേക്കുന്നെ.
ദേ കൊറച്ചു മുന്പേ. രാവിലെ ഏഴയ്ക്കത്തെ എറണാകൊളം-കോട്ടയം പാസഞ്ചറും വൈകിട്ട് അഞ്ചേകാലിന് കോട്ടയത്തൂന്ന് എറണാകൊളത്തിനുള്ള പാസഞ്ചറും റദ്ദാക്കീട്ടൊണ്ട്.
കൊല്ലം-എറണാകൊളം പാസഞ്ചറും തിരുവനന്തത്തൂന്നൊള്ള വേണാട് എക്‌സ്പ്രസും കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഗുരുവായൂരില്‍നിന്ന് എറണാകൊളം ടൗണ്‍ വരെയെത്തി തിരിച്ചതിന്‍റെ പാട്ടിനുപോകും.
ഡെല്ലീന്ന് തിരുവന്തോരത്തിന് വരുന്ന കേരളാ എക്സ്പ്രസ് അരമണിക്കൂര്‍ മുളന്തുരുത്തീലും മംഗലാപുരത്തേയ്ക്കുള്ള പരശുറാം എക്‌സ്പ്രസ് മുക്കാ മണിക്കൂര്‍ വൈക്കത്തും പിടിച്ചിടുമെന്ന് റെയില്‍വേക്കാരു പറഞ്ഞതായി പത്രങ്ങള് റിപ്പോര്‍ട്ട കൊടുത്തിട്ടുണ്ട്.



No comments:
Post a Comment