പാണ്ടിച്ചേരി ജിജിമോനെ റൈസിംഗ്സണ്‍ ബസിലെ കണ്ടക്ടറ് തല്ലി. ബസീന്ന് തള്ളി താഴെയിടുകേം ചെയ്തു. ബുധനാഴ്ച്ച രാത്രീല് വണ്ടി കറുകച്ചാലീന്ന് പള്ളിപ്പടിലേക്ക് വരുന്പഴാ സംഭവം. ടിക്കറ്റിന് ചില്ലറ കൊടുത്തില്ലെന്നുംപറഞ്ഞുള്ള തര്‍ക്കവാ കയ്യാങ്കളിയായത്.
മണിമല റൈസിംഗ്സണേലെ കണ്ടക്ടറാ കക്ഷി. എന്നിട്ട് വ്യാഴാഴ്ച്ച രാവിലെ നാട്ടുകാരെല്ലാംകൂടി പള്ളിപ്പടിക്കല് ബസു തടഞ്ഞിട്ടു.
ബുധനാഴ്ച്ച രാത്രി ഒന്പതുമണിയായിയക്കാണും, ബസ് കറുകച്ചാലീന്ന് സ്റ്റാര്‍ട്ടു ചെയ്തപ്പംതൊട്ട് കണ്ടക്ടറ് കലിപ്പാരുന്നെന്ന് വണ്ടിയേലൊണ്ടാരുന്നോര് പറയുന്നു. പള്ളിപ്പടി ടിക്കറ്റ് ചോദിച്ച ഒരാക്ക് കടനിക്കാട് പള്ളിപ്പടി സ്റ്റോപ്പുവരെയുള്ള ടിക്കറ്റെഴുതിക്കൊടുത്തതാണ് തൊടക്കം. അതിന്‍റെ തര്‍ക്കം തീരുന്നേനു മുന്പാണ് ജിജിമോന്‍റെ പ്രശ്നം.
പള്ളിപ്പടിലേക്കുള്ള ടിക്കറ്റിന് ജിജമോന്‍ അന്പതു രൂപയാ കൊടുത്തത്. അഞ്ചു വേണവെന്ന് കണ്ടക്ടറു പറഞ്ഞു. ചില്ലറയില്ലെന്ന് പറഞ്ഞപ്പം എങ്കി അവിടെ എറങ്ങിക്കോളാനായി. അതോടെ അടുത്ത വാക്കുതര്‍ക്കവായി. വണ്ടിടി പള്ളപ്പടിക്കടുത്ത് നമ്മടെ പടിഞ്ഞാറേമുറിക്കാരുടെ വീടിന്‍റെ മുന്നിലെത്തിയപ്പോ കണ്ടക്ടറ് ജിജിമോന്‍റെ മൊഖത്തടിച്ചു. എന്നിട്ട് ഡോറുതൊറന്ന് പുറത്തേക്ക് തള്ളിയിവാരുന്നെന്ന് ബസേലൊണ്ടാരുന്ന പള്ളിപ്പടീന്നുതന്നെയൊള്ള ആള്‍ക്കാര് പറഞ്ഞു.
വ്യാഴാഴ്ച്ച രാവിലെ പള്ളിക്കല് നാട്ടൂരെല്ലാംകൂട വണ്ടി തടഞ്ഞിട്ടു. അതിനു മുന്പേ ആരോ വിവരമറിയിച്ചിട്ടാന്നുതോന്നുന്നു തല്ലിയ കണ്ടക്ടറ് വണ്ടിയേന്ന് മുങ്ങീരുന്നു. എന്നിട്ട് പിന്നെ ജിജിമോന്‍ കറുച്ചാല്‍ പോലീസ് സ്റ്റേഷിനില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പം കണ്ടക്ടര്‍ അവിടിരുന്ന് പരാതിയെഴുതുവാരുന്നു. വെള്ളിയാഴ്ച്ച രണ്ടുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടൊണ്ടെന്നു തോന്നുന്നു.
മണിമല റൈസിംഗ്സണ്‍ രാത്രി കറുകച്ചാലി വന്നു നിക്കുന്ന സമേത്ത് കണ്ടക്ടറും ഡ്രൈവറുവൊക്കെ പലപ്പഴും തൊട്ടപ്രത്തെ ബാറില്‍ പോയി നിപ്പനടിക്കാറൊണ്ടെന്നും അതിന്‍റെ പെരുപ്പു കേറുന്പോ കണ്ടക്ടറ്
യാത്രക്കാരെടെ മേക്കിട്ടു കേറാറൊണ്ടെന്നും നാട്ടുകാരു പറയുന്നു.



No comments:
Post a Comment