ലളിതസുന്ദരവും സരസവുമായ അവതരണശൈലിയിലൂടെ ജാതിമത ഭേദമെന്യെ ആയിരങ്ങളുടെ മനംകവര്‍ന്ന വിഖ്യാതധ്യാനഗുരു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്‍റെ സുവിശേഷപ്രഘോഷണത്തിന് നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയില്‍ വന്‍തിരക്ക്.
മാര്‍ച്ച് ഏഴാം തീയതി ആരംഭിച്ച ധ്യാനം പതിനൊന്നാം തീയതി ഞായറാഴ്ച്ച സമാപിക്കും. യൂട്യൂബിലെ വീഡിയോകളിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് സുപരിചിതനായ അദ്ദേഹത്തിന്‍റെ വാക്കുകള്‍ നേരിട്ടു ശ്രവിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
കാലത്തിന്‍റെ മാറ്റങ്ങള്‍ മനസ്സിലാക്കി, പ്രായോഗിക ജീവിതത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഭാഷണശൈലിയാണ് പ്രാര്‍ത്ഥന, വചനപ്രഘോഷണം, രോഗശാന്തി തുടങ്ങിയവയില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള മറ്റ് ധ്യാനഗുരുക്കളില്‍നിന്ന് ഫാ. പുത്തന്‍പുരയ്ക്കലിനെ വേറിട്ടുനിര്‍ത്തുന്നത്.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഒന്‍പതു മണിവരെയാണ് ധ്യാനം. സമാപനദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടരയ്ക്ക് കുര്‍ബാന. തുടര്‍ന്ന് 12.30വരെ ധ്യാനം.



No comments:
Post a Comment