സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം 10നു മുന്‍പ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു.ബസ് നിരക്കു വര്‍ധനയെക്കുറിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്വേഷിക്കുന്നുണ്ട്. കമ്മിഷന്‍റെ റിപ്പോര്‍ട്ട് തേടുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുപ്പതിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ബസ് ഉടമകളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അവര്‍ക്കൊപ്പമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.
നിരക്കു വര്‍ധന സംബന്ധിച്ചുള്ള നാറ്റ്പാക്കിന്‍റെ റിപ്പോര്‍ട്ടും ഉടനെ ലഭിക്കും. ഇവ രണ്ടും ക്രോഡീകരിച്ചതിനനുസരിച്ചുള്ള നിരക്കായിരിക്കും തീരുമാനിക്കുക എന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. നിരക്കുകള്‍ എങ്ങനെയായിരിക്കുമെന്നും മിനിമം നിരക്ക്, വിദ്യാര്‍ഥികളുടെ നിരക്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടില്ല.
ആരൊക്കെ പഠനം നടത്തിയാലും ക്രോഡീകരിച്ചാലും സാധാരണക്കാരന് ബസ് യാത്ര താങ്ങാന്‍ കഴിയാത്ത നാളുകളാണ് വരാനിരിക്കുന്നത്.


No comments:
Post a Comment