നെടുങ്കുന്നം: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥി മാതൃകയായി. നെടുങ്കുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയും പുന്നവേലി കൊന്നമാക്കല്‍ (തെക്കേമുറി) ടി.സി. ജോസഫിന്റെ മകനുമായ ജിജോ ജോസഫാണ് പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കി സ്‌കൂളിനും നാടിനും മാതൃകയായത്.
ബുധനാഴ്ച രാത്രി ഏഴിനു നെടുങ്കുന്നത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി തിരികെ ബൈക്കിനു മടങ്ങുമ്പോള്‍ മാര്‍ക്കറ്റ് റോഡില്‍ വിശ്വകര്‍മ അമ്പലത്തിനു സമീപം റോഡരികില്‍ പഴ്‌സ് കിടക്കുന്നതു കണ്ടത്. ഇതു
ആരുടെതാണെന്നു അറിയാന്‍ പഴ്‌സില്‍ പരതിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. പഴ്‌സുമായി തിരികെ മടങ്ങുമ്പോള്‍ വഴിയില്‍ ഒരാള്‍ ടോര്‍ച്ചുമായി പരിശോധന നടത്തുന്നതു കണ്ടു.
സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് 25000 രൂപ അടങ്ങിയ പഴ്‌സ് യാത്രയ്ക്കിടെ കാണാതെ പോയെന്നു പറഞ്ഞു. തുടര്‍ ന്ന് അടയാളം പറഞ്ഞപ്പോള്‍ പഴ്‌സ് തിരികെ നല്കുകയായിരുന്നു. സൗത്ത് പാമ്പാടി കുറ്റിക്കല്‍ ചാത്തന്‍പുരയിടം ഷാജി വര്‍ഗീസിന്റെയായിരുന്നു പഴ്‌സ്. ഹൈദരാബാദില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ക്കു ഫീസടയ്ക്കാനായി പലിശയ്ക്കു വാങ്ങി മടങ്ങുമ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ടമായത്. യൂത്ത് കോണ്‍ഗ്രസ് കുമ്പിക്കപ്പുഴ യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ജിജോ ജോസഫ്.
(വാര്‍ത്തയ്ക്ക് കടപ്പാട്ദീപിക ദിനപ്പത്രം)



No comments:
Post a Comment