Saturday, September 1, 2012

മദ്യപാനികളും വില്‍പ്പനക്കാരും ജാഗ്രതൈ; ഷീലാമ്മ കോങ്ക്രസിലേക്ക്




കുടിയന്‍മാരും മദ്യക്കച്ചവടക്കാരും ജാഗ്രതൈ. മദ്യപാനത്തിനും വില്‍പ്പനയ്ക്കുമെതിരെ ഒരൊന്നൊന്നര കൊടുങ്കാറ്റായി ഷീല വരുന്നു. നമ്മടെ പഴയ നസീറിന്‍റെ ജോടി ഷീലാമ്മതന്നെ! കക്ഷി കോങ്ക്രസ് പാര്‍
ട്ടീല് ചേരാന്പോന്നു. 

ഇന്നു രാവിലെ ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുമായി ചര്‍ച്ച നടത്തിയശേഷമാണ് കഥാനായിക ആ ഞെട്ടിപ്പിക്കുന്ന സത്യം വ്യക്തമാക്കിയത്. താന്‍ കോക്രസുകാരിയാകുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒടനെ വരുമെന്നും ഷീലാമ്മ പറഞ്ഞു. 


പൊതുപ്രവര്‍ത്തനത്തിലേക്ക് വരാന്‍ മുന്‍പേ ആഗ്രഹിച്ചിരുന്നു. അതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലം വേണ്ടതുകൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമായിരുന്നു പൊതുപ്രവര്‍ത്തനരംഗത്ത് എന്‍റെ മാതൃകകള്‍. മറ്റ് പാര്‍ട്ടികളോടൊന്നും വിരോധമില്ല. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനും മദ്യപാനത്തിന് എതിരെയും പ്രവര്‍ത്തിക്കും. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ല-അവര്‍ വിശദീകരിച്ചു.

പോരേ പൂരം?... ആരോടും വിരോധമില്ലാത്തോണ്ട് മറ്റു പാര്‍ട്ടിക്കാര്‍ക്ക് ഷീലാമ്മയോടും വിരോധം കാണില്ല. ഓള്‍ ദ ബസ്റ്റോപ്പ്!!!




No comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international voip calls