നെടുംകുന്നം സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്‌കൂളില്‍ സംഘടിപ്പിച്ച ശാസ്ത്രപ്രദര്‍ശനം വേറിട്ട കാഴ്ചയൊരുക്കി. വിദ്യാര്‍ഥികളില്‍ ശാസ്ത്രത്തിനോട് ആഭിമുഖ്യം വളര്‍ത്തുന്നതിനു വേണ്ടിയാണ് സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. സ്മാര്‍ട്ട് സിറ്റിയും താജ്മഹലുമെല്ലാം സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ വിദ്യാര്‍ഥികള്‍ കാഴ്ചയുടെ ലോകത്തൊരുക്കിയിരുന്നു.
ജുറാസിക് പാര്‍ക്കും ഏറെ പ്രശംസ നേടി. വൈക്കം വാര്‍വിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസി ലൂക്ക അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്‍റ് ബിജു കോഴിമണ്ണില്‍, സ്‌കൂള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ജോണ്‍സി കാട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
(കടപ്പാട്-മലയാള മനോരമ)



No comments:
Post a Comment