തലക്കെട്ടു കാണുന്‌പോള്‍ ഇനിയെന്തോന്നു ബീ വി, കല്യാണം ഉറപ്പിച്ചില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. തന്റെ പുതിയ ബി.എം.ഡബ്യ്യൂ കാറിന്ബി വി. സീരീസിലുള്ള നന്പരു തേടി ആസിഫ് അലി ആര്‍.ടി. ഓഫീസലെത്തിയതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കെ.എല്‍.07 ബി വി. 5005 എന്ന നമ്പറിനായി എറണാകുളം ആര്‍ടിഒയെയാണ് ആസിഫ് രേഖാമൂലം സമീപിച്ചിരിക്കുന്നത്. 25,000 രൂപ ഫീസുമടച്ചു.
തിങ്കളാഴ്ച ലേലത്തില്‍ ഈ നമ്പറിന് മറ്റാവശ്യക്കാര്‍ എത്തിയില്ലെങ്കില്‍
ഇഷ്ട നമ്പര്‍ ആസിഫ് അലിക്ക് ലഭിക്കും. ബി വി. സീരിസിലുള്ള ഇഷ്ട നമ്പര്‍
കഴിഞ്ഞ ദിവസം മത്സരമില്ലാതെ മീരാ ജാസ്മിനും സ്വന്തമാക്കിയിരുന്നു.
പുതിയ ബി.എം.ഡബ്ല്യു കാറിന് കെ.എല്‍. 07 ബി.വി. 5522 എന്ന നമ്പര്‍ ആണ് മീരയ്ക്ക് ലഭിച്ചത്. പണം അടച്ച് ബുക്ക് ചെയ്തിരുന്നെങ്കിലും ഈ നമ്പറിന് മറ്റാവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മീരാ ജാസ്മിന് നല്‍കുകയായിരുന്നു.



No comments:
Post a Comment