സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂളിലെ വര്‍ധിപ്പിച്ച ഫീസില്‍ കുറവു വരുത്തി. പെട്ടെന്നുള്ള വന്‍ വര്‍ധന വിവാദമായ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ പ്രതിനിധികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്‌കൂള്‍ ട്രസ്റ്റ് പുതിയ ഫീസ് നിരക്ക് നിശ്ചയിച്ചത്. ഇതനുസരിച്ചുള്ള പുതിയ ഫീസ് സര്‍ക്കുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണംചെയ്തുതുടങ്ങി. ഇന്നു ചേര്‍ന്ന സ്‌കൂള്‍ ട്രസ്റ്റി ന്‍റെയും പാരിഷ് കൗണ്‍സില്‍ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം പുതിയ ഫീസ് ഘടന അംഗീകരിച്ചു.
ഫീസ് ഗണ്യമായി വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പലരും സ്‌കൂള്‍ മാനേജരെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ മാനേജ്‌മെന്‍റ് തയാറായത്.
സ്‌കൂളി ന്‍റെ നിലവിലെ സാമ്പത്തികനിലയില്‍ ഫീസ് വര്‍ധന 40 ശതമാനത്തില്‍ കുറയ്ക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ഫീസുമായി ബന്ധപ്പെട്ട സമവായത്തിനപ്പുറം സ്‌കൂളി ന്‍റെ നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും മാനേജ്‌മെന്‍റ് സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.


No comments:
Post a Comment