Friday, March 16, 2012

ഒടുവില്‍ സച്ചിന്‍ ഒപ്പിച്ചു; നൂറാമത്തെ നൂറ്.

അതു സംഭവിക്കുന്നേനു മുന്പേ തെക്കോട്ടെടുത്തേക്കുവോന്ന് പേടിച്ചിരുന്ന അച്ചായമ്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഇനി സമാധാനമായിട്ട് ബൈബൈ പറയാം. ഒടുവില്‍ സച്ചിന്‍ നൂറടിച്ചു!

വെറും നൂറടിച്ചതാണോ വലിയ കാര്യവെന്നു ചോദിച്ച് ബീവറേജസ് ക്യൂവില്‍നിന്ന് പള്ളിപ്പടി കൂട്ടായ്മെ തെറിവിളിക്കാനൊരുങ്ങുന്ന ---മ്മാരോട് ഒന്നേ പറയാനൊള്ളൂ- പോയി ക്രിക്കറ്റു കളി പടിക്ക്. മണ്ടമ്മാരടെ കളിയാന്നാണ് മമ്മൂക്ക പറഞ്ഞേക്കുന്നെതെങ്കിലും നൂറു സെഞ്ചുറിയടിക്കുവാന്നൊക്കെപ്പറഞ്ഞാ ചില്ലറക്കാര്യവാന്നോ?

നൂറു സെഞ്ചുറി അടിക്കുന്ന ആദ്യ ക്രിക്കറ്റു കളിക്കാരനാണ് സച്ചിന്‍. ഏഷ്യാ കപ്പില്‍ ബ്ലംഗ്ലാ...അല്ലാ ബ്ലംഗ്ലാ... അല്ല ബംഗ്ലാദേശിനെതിരെ 138 പന്തേല്‍ പത്തു ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് നൂറാമത്തെ നൂറടിച്ചേ. തൊണ്ണൂറ്റിയൊന്പതാമത്തെ കളികഴിഞ്ഞ് പിന്നെ 33 കളികളില്‍ ആശാന്‍ കെണഞ്ഞു ശ്രമിച്ചിട്ടും ഇപ്പഴാ സംഗതി നടന്നതെന്നു മാത്രം.അതു നമ്മക്ക് ക്ഷമിച്ചുകളയാം.

ഒന്നര വര്‍ഷവായി ലോകത്തുള്ള മണ്ടമ്മാരെല്ലാം ഇതിനുവേണ്ടിയൊള്ള കാത്തിരിപ്പിലായിരുന്നു. അപ്പം എല്ലാ മണ്ടമ്മാര്‍ക്കുവൊപ്പം പള്ളിപ്പടി കൂട്ടായ്മേം ഈ ആഘോഷത്തില്‍ പങ്കേചേരുന്നു. ചിയേഴ്സ്!!!!!!!!!

1 comment:

  1. അതു സംഭവിക്കുന്നേനു മുന്പേ തെക്കോട്ടെടുത്തേക്കുവോന്ന് പേടിച്ചിരുന്ന അച്ചായമ്മാര്‍ക്കും അമ്മച്ചിമാര്‍ക്കും ഇനി സമാധാനമായിട്ട് ബൈബൈ പറയാം. ഒടുവില്‍ സച്ചിന്‍ നൂറടിച്ചു!

    ReplyDelete

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls