കറുകച്ചാല്‍: കുടിച്ചു ലക്കുകെട്ട് കറുകച്ചാക്കവലേല് അര്‍മ്മാദിച്ച ഐടിസിപ്പിള്ളാരെ പോലീസ് പടിച്ചു. മല്ലപ്പള്ളീലെ ഒരു ഐടീസീപ്പടിക്കുന്നോമ്മാരാ കഥാപാത്രങ്ങള്.
തലക്കു പെരുപ്പുകേറിക്കഴിഞ്ഞപ്പം ഇവമ്മാര് നാട്ടുകാരേം കച്ചോടക്കാരേം വഴിയേപോയോരേം ഒക്കെ തെറിവിളിക്കുവാരുന്നു. കച്ചോടക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം പറഞ്ഞതോടെ പോലീസുകാരെത്തി. പിള്ളാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കള്ളുപരിശോധന നടത്തി പറഞ്ഞുവിട്ടു.
വിവരത്തിന് കടപ്പാട്-ദീപിക ദിനപ്പത്രം



No comments:
Post a Comment