പൃഥ്വിരാജ് നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം അയ്യാ ഒക്‌ടോബര്‍ 12ന് തീയേറ്ററുകളിലെത്തും. റാണി മുഖര്‍ജി കേന്ദ്രകഥാപാത്രമാകുന്ന അയ്യയില്‍ ദക്ഷിണേന്ത്യന്‍ കലാകാരനായ സൂര്യയുടെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഒരു മറാഠി പെണ്‍കുട്ടിയുടെ വേഷമാണ് റാണി മുഖര്‍ജിക്ക്.
സൂര്യയെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന മറാഠി പെണ്‍കുട്ടിയുടെ കഥയാണ് പൂര്‍ണ്ണമായും ഹ്യൂമറിലൊരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഈ ചിത്രം സച്ചിന്‍ കുണ്ഡല്‍ക്കര്‍ സംവിധാനം ചെയ്തിരിക്കുന്നു. 2009ല്‍ ദില്‍ ബോല്‍ ഹഡിപ്പാ എന്ന ചിത്രത്തിനു ശേഷം നോവണ്‍ കില്ല്ഡ് ജെസികാ എന്ന ഒറ്റ ചിത്രത്തില്‍ മാത്രമാണ് റാണി മുഖര്‍ജി അഭിനയിച്ചത്. ഒരു വര്‍ഷത്തോളം അവര്‍ ഈ ചിത്രത്തിനായുള്ള തയാറെടുപ്പിലായിരുന്നു.
ചിത്രത്തില്‍ ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അധിക്ഷേപിക്കുന്ന സംഭാഷണങ്ങളുണ്ടെന്നാണ് സൂചന.
സംവിധായകന്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.



No comments:
Post a Comment