സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂളിലെ അശാസ്ത്രീയവും ഏകപക്ഷീയവുമായ ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തിങ്കളാഴ്ച്ചയാണ് ഫീസ് വീണ്ടും വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.
നെടുംകുന്നം ഇടവകയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. കഴിഞ്ഞ ഞായറാഴ്ച്ച ചേര്‍ന്ന ഇടവക പാരിഷ് കൗണ്‍സില്‍ യോഗം ഫീസ് വര്‍ധനയെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. സ്‌കൂള്‍ ബജറ്റ് അവതരിപ്പിച്ചതിനുശേഷം ഫീസ് വര്‍ധന നടപ്പാക്കിയാല്‍ മതിയെന്നായിരുന്നു യോഗത്തിന്റെ തീരുമാനം. ഈ തീരുമാനം കാറ്റില്‍പറത്തിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
മേഖലയില്‍ മറ്റ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഇല്ലാത്ത സാഹചര്യം സ്‌കൂള്‍ അധികൃതര്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂളിന് വന്‍ കടബാധ്യതയുള്ളതും സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളനുസരിച്ച് അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നല്‍കേണ്ടതുമാണ് ഫീസ് വര്‍ധനയ്ക്ക് കാരണമായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതലയുള്ള ട്രസ്റ്റിന്റെ കെടുകാര്യസ്ഥതയാണ് സ്‌കൂളിനെ കടക്കെണിയിലേക്ക് തള്ളിവിട്ടതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെ.ജി സെക്ഷനുവേണ്ടിയുള്ള കെട്ടിട നിര്‍മാണമാണ് സ്‌കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ധൂര്‍ത്തില്‍ കലാശിച്ചത്.
സുതാര്യമായ രീതിയില്‍ ക്വട്ടേഷന്‍ ക്ഷണിക്കാതെയാണ് ഒരു ഒരു സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയത്. പള്ളിപ്പടിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണവുമായും മറ്റും ബന്ധപ്പെട്ട് ആരോപണ വിധേയമായ സ്ഥാപനമായിരുന്നു ഇത്.
ഒരു നില മാത്രമുള്ള കെട്ടിടം നിര്‍മിക്കുന്നതിന് മുപ്പതു ലക്ഷത്തോളം രൂപയ്ക്കായിരുന്നു കരാര്‍. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടത്തില്‍ ചോര്‍ച്ച കണ്ടെത്തി. അത് പരിഹരിക്കാനുള്ള നിര്‍ദേശം കരാറുകാരന്‍തന്നെ മുന്നോട്ടുവച്ചു-രണ്ടാം നില പണിയുക!. രണ്ടാം നിലയുടെ പണം ഒരു വര്‍ഷം കഴിഞ്ഞ് കൊടുത്താല്‍ മതിയെന്നും ഉദാരമനസ്‌കനായ കരാറുകാരന്‍ പറഞ്ഞപ്പോള്‍ സ്‌കൂള്‍ ട്രസ്റ്റിന്റെ കരളലിഞ്ഞു. അതോടെ രണ്ടാം നിലയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കെട്ടിടത്തിന്റെ ആകെ നിര്‍മാണച്ചെലവ് എഴുപതു ലക്ഷത്തോളം രൂപയായി.
സ്‌കൂളിന്‍റെ ദൈനംദിന കാര്യങ്ങള്‍ക്കുവേണ്ട പണം വകമാറ്റി കരാറുകാരനു നല്‍കിയതോടെ സ്‌കൂള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചു. ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി രക്ഷിതാക്കള്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
പുതിയ സര്‍ക്കുലര്‍ പ്രകാരം വന്‍ ഫീസ് വര്‍ധനയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടവരുന്ന തുക കണക്കാക്കി അതിന് ആനുപാതികമായി ഫീസ് വര്‍ധിപ്പിക്കുന്നതിനു പകരം സ്കൂളിന്‍റെ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനു ലക്ഷ്യമിട്ട് തങ്ങളെ ചൂഷണം ചെയ്യുന്നതിന് ന്യായീകരണമില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു.
പ്രായാധിക്യം മൂലം ഓര്‍മ്മനശിച്ചവര്‍വരെ സ്‌കൂള്‍ ട്രസ്റ്റ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ ആരംഭിച്ച കാലം മുതല്‍ ട്രസ്റ്റില്‍ തുടരുന്നവരുമുണ്ട്. ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുമൂലം ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്ക് കാഴ്ച്ചക്കാരുടെ റോള്‍ മാത്രമാണുള്ളത്.
