പാവങ്ങളുടെ അമ്മ എന്ന പേരിലാണ് മദര്‍ തെരേസ വിഖ്യാതയായത്. കല്‍ക്കത്തയിലെ തെരുവുകളില്‍ അലഞ്ഞിരുന്ന ആയിരക്കണക്കിന് പാവങ്ങള്‍ക്ക് ആലംബമേകി, ഉപവിയും എളിമയും എന്തെന്നു കാട്ടി ജാതിമത ഭേദമെന്യെ ഇന്ത്യയിലെ ജനകോടികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന വിശുദ്ധയായി മാറിയ അമ്മ ഇന്ന് കത്തോലിക്കാ സഭ/യിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്.
അതവിടെ നില്‍ക്കട്ടെ, ഇപ്പോള്‍ പലേടത്തും മദര്‍ തെരേസയുടെ ശില്‍പ്പങ്ങള്‍ ഇടംപിടിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലുള്ള തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ് പള്ളിയില്‍ 24 അടി ഉയരമുള്ള ശില്‍പ്പം നാളെ പ്രതിഷ്ഠിക്കപ്പെടുകയാണ്.
അതേക്കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ
''മദര്‍ തെരേസയുടെ തിരുസ്വരൂപ പ്രതിഷ്ഠ നാളെ
സ്വന്തം ലേഖകന്‍
കോട്ടയം : തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ മദര്‍ തെരേസയുടെ തിരുസ്വരൂപം നാളെ പ്രതിഷ്ഠിക്കും. 24 അടി ഉയരമുള്ള ഈ ശില്‍പം മദറിന്‍റെ ഏഷ്യയിലെ ഏറ്റവും വലിയ ശില്‍പമാണെന്നു ഇടവക വികാരി ഫാ. മാത്യു കളത്തില്‍, ട്രസ്റ്റിമാരായ ജോര്‍ജ് പൊന്‍മാങ്കല്‍, ബെന്നി ജോര്‍ജ് എന്നിവര്‍ പറഞ്ഞു. വലതുകൈയില്‍ കുഞ്ഞിനെയെടുത്ത് ഇടതുകൈകൊണ്ട് കുഷ്ഠരോഗിയെ ആശ്വസിപ്പിക്കുന്ന മദര്‍ തെരേസയും ഒപ്പം മദറിന്‍റെ മുഖത്തേക്കു പ്രതീക്ഷയോടെ നോക്കുന്ന ബാലനുമടങ്ങുന്നതാണു ശില്‍പം.
കൊരട്ടിയില്‍നിന്നുള്ള ഗിരീഷ്, ഷിജു, ബാജി, ധൈജു തുടങ്ങി പത്തോളം പേരാണ് ശില്‍പികള്‍. നാളെ വൈകിട്ട് 4.30നുള്ള കുര്‍ബാനയ്ക്കുശേഷം ചമ്പക്കുളം ഫൊറോനാ പള്ളി വികാരി ഫാ. ജോണ്‍ മണിക്കുന്നേല്‍ മദര്‍തെരേസയുടെ തിരുസ്വരൂപം ആശിര്‍വദിക്കും. ഇടവകാംഗമായ ബേബിച്ചന്‍ മംഗലത്താണു ശില്‍പത്തിന്‍റെ നിര്‍മാണ ചെലവു വഹിക്കുന്നത്.''
ഇപ്പോള്‍ അങ്ങുദൂരെ സ്വര്‍ഗ്ഗത്തിലിരുന്ന് മദര്‍ തെരേസയുടെ ആത്മാവ് എന്തു ചിന്തിക്കുന്നുണ്ടാകും? എത്രയോ പാവങ്ങള്‍ക്ക് ഉപകരിക്കുമായിരുന്ന പണമാണ് ഈ ശില്‍പ്പത്തിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്? അമ്മേ, ഇവരോടു പൊറുക്കേണമേ!

No comments:
Post a Comment