ട്രസ്റ്റില്‍ കാതലായ അഴിച്ചുപണി നടത്തണമെന്നും ശമ്പളം വര്‍ധിപ്പിക്കുന്നതിനൊപ്പം മികച്ച അധ്യാപകരെയും പുതിയ പ്രിന്‍സിപ്പലിനെയും നിയമിക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യം നിരന്തരം നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
![]() |
| ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ പള്ളിപ്പടിയില്‍ പതിച്ച പോസ്റ്റര്‍ |
മേഖലയില്‍ മറ്റ് സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഇല്ലാത്ത സാഹചര്യം സ്‌കൂള്‍ അധികൃതര്‍ ചൂഷണം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്‌കൂളിന് വന്‍ കടബാധ്യതയുള്ളതും സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളനുസരിച്ച് അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നല്‍കേണ്ടതുമാണ് ഫീസ് വര്‍ധനയ്ക്ക് കാരണമായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്‌കൂള്‍ നടത്തിപ്പിന്റെ ചുമതലയുള്ള ട്രസ്റ്റിന്റെ കെടുകാര്യസ്ഥതയാണ് സ്‌കൂളിനെ കടക്കെണിയിലേക്ക് തള്ളിവിട്ടതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെ.ജി സെക്ഷനുവേണ്ടിയുള്ള കെട്ടിട നിര്‍മാണമാണ് സ്‌കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ധൂര്‍ത്തില്‍ കലാശിച്ചത്.
സുതാര്യമായ രീതിയില്‍ ക്വട്ടേഷന്‍ ക്ഷണിക്കാതെയാണ് ഒരു ഒരു സ്ഥാപനത്തിന് നിര്‍മാണച്ചുമതല നല്‍കിയത്. പള്ളിപ്പടിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണവുമായും മറ്റും ബന്ധപ്പെട്ട് ആരോപണ വിധേയമായ സ്ഥാപനമായിരുന്നു ഇത്.
ഒരു നില മാത്രമുള്ള കെട്ടിടം നിര്‍മിക്കുന്നതിന് മുപ്പതു ലക്ഷത്തോളം രൂപയ്ക്കായിരുന്നു കരാര്‍. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടത്തില്‍ ചോര്‍ച്ച കണ്ടെത്തി. അത് പരിഹരിക്കാനുള്ള നിര്‍ദേശം കരാറുകാരന്‍തന്നെ മുന്നോട്ടുവച്ചു-രണ്ടാം നില പണിയുക!. രണ്ടാം നിലയുടെ പണം ഒരു വര്‍ഷം കഴിഞ്ഞ് കൊടുത്താല്‍ മതിയെന്നും ഉദാരമനസ്‌കനായ കരാറുകാരന്‍ പറഞ്ഞപ്പോള്‍ സ്‌കൂള്‍ ട്രസ്റ്റിന്റെ കരളലിഞ്ഞു. അതോടെ രണ്ടാം നിലയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കെട്ടിടത്തിന്റെ ആകെ നിര്‍മാണച്ചെലവ് എഴുപതു ലക്ഷത്തോളം രൂപയായി.
സ്‌കൂളിന്‍റെ ദൈനംദിന കാര്യങ്ങള്‍ക്കുവേണ്ട പണം വകമാറ്റി കരാറുകാരനു നല്‍കിയതോടെ സ്‌കൂള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം തീരുമാനിച്ചു. ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി രക്ഷിതാക്കള്‍ ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
![]() |
പ്രായാധിക്യം മൂലം ഓര്‍മ്മനശിച്ചവര്‍വരെ സ്‌കൂള്‍ ട്രസ്റ്റ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ ആരംഭിച്ച കാലം മുതല്‍ ട്രസ്റ്റില്‍ തുടരുന്നവരുമുണ്ട്. ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുമൂലം ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്ക് കാഴ്ച്ചക്കാരുടെ റോള്‍ മാത്രമാണുള്ളത്.
ട്രസ്റ്റില്‍ കാതലായ അഴിച്ചുപണി നടത്തണമെന്നും ശമ്പളം വര്‍ധിപ്പിക്കുന്നതിനൊപ്പം മികച്ച അധ്യാപകരെയും പുതിയ പ്രിന്‍സിപ്പലിനെയും നിയമിക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യം നിരന്തരം നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഈ സാഹചര്യത്തില്‍ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.
-----------------------------------




No comments:
Post a Comment